Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവരുന്നു, പൊലീസിൽ 1160...

വരുന്നു, പൊലീസിൽ 1160 ഡ്രൈവർ തസ്തികകൾ കൂടി

text_fields
bookmark_border
വരുന്നു, പൊലീസിൽ 1160 ഡ്രൈവർ തസ്തികകൾ കൂടി
cancel

കൽപറ്റ: കേരള പൊലീസിൽ 20 കോൺസ്റ്റബിൾ ഡ്രൈവർമാരുടെ പുതിയ തസ്തികകൾ കൂടി അനുവദിച്ചു. ഘട്ടംഘട്ടമായി 1160 ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിത്. പൊലീസിൽ വാഹനങ്ങളുടെ എണ്ണം വർഷംതോറും വർധിക്കുന്നതിനാൽ കൂടുതൽ ഡ്രൈവർ തസ്തികകൾ അധികമായി അനുവദിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‍കാര വകുപ്പ് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നേരത്തേ 400 തസ്തികകൾ അനുവദിച്ചിരുന്നു. എന്നാൽ രണ്ടാംഘട്ടമായി ബാക്കിയുള്ള 760 തസ്തികകൾകൂടി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പഠനം നടത്തുകയും ഇത്രയും ഡ്രൈവർമാരുടെ ആവശ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

തുടർന്ന് 2023-24 സാമ്പത്തിക വർഷത്തിൽ ആദ്യഘട്ടമായി 190 ഡ്രൈവർ തസ്തികകൾ സൃഷ്ടിച്ചിരുന്നു. വാഹനങ്ങളുടെ എണ്ണവും ഡ്യൂട്ടിയുടെ സ്വഭാവവും കണക്കിലെടുക്കുമ്പോൾ നിലവിലുള്ള ഡ്രൈവർമാർ അപര്യാപ്തമാണെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെയും ശിപാർശ.

സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, എസ്.ഡി.പി.ഒ, ഹൈവേ പട്രോൾ, പൊലീസ് ക്യാമ്പുകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും സേവനം അത്യാവശ്യമാണ്. പട്രോളിങ് വാഹനത്തിലെ ഡ്രൈവർമാർ മുഴുവൻ സമയവും വാഹനം ഓടിക്കേണ്ടിവരുന്നു. അതിനാൽ, ബാക്കിയുള്ള തസ്തികകൾകൂടി ഘട്ടംഘട്ടമായി അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും അടിയന്തരമായി 190 പൊലീസ് ഡ്രൈവർ തസ്തികകൾ കൂടി പുതുതായി സൃഷ്ടിക്കണമെന്നും അദ്ദേഹം സർക്കാറിന് ശിപാർശ നൽകിയിരുന്നു.

വകുപ്പിൽ നിലവിലുള്ള ഡ്രൈവർ അംഗബലം 3316 ആണെങ്കിലും ഡ്രൈവിങ് ജോലി നിർവഹിക്കാൻ ആകെ 3256 പേരുടെ സേവനമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ 60 തസ്തികകളുടെ കുറവാണുള്ളത്. അതിനാൽ ഇതിന്റെ മൂന്നിലൊന്നായ 20 തസ്തികകൾ ഇപ്പോൾ അനുവദിക്കാമെന്നും ബാക്കി 40 തസ്തികകൾ കേന്ദ്ര ധനകാര്യ കമീഷൻ റിപ്പോർട്ട് വന്നതിനുശേഷം പരിഗണിക്കാമെന്നുമായിരുന്നു മന്ത്രിസഭ യോഗത്തിന്റെ തീരുമാനം. ഇതുപ്രകാരമാണ് ഇപ്പോൾ 20 തസ്തികകൾകൂടി പുതുതായി അനുവദിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്.

പൊ​ലീ​സി​ൽ നി​ല​വി​ലു​ള്ള ​ഡ്രൈ​വ​ർ ത​സ്തി​ക​ക​ളി​ലെ അം​ഗ​ബ​ലം ഇ​പ്ര​കാ​രം

  • പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ 3136
  • ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ ​ഡ്രൈ​വ​ർ 120
  • അ​സി. സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഡ്രൈ​വ​ർ 20
  • സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഡ്രൈ​വ​ർ 20
  • ഇ​ൻ​സ്​​പെ​ക്ട​ർ (മോ​ട്ടാ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​ഫി​സ​ർ) 20
Show Full Article
TAGS:Kerala Police Police Driver psc exam 
News Summary - 1160 more driver posts are coming in the police
Next Story