‘എ.ഐ അറിയാതെ ഇനി ജോലി ലഭിക്കില്ല, നിലവിലെ ജോലിയിൽ പിടിച്ചുനിൽക്കാനുമാവില്ല’ -അറിയാം, ഇന്ത്യയിലെയും കേരളത്തിലെയും എ.ഐ കോഴ്സുകളും സ്ഥാപനങ്ങളും
text_fieldsമനുഷ്യ മസ്തിഷ്കത്തിന്റെ പാറ്റേണുകൾ അടിസ്ഥാനമാക്കിയാണ് എ.ഐ ടൂളുകൾ പ്രവർത്തിക്കുന്നത്.
ആഗോള സേവന കമ്പനികൾ മാത്രമല്ല, ഭരണകൂട ഏജൻസികളും തങ്ങളുടെ സേവനങ്ങളിൽ എ.ഐ സാധ്യതകൾ കണ്ടെത്താനുള്ള ഗവേഷണങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.
കോഴ്സുകൾ
കമ്പ്യൂട്ടർ സയൻസിൽ താൽപര്യമുള്ളവർക്കെല്ലാം എ.ഐയിലും മെഷീൻ ലേണിങ് സാങ്കേതികവിദ്യകളിലും പരിശീലനം നേടാവുന്നതാണ്.
ഇതിന് നേരിട്ടും ഓൺലൈനായും പരിശീലനം നൽകുന്ന നിരവധി സ്ഥാപനങ്ങളാണ് ഉയർന്നുവരുന്നത്. സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ ഐ.ഐ.ടികൾ നൽകുന്ന ബിരുദാനന്തര ബിരുദ കോഴ്സുകൾ വരെ ഈ മേഖലയിലുണ്ട്. ഓരോ കോഴ്സിനും യോഗ്യതകൾ പലതാണ്.
സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവക്ക് പ്ലസ് ടുവാണ് യോഗ്യത. ബി.ടെക്, ബി.എസ്സി കോഴ്സുകൾക്ക് പ്ലസ് ടുവിൽ ഫിസിക്സ്, മാത്തമാറ്റിക്സ് പഠിക്കണം. ബി.ടെക്, ബി.ഇ, ബി.എസ്സി, എം.സി.എ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി എന്നിവ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ചേരാം.
പ്ലസ് ടുവിന് സയൻസ് പഠിക്കാത്ത വിദ്യാർഥികൾക്ക് പോളിടെക്നിക്കുകളിൽനിന്ന് ഐ.ടി ഡിപ്ലോമയെടുത്ത ശേഷം മറ്റ് എ.ഐ കോഴ്സുകളിലേക്ക് പ്രവേശിക്കാം.
ബാങ്കിങ്, മീഡിയ ആൻഡ് എന്റർടെയിൻമെന്റ് ഇൻഡസ്ട്രി, മാനേജ്മെന്റ് മേഖലകൾ തുടങ്ങിയ രംഗങ്ങളിൽ എ.ഐ വരുത്തിയേക്കാവുന്ന തൊഴിൽ നഷ്ടം കനത്തതായിരിക്കുമെങ്കിലും മറ്റു മേഖലകളിൽ പുതിയ സാധ്യതകളും എ.ഐ തുറക്കും. അതനുസരിച്ച് പഠനം തിരഞ്ഞെടുക്കാനും ഗവേഷണം ചെയ്യാനും തൊഴിലന്വേഷകർ തയാറാകണം.
അതത് മേഖലകളിലുള്ള വിഷയജ്ഞാനത്തോടൊപ്പം പ്രധാനമാണ് ആശയ വിനിമയത്തിനും ടീം വർക്കിനുമുള്ള ശേഷികൾ. ഇവ ബാലൻസ് ചെയ്യാൻ പറ്റുന്ന തൊഴിലന്വേഷകരെയാണ് എ.ഐ കമ്പനികളും സ്ഥാപനങ്ങളും തേടുന്നത്.
ആരോഗ്യം, ഗതാഗതം, കാർഷികരംഗം, ആശയവിനിമയം, വിനോദം തുടങ്ങിയ മേഖലകളിൽ എ.ഐ സാങ്കേതികവിദ്യകൾ കൂടുതൽ ശക്തമായേക്കുമെന്ന് വിദഗ്ധർ പറയുന്നു.
ജോലികൾ
വൈവിധ്യമാർന്ന ജോലികളാണ് എ.ഐ വാഗ്ദാനം ചെയ്യുന്നത്.
● ബിഗ് ഡേറ്റ എൻജിനീയർ
● ഡേറ്റ സയന്റിസ്റ്റ്
● മെഷീൻ ലേണിങ് എൻജിനീയർ
● ബിസിനസ് ഇന്റലിജൻസ് ഡെവലപ്പർ
● എ.ഐ റിസർച് സയന്റിസ്റ്റ്
തുടങ്ങി ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്ന ജോലികൾ നിരവധിയുണ്ട്.
മികച്ച സർവകലാശാലകൾ ഇന്ത്യയിൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ചില മികച്ച സർവകലാശാലകളും കോഴ്സുകളും പരിചയപ്പെടാം.
1. ഐ.ഐ.ടി ഹൈദരാബാദ്: ബി.ടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എം.ടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ എ.ഐ ആൻഡ് എമർജിങ് ടെക്നോളജീസ്
വെബ്സൈറ്റ്: https://www.iith.ac.in
2. ഐ.ഐ.ടി ഡൽഹി: ജനറേറ്റിവ് എ.ഐയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം
വെബ്സൈറ്റ്: https://home.iitd.ac.in/
3. ഐ.ഐ.ടി ബോംബെ: ഇ-പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, എം.എസ് ബൈ റിസർച് ഇൻ ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൈനർ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്.
വെബ്സൈറ്റ്: https://www.iitb.ac.in/
4. ഐ.ഐ.ടി കാൺപുർ: ഇ-മാസ്റ്റേഴ്സ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, പിഎച്ച്.ഡി ഇൻ എൻജിനീയറിങ്, എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്.
വെബ്സൈറ്റ്: https://www.iitk.ac.in/
5. ഐ.ഐ.ടി ഖരഗ്പുർ: സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.ടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ എ.ഐ ആൻഡ് എം.എൽ, പിഎച്ച്.ഡി ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ എ.ഐ ആൻഡ് മെഷീൻ ലേണിങ്.
വെബ്സൈറ്റ്: https://www.iitkgp.ac.in/
6. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വി.ഐ.ടി): ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്), ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ എൻജിനീയറിങ്), ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്)
വെബ്സൈറ്റ്: https://viteee.vit.ac.in
7. ഡി.വൈ. പാട്ടീൽ ഇന്റർനാഷനൽ യൂനിവേഴ്സിറ്റി: ബി.ടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് മെഷീൻ ലേണിങ്, എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്.
വെബ്സൈറ്റ്: https://www.dypiu.ac.in/
8. ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) ഡൽഹി: എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പിഎച്ച്.ഡി ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ എ.ഐ, പി.ജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് ആൻഡ് എ.ഐ.
വെബ്സൈറ്റ്: https://www.iiitd.ac.in/
9. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) ലഖ്നോ: ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പി.ജി ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, പി.ജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ്.
വെബ്സൈറ്റ്: https://iiitl.ac.in
എ.ഐ പഠനം കേരളത്തിൽ
കേരളത്തിൽ എ.ഐ കോഴ്സുകൾ നൽകുന്ന ചില മുൻനിര സർവകലാശാലകളും കോളജുകളുമിതാ...
1. ശ്രീചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്: ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്)
വെബ്സൈറ്റ്: https://sctce.ac.in/
2. കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്: പി.ജി ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പി.സി.ബി ഡിസൈനിങ്, സർട്ടിഫൈഡ് ബ്ലോക്ക്ചെയിൻ ആർക്കിടെക്റ്റ് പ്രോഗ്രാം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി
വെബ്സൈറ്റ്: https://duk.ac.in/
3. എൻ.ഐ.ഇ.എൽ.ഐ.ടി കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് കോഴ്സുകൾ
വെബ്സൈറ്റ്: https://nielit.gov.in/calicut/
4. കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കൊച്ചി: എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ്, എം.എസ്.സി (അഞ്ചുവർഷം, ഇന്റഗ്രേറ്റഡ്) കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്), എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് -പാർട്ട് ടൈം).
വെബ്സൈറ്റ്: https://cusat.ac.in/
5. കോളജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം: എം.ടെക് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ
6. എം.ജി യൂനിവേഴ്സിറ്റി: എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് -സ്കൂൾ ഓഫ് റോബോട്ടിക്സ്.
7. അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്): ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് കോഴ്സ്
8. ഡേറ്റാ സയൻസ്, മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് പ്രോഗ്രാം, കോഴിക്കോട് ഐ.ഐ.എമ്മും എമിറേറ്റ്സും സംയുക്തമായി നടത്തുന്ന കോഴ്സ്
9. കേരള യൂനിവേഴ്സിറ്റി തിരുവനന്തപുരം: എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)
10. രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കൊച്ചി: ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്
11. സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, എറണാകുളം: ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്), എസ്.സി.എം.എസ്.