കുട്ടിക്കഥ: പച്ച പ്ലാവിലയും പഴുത്ത പ്ലാവിലയും
text_fieldsവര: വി.ആർ. രാഗേഷ്
പാപ്പാത്തി പുഴയുടെ തീരത്ത് സുന്ദരമായ ഒരു വരിക്ക പ്ലാവുണ്ട്. പ്ലാവിന്‍റെ ശിഖരങ്ങൾ പുഴയിലേക്ക് ചാഞ്ഞുനിൽക്കയാണ്. ചക്കയുണ്ടാകുമ്പോൾ പ്ലാവിൽ നിറയെ വിരുന്നുകാരാണ്. അണ്ണാൻ, തേനീച്ച, കിളികൾ അങ്ങനെ വിരുന്നിനു വരുന്നവർക്കെല്ലാം തേനൂറുന്ന വരിക്കച്ചക്കയാണ് പ്ലാവ് വിഭവമായി നൽകുന്നത്.
അങ്ങനിരിക്കെ കടുത്ത വേനൽ വന്നു. പാപ്പാത്തിപ്പുഴ വറ്റിവരണ്ടു. പുഴയിലേക്ക് ചാഞ്ഞുനിന്ന കൊമ്പുകളിലെ ഇലകളെല്ലാം കൊഴിഞ്ഞുതുടങ്ങി. അവസാനം രണ്ടു ശിഖരങ്ങളിലായി ഒരു പച്ച പ്ലാവിലയും പഴുത്ത പ്ലാവിലയും ശേഷിച്ചു.
ബാക്കി ഇലകളെല്ലാം കൊഴിഞ്ഞപ്പോഴും തനിക്ക് ഒന്നും പറ്റാതെ നിൽക്കുന്നതിൽ പച്ച പ്ലാവില അഹങ്കരിച്ചു. തൊട്ടുമുകളിലെ പഴുത്ത പ്ലാവിലയെ നോക്കി പരിഹസിച്ചു. അടുത്ത കാറ്റുവരുമ്പോൾ നീ കൊഴിഞ്ഞുപോകുമെന്നു പേടിപ്പിച്ചുകൊണ്ടിരുന്നു.
ഈ സമയത്താണ് അമ്മിണിയാട് തീറ്റ തേടി ആ വഴി വന്നത്. ചാഞ്ഞുനിന്ന പ്ലാങ്കൊമ്പിലെ പച്ച പ്ലാവില അവളുടെ കണ്ണിൽപ്പെട്ടു. ഒറ്റച്ചാട്ടത്തിന് അവൾ പച്ച പ്ലാവില കടിച്ചെടുത്ത് തിന്നാൻ തുടങ്ങി. സങ്കടത്തോടെ പഴുത്ത പ്ലാവില അത് നോക്കിനിന്നു...
എഴുത്ത്: റെജി മലയാലപ്പുഴ