Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_right‘കരിയർ...

‘കരിയർ സാധ‍്യതയേറെയുണ്ട് കപ്പൽ ചരക്കുനീക്കത്തിൽ’ -അറിയാം, ലോജിസ്റ്റിക്സ് പഠിക്കാനുള്ള കോഴ്സുകളും സ്ഥാപനങ്ങളും

text_fields
bookmark_border
‘കരിയർ സാധ‍്യതയേറെയുണ്ട് കപ്പൽ ചരക്കുനീക്കത്തിൽ’ -അറിയാം, ലോജിസ്റ്റിക്സ് പഠിക്കാനുള്ള കോഴ്സുകളും സ്ഥാപനങ്ങളും
cancel

ഒരു ഉൽപന്നം നിർമാണ കേന്ദ്രത്തിൽനിന്ന് ഉപഭോക്താക്കളുടെ കൈവശമെത്തുന്നത് വരെയുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ കൈകാര്യമാണ് ലോജിസ്റ്റിക്‌സിന്‍റെ പരിധിയില്‍ വരുന്നത്.

വിഭവ സമാഹരണം, ഉൽപാദനം, ചരക്ക് നീക്കം, വിൽപന എന്നിവയെ ഏകോപിപ്പിക്കുന്ന മാനേജ്‌മെന്‍റ് പഠന ശാഖയാണിത്. സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റിന്‍റെ ഉപവിഭാഗമാണ് ലോജിസ്റ്റിക്‌സ്. ഇന്ത്യക്കകത്തും പുറത്തും സാധ‍്യതകളേറെയുണ്ട്.

ഇ-കോമേഴ്‌സ് മേഖലയിലെ മുന്നേറ്റവും വ്യോമയാന തുറമുഖ രംഗത്തെ കുതിപ്പുമെല്ലാം ഈ രംഗത്ത് അവസരങ്ങള്‍ വർധിക്കാൻ കാരണമായിട്ടുണ്ട്. ചരക്കുനീക്കം, ഗതാഗതം, വിഭവ സംഭരണം, പാക്കിങ് തുടങ്ങിയ മേഖലകളിലെല്ലാം മികച്ച കരിയര്‍ സാധ്യതകളുണ്ട്.

ഉൽപന്നങ്ങള്‍ എങ്ങനെ കൊണ്ടുപോകണം, എത്ര സമയത്തിനുള്ളില്‍ ഉപഭോക്താക്കളിലെത്തിക്കണം, വെയര്‍ ഹൗസ് അറേഞ്ച്മെന്‍റ്, ഉൽപന്നം എവിടെയാണെന്നുള്ള ട്രാക്കിങ്, കേടുവരാതിരിക്കാനുള്ള മുന്‍കരുതലെടുക്കല്‍, ഇന്‍ഷുറന്‍സ് പ്ലാനിങ് എന്നിങ്ങനെ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് മേഖലയില്‍ നിരവധി വകുപ്പുകളുണ്ട്.

കോഴ്സുകൾ

ലോജിസ്റ്റിക്സ് മേഖലയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകള്‍ ലഭ്യമാണ്. സ്വകാര്യ മേഖലയിലാണ് കൂടുതലും. കോഴ്സുകളുടെ അംഗീകാരവും ആധികാരികതയും പരിശോധിച്ച് വേണം സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാന്‍. പ്രായോഗിക പരിശീലനം കൂടെ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളുണ്ട്. ബി.ബി.എക്കും ബി.കോമിനുമൊപ്പം ലോജിസ്റ്റിക്‌സ് പ്രധാന വിഷയമായുള്ള കോഴ്സുകളും ലഭ്യമാണ്. ഏത് ബിരുദമെടുത്തവർക്കും ലോജിസ്റ്റിക്സ് മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കാം. പി.ജി ഡിപ്ലോമ കോഴ്സുകളുമുണ്ട്. ഈ മേഖലയിലെ പ്രധാന സ്ഥാപനങ്ങളും കോഴ്സുകളും പരിചയപ്പെടാം.

● ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റി (IMU): ബി.ബി.എ ലോജിസ്റ്റിക്‌സ് റീട്ടെയിലിങ് ആൻഡ് ഇ- കോമേഴ്‌സ് (ചെന്നൈ, കൊച്ചി കാമ്പസുകൾ), ബി.ബി.എ മാരിടൈം ലോജിസ്റ്റിക്സ് (വിശാഖപട്ടണം), എം.ബി.എ ഇന്‍റര്‍നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ് (ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത, വിശാഖപട്ടണം).

● നാഷനല്‍ റെയില്‍ ആൻഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ‍്യൂട്ട് (NRTI) വഡോദര: ബി.ബി.എ ഇന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജ്‌മെന്‍റ്, എം.ബി.എ ഇന്‍ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്.

● കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് ചെന്നൈ: സര്‍ട്ടിഫിക്കറ്റ് ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ്, സർട്ടിഫിക്കറ്റ് ഇൻ സപ്ലൈ ചെയിൻ മാനേജ്മെന്‍റ്, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ്, മാനേജീരിയല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ് തുടങ്ങി നിരവധി പ്രോഗ്രാമുകൾ (www.ciilogistics.com).

● ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെൽഫെയര്‍ ആൻഡ് ബിസിനസ് മാനേജ്‌മെന്‍റ് (IISWBM) കൊല്‍ക്കത്ത: പി.ജി ഡിപ്ലോമ ഇന്‍ സപ്ലൈ ചെയിന്‍ ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്‍റ്.

● ഡി.വൈ. പാട്ടീല്‍ യൂനിവേഴ്‌സിറ്റി നവി മുംബൈ: എം.ബി.എ ഇന്‍ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്.

● ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് ചെന്നൈ: ബി.കോം (ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പിങ്), ബി.എസ്.സി (ഐ.ടി ആൻഡ് ലോജിസ്റ്റിക്‌സ്), ബി.ബി.എ (ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്), പ്രഫഷനൽ ഡിപ്ലോമ (ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ്), പി.ജി.പി (ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പിങ്), എം.ബി.എ (ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ്).

● നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്‍റ് ആൻഡ് റിസർച് (NICMAR) ഹൈദരാബാദ്: പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ കണ്‍സ്ട്രക്ഷന്‍ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്.

● ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍സ് മാനേജ്‌മെന്‍റ് നവി മുംബൈ: പി.ജി ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്.

● ഐ.ഐ.എം ഉദയപുര്‍: എം.ബി.എ ഗ്ലോബൽ സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്.

● ഐ.ഐ.എം കോഴിക്കോട്: പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സപ്ലൈ ചെയിന്‍ സ്ട്രാറ്റജി ആൻഡ് മാനേജ്‌മെന്‍റ്.

● സിംബയോസിസ് പുണെ: എം.ബി.എ ഓപറേഷന്‍സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്.

● ഐ.ടി.എം ബിസിനസ് സ്‌കൂള്‍ നവി മുംബൈ: പി.ജി.ഡി.എം ഓപറേഷന്‍സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്.

● യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനര്‍ജി സ്റ്റഡീസ് (UPES), ഡെറാഡൂണ്‍: എം.ബി.എ ഇന്‍ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്. ഓണ്‍ലൈനായി എം.ബി.എ പഠിക്കാനും അവസരമുണ്ട്.

● ഇന്ത്യന്‍ റെയില്‍വേസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് ആൻഡ് മെറ്റീരിയല്‍ മാനേജ്‌മെന്‍റ് ന്യൂഡല്‍ഹി: ഡിപ്ലോമ ഇന്‍ പബ്ലിക് പ്രൊക്വയര്‍മെന്‍റ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്, അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്.

● അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ: എം.ബി.എ ഇൻ ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ്.

● കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്): ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്. യോഗ്യത: പ്ലസ്ടു.

● മഹാത്മാ ഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകൾ: ബി.കോം മോഡല്‍ II (ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ്), ബി.വോക് (ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ്).

● ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കോളജുകള്‍: ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ്.

● ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി (IGNOU): സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റില്‍ ഡിസ്റ്റൻസായി എം.ബി.എ പഠിക്കാനവസരമുണ്ട്.

● അസാപ് കേരളയിലും വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ലഭ്യമാണ്.

വിദേശത്തും പഠിക്കാം

യു.എസ്‌, കാനഡ, ന്യൂസിലൻഡ്, യു.കെ, ജർമനി, ആസ്ട്രേലിയ, ഫ്രാന്‍സ്, മൊറോക്കോ, നെതർലൻഡ്സ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ പഠിക്കാനും മികച്ച ജോലികൾ നേടാനും അവസരങ്ങളുണ്ട്.

Coursera, Udemy, Edx, LinkdIn Learning, Skillshare തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ് മേഖലകളിലുമായി ബന്ധപ്പെട്ട നിരവധി പ്രോഗ്രാമുകൾ ലഭ്യമാണ്. കൂടാതെ വിവിധ ഗ്ലോബൽ സർട്ടിഫിക്കേഷനുകളും ലഭ്യമാണ്.

Show Full Article
TAGS:Education News logistics 
News Summary - Courses and institutions to study logistics
Next Story