അറിയാം, വിവിധ കോഴ്സുകളിലേക്കുള്ള എൻട്രൻസ് ടെസ്റ്റുകൾ
text_fieldsചിത്രങ്ങൾ: അഷ്കർ ഒരുമനയൂർ
പ്ലസ് ടു കഴിഞ്ഞ് എന്ത് പഠിക്കണമെന്ന കൺഫ്യൂഷനിലാണോ? നിങ്ങൾക്ക് മുന്നിൽ നിരവധി ഓപ്ഷനുകളുണ്ട്. എന്നാൽ, അഭിരുചിക്ക് അനുസരിച്ച് മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വിവിധ കോഴ്സുകളിലെ പ്രവേശനത്തിനായി പലതരം പ്രവേശന പരീക്ഷകൾ നിലവിലുണ്ട്. അത്തരം പരീക്ഷകൾ പരിചയപ്പെടാം.
എൻജിനീയറിങ് പ്രവേശന പരീക്ഷകൾ
● ജെ.ഇ.ഇ മെയിൻ/അഡ്വാൻസ്ഡ് (ജോയന്‍റ് എൻട്രൻസ് എക്സാമിനേഷൻ):
ഐ.ഐ.ടികളും എൻ.ഐ.ടികളും അടക്കമുള്ള ഉന്നത സർവകലാശാലകളിലെ എൻജിനീയറിങ് ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ.
ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി ഇതിനെ വേർതിരിച്ചിട്ടുണ്ട്. കുറഞ്ഞത് 75 ശതമാനം മാർക്കോടെ 12ാം ക്ലാസ് പരീക്ഷ വിജയിച്ചവർക്ക് ജെ.ഇ.ഇ മെയിൻ പരീക്ഷയെഴുതാം. ജെ.ഇ.ഇ മെയിൻ വിജയിക്കുന്നവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാൻ യോഗ്യത ലഭിക്കും.
വെബ്സൈറ്റ്:
● കീം (കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ എക്സാം):
കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിലെ എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.
വെബ്സൈറ്റ്:
https://cee.kerala.gov.in/cee/
● ബിറ്റ്സാറ്റ് (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് അഡ്മിഷൻ ടെസ്റ്റ്):
ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്‍റെ വിവിധ കാമ്പസുകളിലേക്കുള്ള എൻജിനീയറിങ് പ്രവേശന പരീക്ഷ.
വെബ്സൈറ്റ്:
● വി.ഐ.ടി എൻജിനീയറിങ് എൻട്രൻസ് എക്സാം (വി.ഐ.ടി ഇ.ഇ.ഇ):
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (വി.ഐ.ടി) വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ.
വെബ്സൈറ്റ്:
● മറ്റു എൻജിനീയറിങ് പ്രവേശന പരീക്ഷകൾ:
● COMEDK UGET
● Uni-GAUGE-2025
● SRMJEEE
മെഡിക്കൽ പ്രവേശന പരീക്ഷ
● നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) :
ഇന്ത്യയിലെ സർക്കാർ, സ്വകാര്യ കോളജുകളിലെ മെഡിക്കൽ, ഡെന്‍റൽ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് നീറ്റ്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി എൻ.സി.എൽ വിഭാഗങ്ങളിൽപെടുന്നവർക്കും ഭിന്നശേഷിക്കാർക്കും 40 ശതമാനം മാർക്ക് മതിയാകും. ഈ വർഷത്തെ രജിസ്ട്രേഷൻ അവസാനിച്ചു. പരീക്ഷ മേയ് നാലിന്.
വെബ്സൈറ്റ്:
ആർട്സ് ആൻഡ് സയൻസ്
● കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാജ്വേറ്റ് (CUET UG):
രാജ്യത്തെ കേന്ദ്ര, സംസ്ഥാന, ഡീംഡ്, സ്വകാര്യ സർവകലാശാലകളിലെ വിവിധ ബിരുദതല കോഴ്സുകളിലെ പ്രവേശനത്തിനായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ് കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി- യു.ജി). പ്ലസ് ടുവാണ് യോഗ്യത.
വെബ്സൈറ്റ്:
നിയമ പഠനം
● കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT):
ഇന്ത്യയിലെ ദേശീയ നിയമ സർവകലാശാലകളിലെയും നിയമ സ്കൂളുകളിലെയും പഞ്ചവത്സര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT). യോഗ്യത: 10+2/തത്തുല്യപരീക്ഷ, 45 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 40 ശതമാനം)/തത്തുല്യഗ്രേഡോടെ ജയിച്ചിരിക്കണം.
വെബ്സൈറ്റ്:
https://consortiumofnlus.ac.in/
● ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (AILET):
NLU ഡൽഹിയിലെ പഞ്ചവത്സര നിയമ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ. യോഗ്യത: 45 ശതമാനം മാർക്കോടെ പ്ലസ് ടു.
വെബ്സൈറ്റ്:
● കേരള നിയമ പ്രവേശന പരീക്ഷ
കേരളത്തിലെ സർക്കാർ, സ്വകാര്യ ലോ കോളജുകളിലെ പ്രവേശന പരീക്ഷ. യോഗ്യത: 45 ശതമാനം മാർക്കോടെ പ്ലസ് ടു.
വെബ്സൈറ്റ്:
https://www.cee.kerala.gov.in/
● മറ്റു ലോ പ്രവേശന പരീക്ഷകൾ
- കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല
- അലീഗഢ് മുസ്ലിം സർവകലാശാല
- ജിൻഡാൽ ലോ സ്കൂൾ
- SLAT (Symbiosis Law Admission Test)
ഡിഫൻസ്
● നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (NDA & NA) എക്സാം
നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി വിങ്ങിലേക്ക് പ്ലസ് ടു വിജയം/ തത്തുല്യമാണ് യോഗ്യത. നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ എയര്‍ഫോഴ്സ്, നേവല്‍ വിങ്ങുകളിലേക്കും നേവല്‍ അക്കാദമിയുടെ പ്ലസ് ടു കാഡറ്റ് എന്‍ട്രി സ്‌കീമിലേക്കും അപേക്ഷിക്കുന്നവര്‍ പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചിരിക്കണം.
വെബ്സൈറ്റ്:
ഡിസൈൻ
● നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഡിസൈൻ ആപ്റ്റിറ്റ‍്യൂഡ് ടെസ്റ്റ് (NID DAT):
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്‍റെ (എൻ.ഐ.ഡി) വിവിധ കാമ്പസുകളിലെ നാലുവർഷ ബാച്ലർ ഓഫ് ഡിസൈൻ (ബി.ഡെസ്) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. യോഗ്യത: ഹയർസെക്കൻഡറി/തത്തുല്യം. ഏതുസ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം.
വെബ്സൈറ്റ്:
● അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (UCEED):
ഐ.ഐ.ടികൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലെ ബാച്‍ലർ ഓഫ് ഡിസൈൻ കോഴ്സ് (ബി.ഡെസ്) പ്രവേശന പരീക്ഷയാണ് യുസീഡ്. പ്ലസ് ടു വിജയമാണ് യോഗ്യത.
വെബ്സൈറ്റ്:
https://www.uceed.iitb.ac.in/2025/
● നിഫ്റ്റ് പ്രവേശന പരീക്ഷ
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) വിവിധ കാമ്പസുകളിലെ ഫാഷൻ ഡിസൈനിങ്, ഫാഷൻ ടെക്നോളജി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ. യോഗ്യത: പ്ലസ് ടു/ തത്തുല്യം. നാഷനൽ ഓപൺ സ്കൂൾ സീനിയർ സെക്കൻഡറി സ്കൂൾപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.
വെബ്സൈറ്റ്:
ആര്‍ക്കിടെക്ചര്‍
● നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ):
ബാച്‍ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആർക്) പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന അഭിരുചി പരീക്ഷയാണ് നാറ്റ.
വെബ്സൈറ്റ്:
മാനേജ്മെന്‍റ്
● ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IPMAT):
വിവിധ ഐ.ഐ.എമ്മുകളിലെ അഞ്ചുവർഷ മാനേജ്മെന്‍റ് കോഴ്സിനായുള്ള പ്രവേശന പരീക്ഷ.
വെബ്സൈറ്റ്:
https://iimidr.ac.in/, https://www.iimrohtak.ac.in/
● ജോയന്‍റ് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്‍റ് അഡ്മിഷൻ (ജിപ്മാറ്റ്):
ബോധ്ഗയ, ജമ്മു ഐ.ഐ.എമ്മുകളിലെ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് മാനേജ്മെന്‍റ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജിപ്മാറ്റ്.
വെബ്സൈറ്റ്:
https://exams.nta.ac.in/JIPMAT
ഹോട്ടൽ മാനേജ്മെന്‍റ്
● നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്‍റ് ജോയന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (NCHM JEE):
രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ടേഷൻ ബിരുദ പ്രവേശനത്തിനുള്ള പരീക്ഷ. പ്ലസ് ടു വിജയമാണ് യോഗ്യത.
വെബ്സൈറ്റ്:
ടീച്ചർ എജുക്കേഷൻ
● നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET):
എൻ.സി.ഇ.ടിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ നാലു വർഷ ഇന്‍റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐ.ടി.ഇ.പി) പ്രവേശന പരീക്ഷ.
വെബ്സൈറ്റ്:
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ദേശീയ കായിക സർവകലാശാല, കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ബിരുദ/ ബിരുദാനന്തര/ ഇന്‍റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി പ്രവേശന പരീക്ഷകൾ നടത്താറുണ്ട്. വിശദ വിവരങ്ങൾ അതത് വെബ്സൈറ്റുകളിൽ ലഭ്യമാണ്.