വിൻസി അലോഷ്യസ് ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾ പങ്കുവെക്കുന്നു...
text_fieldsസന്തോഷവും സങ്കടവും ചിരിയുമൊക്കെ ഞൊടിയിടകൊണ്ട് വിൻസിയുടെ സുന്ദരമായ മുഖത്ത് വിരിയുന്നതു കാണുമ്പോൾ ആരും ഒന്നമ്പരക്കും. ഭാവപ്രകടനങ്ങളിലെ അനായാസതയും സൂക്ഷ്മതയുംകൊണ്ട് വിന്സി അലോഷ്യസ് എന്ന യുവനടിയുടെ മലയാള സിനിമയിലെ മേൽവിലാസം വിശാലമാവുകയാണ്. 'നായിക നായക'നെന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ ഈ 22കാരി 'വികൃതി'യിലൂടെയാണ് ബിഗ് സ്ക്രീനിലെത്തിയത്. 'കനകം കാമിനി കലഹ'വും 'ഭീമെൻറ വഴി'യും 'ജനഗണമന'യുമൊക്കെയായി കൈനിറയെ ചിത്രങ്ങളുമായി ചുവടുറപ്പിക്കുന്ന വിൻസി ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾ പങ്കുവെക്കുകയാണിവിടെ...
●ജീവിതത്തിൽ ഓർത്തിരിക്കുന്ന ഒരു സന്തോഷ നിമിഷം?
ഒരുപാടുണ്ട്, അതിലൊന്ന് 'നായിക നായക'െൻറ ഓഡിഷൻ സമയത്താണ്. സെക്കൻഡ് ഓഡിഷനും തേർഡ് ഓഡിഷനും അവർ വിളിച്ചില്ല. അതോടെ അവർ ഒഴിവാക്കിയെന്നു കരുതി. പെട്ടെന്ന് അവർ ഒരു ദിവസം വിളിച്ചിട്ട് പറയുകയാണ്, വർക്ഷോപ്പിന് അറ്റൻഡ് ചെയ്യാൻ. ആ 16 പേരിൽ ഞാനുണ്ടെന്ന് അറിഞ്ഞപ്പോഴുള്ള സന്തോഷമില്ലേ, അത് ഒരിക്കലും മറക്കാൻ പറ്റില്ല.
●സന്തോഷം വന്നാൽ എന്താണ് ചെയ്യുക?
സന്തോഷം വന്നാൽ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അത് ഭയങ്കരമായി ഇഫക്ട് ചെയ്യും. ഹാപ്പിയായിരിക്കുമ്പോഴാണ് അഭിനയിക്കുന്നതെങ്കിൽ അത് പെർഫെക്ടായിരിക്കും. അത് ഇമോഷനൽ സീൻ ആണെങ്കിലും. ഞാൻ മനസ്സ് മാക്സിമം കാം ആൻഡ് ഹാപ്പിയായി വെക്കാൻ നോക്കും. അങ്ങനെ നമ്മൾ ചെയ്യുന്നതൊക്കെ അടിപൊളിയാണ്. പക്കയായിരിക്കും.
●ജീവിതത്തിൽ സംതൃപ്തി തോന്നിയ നിമിഷം?
ഈയിടെ എെൻറ െബർത്ത്ഡേക്ക് എല്ലാവരും പാർട്ടി മോഡിൽ അടിച്ചുപൊളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഞാൻ ലാൽ ജോസ് സാറിനോട് ചോദിച്ചു, എന്നെപ്പറ്റി എന്താണ് പറയാനുള്ളതെന്ന്. അപ്പോൾ സാർ കുറച്ച് കാര്യങ്ങൾ പറഞ്ഞു. സിനിമാലോകത്ത് ഞാൻ നിൽക്കും, നല്ലരീതിയിൽ ഉയർന്നുപോകുമെന്നുമൊക്കെ സാർ പറഞ്ഞ ആ നിമിഷം ഭയങ്കര സംതൃപ്തി നൽകിയ നിമിഷമാണ്.
●ജീവിതത്തെ ഏറ്റവും കൂടുതൽ സ്പർശിച്ച അനുഭവം?
എെൻറ ലൈഫിൽ ഏറ്റവും കണക്ടഡ് ആയിട്ടുള്ള ഒരു അനുഭവമാണത്. തേലദിവസംവരെ മെസേജ് ചെയ്ത എെൻറ ബെസ്റ്റ് ഫ്രൻഡ് ഇനിയില്ല എന്ന് പിറ്റേന്നു രാവിെല വേറൊരാൾ വിളിച്ചു പറഞ്ഞറിഞ്ഞപ്പോൾ എനിക്ക് എന്നെത്തന്നെ കൺട്രോൾ ചെയ്യാൻ പറ്റിയില്ല. സങ്കടവും ഡിപ്രഷനുമെല്ലാംകൂടി ഞാൻ തളർന്നുപോയി. അത് ഓവർകം ചെയ്യാൻ രണ്ടര വർഷമെടുത്തു.
●സങ്കടം വന്നാൽ എന്തുചെയ്യും?
സങ്കടം വന്നാൽ കരയും. കരഞ്ഞിട്ടും അത് പോകുന്നില്ലെങ്കിൽ മനസ്സ് ഡീവിയേറ്റ് ചെയ്യാനുള്ള പരിപാടികൾ നോക്കും.
●മൂഡ് ഓഫ് ആകുേമ്പാൾ കഴിക്കാൻ താൽപര്യമുള്ള ഭക്ഷണം?
ഐസ്ക്രീം. ചോക്ലറ്റ് േഫ്ലവർ.
●ജീവിതത്തിൽ അത്ഭുതം തോന്നിയ നിമിഷം?
ജീവിക്കുന്ന ഓരോ മൊമൻറും അത്ഭുതമാണ്. ഒരു ദിവസം രണ്ടു സിനിമ കമ്മിറ്റ് ചെയ്തു. അതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന് ചോദിച്ചാൽ അറിയില്ല. ഇങ്ങനെ ഓരോ മൊമൻറ്സും അത്ഭുതങ്ങളാണ്. അതിങ്ങനെ ജീവിതത്തിൽ തുടരത്തുടരെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
●ദേഷ്യംപിടിപ്പിക്കുന്ന സംഗതി?
ആൾക്കാർ ഫേക്കായി നമുക്കൊപ്പം നിൽക്കുന്നത് എനിക്ക് ഭയങ്കര ദേഷ്യമാണ്. ആക്ട്രസ് ആയതുകൊണ്ട് ഒരാൾ കള്ളത്തരം കാട്ടുന്നത് എനിക്ക് തിരിച്ചറിയാൻ പറ്റും. എന്നിട്ടും അയാൾ കള്ളത്തരത്തിൽ തന്നെ ഉറച്ചുനിൽക്കുേമ്പാൾ ഭയങ്കര ദേഷ്യം തോന്നും.
●സിനിമാജീവിതത്തിൽ ഏറ്റവുംദേഷ്യം തോന്നിയ നിമിഷം?
ചിലരുടെ കാഴ്ചപ്പാടുകളാണ് ദേഷ്യംപിടിപ്പിക്കുക. നമ്മൾ നമ്മളായിട്ട് നിൽക്കുമ്പോൾ, ഒരു നടി അങ്ങനെ ചെയ്യാൻ പാടില്ല, ഇങ്ങനെ ചെയ്യാൻ പാടില്ലെന്നു പറയുന്നത് സങ്കടമുണ്ടാക്കും. അവർക്കെന്താ നമ്മളെ മനസ്സിലാക്കാൻ പറ്റാത്തത് എന്ന് ആലോചിക്കുമ്പോൾ ദേഷ്യം വരും.
●മാതാപിതാക്കളിൽ ആരോട് സംസാരിക്കുേമ്പാഴാണ് മനസ്സിന് കൂടുതൽ റിലാക്സേഷൻകിട്ടുന്നത്?
ഡിെപൻഡ്സ്. ചില സമയത്ത് അമ്മയോട് സംസാരിക്കുമ്പോൾ തീരെ റിലാക്സേഷൻ കിട്ടില്ല. ചില സമയത്ത് അമ്മയോട് സംസാരിച്ചാലേ പറ്റൂ. ചില സമയത്ത് അപ്പനോട് സംസാരിക്കാനേ തോന്നൂ. സംസാരിക്കാനുള്ള സബ്ജക്ട് അനുസരിച്ചിരിക്കും.
●റിലാക്സേഷൻ കിട്ടാനായി കേൾക്കുന്നത് പാട്ട്, ഭാഷ, ഗായകൻ?
'കുൻഫ യെകുൻ' ആണ് ഇഷ്ടഗാനം. എ.ആർ. റഹ്മാെൻറ പാട്ടുകളാണ് ഏറെ ഇഷ്ടം. ഖവാലി ടൈപ് പാട്ടുകൾ കേൾക്കുേമ്പാൾ വല്ലാത്ത റിലാക്സേഷൻ ലഭിക്കും.
●ആദ്യമായി പ്രണയം തോന്നിയ ആൾ?
നേരേത്ത പറഞ്ഞ ബെസ്റ്റ് ഫ്രൻഡാണത്. ആദ്യം ബെസ്റ്റ് ഫ്രൻഡായി, പിന്നെ കാമുകനായി, പിന്നെ വീണ്ടും ഞങ്ങൾ ബെസ്റ്റ് ഫ്രൻഡായി ഇരിക്കുേമ്പാഴാണ് അവൻ പോയത്.
●ഏറ്റവും ശാന്തത തരുന്നയിടം
നേച്ചർ തന്നെ. ഒരു ചെടിയുണ്ടായാൽ മതി. പിന്നെ കടൽത്തീരം, ശാന്തരായ ആളുകൾ. ഹാപ്പിയായവർക്കിടയിൽ ഞാൻ കാം ആയിരിക്കും.
●ഭയംകാരണം ഇതുവരെ ചെയ്യാൻ ശ്രമിക്കാത്ത കാര്യം?
കൊലപാതകം... (പൊട്ടിച്ചിരിക്കുന്നു). അത് ഞാൻ ഇതുവരെ ചെയ്തിട്ടില്ല. അതെന്നെക്കൊണ്ട് പറ്റില്ല.
●സഹാനുഭൂതി തോന്നിയ സംഭവം?
ചില മനുഷ്യരെ കാണുേമ്പാൾ നമ്മളൊക്കെ എന്തു രസമായിട്ടാണ് ജീവിക്കുന്നതെന്ന് തോന്നും. അത്തരം ജീവിതമില്ലാത്തവരെ കാണുേമ്പാൾ അവരെയും ചേർത്തുപിടിക്കാൻ തോന്നും. സിംപതിയെനിക്ക് ഇപ്പോൾ ഫീൽ ചെയ്യാറില്ല, എംപതിയാണുള്ളത്.
●ഗൃഹാതുരത എന്ന വാക്ക് കേൾക്കുേമ്പാൾ മനസ്സിലെത്തുന്ന ഓർമ?
ഇഷ്ടം പോലെയുണ്ട്. പഴയ പ്രണയങ്ങളും ജീവിതത്തിൽ ഒറ്റപ്പെട്ട നിമിഷങ്ങളും ചില യാത്രകളുമൊക്കെ... ഫോർട്ടുകൊച്ചിയിൽ ആമ്പൽ ക്ലോത്തിങ്ങിലേക്ക് കയറിയപ്പോൾ എനിക്ക് അപ്പാപ്പന്റെയും അമ്മാമ്മയുടെയും വീട് ഓർമ വന്നു. അവിടത്തെ ആമ്പിയൻസും മണവുമൊക്കെ നൊസ്റ്റാൾജിയയുണ്ടാക്കി.
●ഹാപ്പിനസ് േതാന്നുേമ്പാൾ ആദ്യംപോകാൻ തോന്നുന്ന ഇടം?
ഫോർട്ടുകൊച്ചി തന്നെ. അവിടെ സ്ഥിരം ഏരിയ ഉണ്ട്. സീഗൽ എന്നൊരു റസ്റ്റാറൻറുണ്ട്, ഹാപ്പിയാണെങ്കിൽ അവിടെ പോകും.