എ.ഐ പഠനം കേരളത്തിൽ
text_fieldsകേരളത്തിലും എ.ഐയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ പഠിക്കാനവസരങ്ങളുണ്ട്. വിവിധ എൻജിനീയറിങ് കോളജുകളിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിങ്, ഡേറ്റ സയന്‍സ് വിഷയങ്ങളിൽ ബി.ടെക് പഠിക്കാം. സെല്‍ഫ് ഫിനാന്‍സിങ് കോളജുകളിലാണ് അവസരങ്ങളേറെയും. സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ (KEAM) റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം.
പ്രധാന കോഴ്സുകളും സ്ഥാപനങ്ങളും
● ബി.ടെക് ആർട്ടിഫിഷ്യൻ ഇന്റലിജൻസ്: രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കൊച്ചി, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പുത്തൻകുരിശ്, വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി മൂവാറ്റുപുഴ, വിമൽ ജ്യോതി എൻജിനീയറിങ് കോളജ് കണ്ണൂർ, എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് മലപ്പുറം, എം.ഇ.എ എൻജിനീയറിങ് കോളജ് മലപ്പുറം, സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പാലാ, റോയൽ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി തൃശൂർ.
● ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്: വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി തൃശൂർ.
● ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്): ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കാലടി, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പുത്തൻകുരിശ്, എസ്.സി.എം.എസ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എറണാകുളം, പ്രോവിഡൻസ് കോളജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂർ, മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി തിരുവനന്തപുരം.
● ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്): ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ് പാപ്പനംകോട് തിരുവനന്തപുരം, ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ് പാറ്റൂർ ആലപ്പുഴ, കോളജ് ഓഫ് എൻജിനീയറിങ് ആറ്റിങ്ങൽ, സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചെങ്ങന്നൂർ, കോളജ് ഓഫ് എൻജിനീയറിങ് കൊട്ടാരക്കര, നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച് സെന്റർ തിരുവില്ല്വാമല.
എം.ടെക് തലത്തിലും പഠിക്കാം
പാലക്കാട് ഐ.ഐ.ടിയിലും കാലിക്കറ്റ് എന്‍.ഐ.ടിയിലും എം.ടെക് തലത്തില്‍ എ.ഐ, മെഷീന് ലേണിങ്, ഡേറ്റ സയന്‍സ് മേഖലകളിൽ വിവിധ പ്രോഗ്രാമുകൾ പഠിക്കാം. കൂടാതെ കോട്ടയം ഐ.ഐ.ഐ.ടിയിൽ വർക്കിങ് പ്രഫഷനലുകൾക്ക് ചേരാവുന്ന എം.ടെക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് ഡേറ്റ സയന്‍സ്) പ്രോഗ്രാമുണ്ട് (https://www.iiitkottayam.ac.in/#!/home).
തിരുവനന്തപുരം സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്ക്) നൽകുന്ന പി.ജി ഡിപ്ലോമ ഇൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മികച്ച പ്രോഗ്രാമാണ് (www.cdac.in). കൂടാതെ കോഴിക്കോട് നീലിറ്റ്, അസാപ് കേരള, കെൽട്രോൺ നോളജ് സെന്ററുകൾ തുടങ്ങിയവയും എ.ഐയുമായി ബന്ധപ്പെട്ട് വിവിധ ഷോർട്ട് ടേം കോഴ്സുകൾ നടത്തുന്നുണ്ട്.
യൂനിവേഴ്സിറ്റികളിൽ പഠിക്കാം
● ഡിജിറ്റല്‍ യൂനിവേഴ്സിറ്റി ഓഫ് കേരള, തിരുവനന്തപുരം: എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ്ങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എം.ടെക് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ എ.ഐ ഹാര്‍ഡ് വെയര്‍, ഐ.ഒ.ടി, റോബോട്ടിക്സ് തുടങ്ങിയ മേഖലകളും സ്പെഷലൈസ് ചെയ്ത് പഠിക്കാം. എ.ഐയുമായി ബന്ധപ്പെട്ട വിവിധ എം.എസ്സി പ്രോഗ്രാമുകളുമുണ്ട്. വെബ്സൈറ്റ്: https://duk.ac.in/
● കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്): പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് ഡേറ്റ സയന്‍സ്), എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ് (ഡേറ്റ സയന്‍സ് ആൻഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സോഫ്റ്റ് വെയർ എൻജിനീയറിങ്). വെബ്സൈറ്റ്: https://www.cusat.ac.in/
● എം.ജി യൂനിവേഴ്സിറ്റി: എം.എസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്/ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്. വെബ്സൈറ്റ്: https://www.admission.mgu.ac.in/
● കേരള സര്‍വകലാശാല: എം.എസ്സി കമ്പ്യൂട്ടേഷനല്‍ ബയോളജി (മെഷീന് ലേണിങ്, ഡേറ്റ അനലിറ്റിക്സ്), എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, മെഷീൻ ലേണിങ്), എം.എസ്സി ഇലക്ട്രോണിക്സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്). വെബ്സൈറ്റ്: https://www.admission.mgu.ac.in/