‘സ്ത്രീകൾ പണത്തിനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുത്’ -അശ്വതി ശ്രീകാന്ത്
text_fieldsഅശ്വതി ശ്രീകാന്ത് (സിനിമ-ടെലിവിഷൻ താരം). ചിത്രം: ബിമൽ തമ്പി
സ്വന്തമായി ജോലി വേണം, വരുമാനം വേണം എന്ന ചിന്ത വളരെ ചെറുപ്പത്തിൽ തന്നെ അമ്മ വളർത്തിയെടുത്തിരുന്നതിനാൽ ഒരിക്കലും അതിൽനിന്ന് പിറകോട്ട് പോവേണ്ടി വന്നിട്ടില്ല.
ഒരിക്കൽ ഒരു പെൺകുട്ടി എന്നോട് ചോദിച്ചിട്ടുണ്ട്, ‘‘എനിക്ക് ജോലിക്ക് പോകാൻ ഇഷ്ടമല്ല, വീട്ടമ്മയാകാനാണ് ഇഷ്ടം. ഭർത്താവ് അതിന് തയാറുമാണ്. അതാണ് എന്‍റെ ചോയ്സെങ്കിൽ ഞാൻ ജോലിക്ക് പോകണമെന്ന് പറഞ്ഞ് മറ്റുള്ളവർ നിർബന്ധം പിടിക്കുന്നതെന്തിനാണ്?’’.
അവൾ പറയുന്നത് ശരിയല്ലേ, ഒരു നിമിഷം ഞാനും ഒന്നുപതറി. പിന്നീടാണ് അതിന്‍റെ പ്രശ്നം ബോധ്യപ്പെട്ടത്. വരുമാനം തരുന്നയാൾ എന്നും നമ്മോടൊപ്പം ഉണ്ടാകുമെന്ന് എന്തുറപ്പാണുള്ളത്?
മാത്രമല്ല, രോഗിയായ സ്വന്തം പിതാവിനോ മാതാവിനോ 500 രൂപ കൊടുക്കണമെങ്കിൽ, അല്ലെങ്കിൽ അവരെ ദീർഘകാലം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുകയാണെങ്കിൽ ആര് പണം നൽകും?
ബന്ധങ്ങളുടെ ദൃഢത കുറഞ്ഞുവരുന്ന ഇക്കാലത്ത് സാമ്പത്തിക സുരക്ഷിതത്വത്തിനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുത്.
(കോഴിക്കോട് പ്രോവിഡൻസ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)