Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2024 9:12 AM GMT Updated On
date_range 2024-11-26T14:42:14+05:30കുട്ടിക്കവിത: അമ്പിളിക്കുട്ടൻ!
text_fieldscamera_alt
വര: വി.ആർ. രാഗേഷ്
മാനത്ത് കണ്ടില്ലേ അമ്പിളിക്കുട്ടൻ
പുഞ്ചിരി തൂകും പുന്നാരക്കുട്ടൻ!
താഴത്ത് പോരാൻ ഞാൻ വിളിച്ചപ്പോൾ
നാണം കുണുങ്ങി മറഞ്ഞിതെങ്ങോ!
കമ്പിളിമേഘപ്പുതപ്പിന്നടിയിൽ
അമ്പട!.. നീയൊളിച്ചീടുന്നോ?
അന്തിക്ക് നീ തനിച്ചെന്തുചെയ്യും
അംബരവീട്ടിലെ ആരോമലേ?
എഴുത്ത്: പ്രതാപൻ അഴീക്കോട്
Next Story