Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2025 6:49 AM GMT Updated On
date_range 2025-03-08T12:19:15+05:30കുട്ടിക്കവിത: നിറങ്ങൾ
text_fieldscamera_alt
വര: വി.ആർ. രാഗേഷ്
കിഴക്കു കണ്ടോ പച്ചമല
മലയുടെ മോളിൽ നീലാകാശം
മാനത്താകെ വെൺമേഘങ്ങൾ
താഴ്വരയാകെ മഞ്ഞപ്പൂക്കൾ
കൊച്ചു കുളത്തിൽ ചെന്താമരകൾ
തവിട്ടുമൈനകൾ പാറിപ്പോയി
ചെമപ്പ് പൂശി സൂര്യൻ താണു
കറുത്തിരുട്ട് പരക്കുംമുമ്പേ
ഞാനോ വേഗം വീടണയട്ടെ
എഴുത്ത്: വി.എം. രാജമോഹൻ
Next Story