Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_rightകരിയറിന്‍റെ...

കരിയറിന്‍റെ തുടക്കത്തിൽ പ്രതിഫലം ചോദിക്കാൻ മടിയായിരുന്നു -അനുമോൾ

text_fields
bookmark_border
കരിയറിന്‍റെ തുടക്കത്തിൽ പ്രതിഫലം ചോദിക്കാൻ മടിയായിരുന്നു -അനുമോൾ
cancel
camera_alt

അനുമോൾ (നടി). ചിത്രം: ബൈജു കൊടുവള്ളി


കരിയറിന്‍റെ തുടക്കത്തിൽ താൻ ചെയ്ത ചിത്രങ്ങളിൽ പലതും പ്രതിഫലം വാങ്ങാതെയായിരുന്നു.

കലാമൂല്യമുള്ള, ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച സിനിമകളായിരുന്നു ഏറെയും. അതുകൊണ്ടുതന്നെ പലപ്പോഴും തുക ചോദിച്ചുവാങ്ങാൻ സാധിച്ചിട്ടില്ല.

എന്നാൽ, കോവിഡിനു ശേഷമാണ് പൈസയെ പറ്റിയൊക്കെ ചിന്തിച്ചു തുടങ്ങുന്നത്. അന്നു തുക വാങ്ങാത്തത് തെറ്റായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.

നാട്ടിൻപുറത്തുകാരിയായതിനാൽ കരിയറിന്‍റെ തുടക്കത്തിൽ നാട്ടുകാരിൽനിന്നോ ബന്ധുക്കളിൽനിന്നോ പിന്തുണ ഉണ്ടായിരുന്നില്ല.

തന്‍റെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടായിരുന്നു. സ്ത്രീസുരക്ഷയെന്നത് നമ്മളല്ല, നമ്മളെ ഉപദ്രവിക്കുന്നവരാണ് ചിന്തിക്കേണ്ടത്.

(എറണാകുളം സെന്‍റ് തെരേസാസ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)





Show Full Article
TAGS:celebrity talk anumol Malayalam Cinema 
News Summary - i was hesitant to ask for remuneration at the beginning of my career -Anumol
Next Story