Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2024 3:00 PM GMT Updated On
date_range 2024-04-27T20:31:18+05:30കുട്ടിക്കവിത: മണ്ടൻ സിംഹം
text_fieldscamera_alt
വര: വി.ആർ. രാഗേഷ്
കാട്ടിലെ മണ്ടൻ സിംഹത്താൻ
ഒരുനാൾ നാട്ടിൽ വന്നല്ലോ
വാലുംപൊക്കി നടക്കുമ്പോൾ
റെയിൽവേപാളം കണ്ടല്ലോ!
ഗമയിൽ മെല്ലെ നടന്നിട്ടങ്ങനെ,
ഗർഗർ ..ഗർഗർ മുരണ്ടപ്പോൾ,
ഡുംഡും.. ഡുംഡും പാഞ്ഞുവരുന്നു-
ണ്ടപ്പോൾ നല്ലൊരു തീവണ്ടി!
അയ്യോ! പിടിച്ചുതിന്നും ജീവിയിതേത്?
ജീവനുംകൊണ്ടോടീടാം!
എഴുത്ത്: മുഹമ്മദ് കൊച്ചാലുംമൂട്
Next Story