Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightഇത് എ.ഐ കാലം... എ.ഐ...

ഇത് എ.ഐ കാലം... എ.ഐ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് പഠിക്കാം

text_fields
bookmark_border
ഇത് എ.ഐ കാലം... എ.ഐ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് പഠിക്കാം
cancel

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഓട്ടോമേഷൻ ടെക്നോളജിയും സംയോജിപ്പിച്ച് കാര്യക്ഷമവും ഉൽപാദനക്ഷമതയേറിയതുമായ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ സഹായിക്കുന്ന എൻജിനീയറിങ് മേഖലയാണ് എ.ഐ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ്.

മെഷീൻ ലേണിങ്ങും അൽഗോരിതങ്ങളും ഉപയോഗിച്ച് ഡേറ്റ അപഗ്രഥിച്ച് തീരുമാനങ്ങൾ എടുക്കാനും സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടാനും സഹായിക്കുന്ന എ.ഐ സാങ്കേതികവിദ്യക്കൊപ്പം മുൻകൂട്ടി തയാറാക്കിയ നിർദേശങ്ങൾക്കനുസരിച്ച് ജോലികൾ ഓട്ടോമേഷൻ ചെയ്യുന്ന വിദ്യകൂടി ചേരുന്നതോടെ ആധുനികകാല ആവശ്യങ്ങൾക്കുള്ള ഉത്തരംകൂടിയാണ് ഈ മേഖല തേടുന്നത്.

സംസാരം തിരിച്ചറിയാനും ഡേറ്റ വ്യാഖ്യാനിക്കാനും പ്രവചനങ്ങൾ നടത്താനുമെല്ലാം സഹായിക്കുന്ന ഓട്ടോമേഷൻ സിസ്റ്റങ്ങളിലേക്ക് എ.ഐ കൂടി ചേരുമ്പോൾ പിശകുകൾ കുറക്കാനും തീരുമാനങ്ങൾ മെച്ചപ്പെടുത്താനും ജോലി കാര്യക്ഷമമായി നിർവഹിക്കാനും സാധിക്കും.

മെഷീൻ ലേണിങ്, നാചുറൽ ലാംഗ്വേജ് പ്രോസസിങ്, കമ്പ്യൂട്ടർ വിഷൻ, റോബോട്ടിക്സ് എന്നിവയെല്ലാം ഈ സാങ്കേതിക പഠന വിഭാഗത്തിൽ പ്രധാനമാണ്.

മെഷീൻ ലേണിങ്

ഡേറ്റയും പാറ്റേണുകളും പഠനവിധേയമാക്കി അതനുസരിച്ച് പ്രവചനങ്ങൾ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതാണ് മെഷീൻ ലേണിങ്.

നാചുറൽ ലാംഗ്വേജ് പ്രോസസിങ്

സ്വയം മനസ്സിലാക്കിയും വ്യാഖ്യാനിച്ചും എ.ഐ സിസ്റ്റം മനുഷ്യഭാഷയിൽ പ്രതികരിക്കുന്നതാണ് എൻ.എൽ.പി.

കമ്പ്യൂട്ടർ വിഷൻ

ചിത്രങ്ങളും വിഡിയോകളും പോലുള്ള വിഷ്വൽ ഡേറ്റ എ.ഐ സിസ്റ്റം മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ് കമ്പ്യൂട്ടർ വിഷൻ.

വിവിധ മേഖലകളിൽ സ്വാധീനം

മാനുഫാക്ചറിങ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്‍റ്, ഗതാഗത സംവിധാനങ്ങൾ, എനർജി മാനേജ്മെന്‍റ്, പൊതു സുരക്ഷ സംവിധാനങ്ങൾ, വൈദ്യ പരിശോധന, രോഗീപരിചരണം, ഫിനാൻസ് റിസ്ക് മാനേജ്മെന്‍റ്, കസ്റ്റമർ സർവിസ്, ട്രാഫിക് മാനേജ്മെന്‍റ് എന്നിങ്ങനെ എ.ഐ ഓട്ടോമേഷൻ എൻജിനീയറിങ് കടന്നുചെല്ലാത്ത മേഖലകൾ വിരളം.

എ.ഐ അധിഷ്ഠിത ചാറ്റ് ബോട്ടുകൾ, മെയിന്‍റനൻസ് സംവിധാനങ്ങൾ, സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ എന്നിവയിലെല്ലാം എ.ഐ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ്ങിന്‍റെ സ്വാധീനം നിർണായകമായിക്കൊണ്ടിരിക്കുകയാണ്.

ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സോഫ്റ്റ് വെയർ എൻജിനീയറിങ് മേഖലകളുടെ ഒത്തുചേരൽ ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്. അതിനാൽതന്നെ, കോർ എൻജിനീയറിങ് ബ്രാഞ്ചിനൊപ്പം എ.ഐ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് പഠനം ഇന്ന് നിരവധി സ്ഥാപനങ്ങൾ നൽകുന്നുണ്ട്. എൻജിനീയറിങ്ങിന്‍റെ വരുംകാല മുന്നേറ്റങ്ങളിൽ നിർണായകമാകുന്ന ഈ സ്ട്രീം മികച്ച സാധ്യതകളാണ് പുതുതലമുറക്ക് ഉറപ്പുനൽകുന്നത്.

പഠനത്തിൽ വരുന്നത്

പൈത്തൺ, സി + +, ജാവ, ആർ എന്നീ പ്രോഗ്രാമിങ് ഭാഷകളാണ് എ.ഐ ഓട്ടോമേഷൻ പഠന മേഖലയിലുള്ളത്. എ.ഐ- മെഷീൻ ലേണിങ് ഫ്രെയിംവർക്കുകളായ ടെൻസർഫ്ലോ, പൈടോർച്ച്, കെരാസ്, സൈകിറ്റ് ലോൺ എന്നിവയും ഓട്ടോമേഷൻ പ്ലാറ്റ്ഫോമുകളായ പി.എൽ.സി.എസ്, എസ്.സി.എ.ഡി.എ സിസ്റ്റം, റോബോട്ടിക്സ് എന്നിവയും കോഴ്സിന്‍റെ ഭാഗമാണ്. കൂടാതെ, എക്സൽ, എസ്.ക്യു.എൽ, ടബ്ല്യു, പവർ ബി.ഐ എന്നിവയും അതത് ഇൻഡസ്ട്രിയെക്കുറിച്ചുള്ള അറിവും നിർണായകമാണ്.

കോഴ്സുകൾ

ബി.ടെക്, എം.ടെക് കോഴ്സുകൾ എ.ഐ-ഓട്ടോമേഷൻ അധിഷ്ഠിതമാക്കി ഇതിനകം വിവിധ സ്ഥാപനങ്ങൾ പുതിയകാലത്തിന്‍റെ മാറ്റങ്ങൾക്കൊപ്പം ചേർന്നുകഴിഞ്ഞു. കൂടാതെ എം.എസ്‍സി, ബി.എസ്‍സി, എം.സി.എ, ബി.സി.എ, പി.ജി ഡിപ്ലോമ കോഴ്സുകളും തിരഞ്ഞെടുക്കാം. സ്വകാര്യ സ്ഥാപനങ്ങൾ എ.ഐ ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്.

സ്ഥാപനങ്ങൾ

എ.ഐ മെഷീൻ ലേണിങ് സ്പെഷലൈസേഷനുള്ള കമ്പ്യൂട്ടർ സയൻസ് ബി.ടെക്, എം.ടെക് കോഴ്സുകൾ ഉൾപ്പെടെ രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാം.

● ഐ.ഐ.ടി ബോംബെ. വെബ്സൈറ്റ്: https://www.iitb.ac.in/

● ഐ.ഐ.ടി ഡൽഹി. വെബ്സൈറ്റ്: https://home.iitd.ac.in/

● ഐ.ഐ.ടി മദ്രാസ്. വെബ്സൈറ്റ്: https://www.iitm.ac.in/

● ഐ.ഐ.ടി ഹൈദരാബാദ്. വെബ്സൈറ്റ്: https://www.iith.ac.in/

● ഐ.ഐ.ടി ഗാന്ധിനഗർ. വെബ്സൈറ്റ്: https://iitgn.ac.in/

● ഐ.ഐ.ടി റൂർക്കി. വെബ്സൈറ്റ്: https://www.iitr.ac.in/

● ഇന്‍റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഹൈദരാബാദ്. വെബ്സൈറ്റ്: https://www.iiit.ac.in/

● ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) പിലാനി. വെബ്സൈറ്റ്: https://www.bits-pilani.ac.in/

● നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാറങ്കൽ. വെബ്സൈറ്റ്: https://www.nitw.ac.in/

● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു. വെബ്സൈറ്റ്: https://iisc.ac.in/

കേരളത്തിലും എ.ഐ ഓട്ടോമേഷൻ സ്പെഷലൈസേഷൻ പഠിപ്പിക്കുന്ന കോഴ്സുകൾ വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര സ്ഥാപനങ്ങൾക്കൊപ്പം എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളജുകളിലും കമ്പ്യൂട്ടർ സയൻസിനൊപ്പം എ.ഐ പഠിക്കാനാകും.

● കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)

● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം

● നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്

● കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം

● ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്

● ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ് കൊല്ലം

● എസ്.സി.ടി കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം

● അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് അമൃതപുരി

● ഗവ. എൻജിനീയറിങ് കോളജ് തൃശൂർ

Show Full Article
TAGS:Education News Artificial Intelligence 
News Summary - learn AI and Automation Engineering
Next Story