Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightstarchatchevron_right‘ചേച്ചിയും അച്ഛനും...

‘ചേച്ചിയും അച്ഛനും അമ്മയുമുള്ള വീട്ടിലേക്ക് ഓടിയെത്തണമെന്ന ചിന്ത എപ്പോഴുമുണ്ട്’ -നിഖില വിമൽ മനസ്സുതുറക്കുന്നു

text_fields
bookmark_border
‘ചേച്ചിയും അച്ഛനും അമ്മയുമുള്ള വീട്ടിലേക്ക് ഓടിയെത്തണമെന്ന ചിന്ത എപ്പോഴുമുണ്ട്’ -നിഖില വിമൽ മനസ്സുതുറക്കുന്നു
cancel
camera_alt

നിഖില വിമൽ. ചിത്രങ്ങൾ: ഇമ്രാൻ ഹസൻ


‘ഭാഗ്യദേവത’യിലൂടെ വെള്ളിത്തിരയിലെത്തിയിട്ടും​ ഭാഗ്യത്തിൽ വിശ്വാസമില്ല. കോൺക്രീറ്റ്​ വീടിനോടല്ല, മണ്ണും കല്ലും കൊണ്ടുള്ള കലാസൗന്ദര്യാത്മകതയുള്ള (എസ്തെറ്റിക്) വീടിനോടാണ്​ താൽപര്യം. മലയാളത്തിന്‍റെ പ്രിയ താരം നിഖില വിമൽ ‘മാധ്യമം കുടുംബ’ത്തോട് മനസ്സ്​ തുറക്കുന്നു

‘ഭാഗ്യദേവത’യിലൂടെയാണ്​ വെള്ളിത്തിരയിലേക്ക്​ വന്നത്​. ഭാഗ്യം കൂടെയുണ്ട്​ എന്ന്​ കരുതുന്നുണ്ടോ?

ഇല്ല, കഷ്​ടപ്പാടിലാണ്​ വിശ്വാസം. ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ, സിനിമയിൽ ഭാഗ്യം ഒരു ഘടകമാണ്​. ‘ലവ്​ 24x7’ ചെയ്യുന്ന സമയത്ത്​ ദിലീപേട്ട​ന്‍റെ നായികയായിട്ടാണ് ഞാൻ​ വരുന്നത്​. അപ്പോൾ ഭാഗ്യനായിക എന്ന് എല്ലാവരും​ പറഞ്ഞു.

ദിലീപേട്ട​ന്‍റെ നായികമാരെ പൊതുവേ ഭാഗ്യനായികമാർ എന്ന്​ പറയാറുണ്ട്​. എന്നാൽ, ആ സിനിമ, അല്ലെങ്കിൽ രണ്ട്​ സിനിമ ഫ്ലോപ്പായി കഴിഞ്ഞാൽ നമുക്ക്​ ഈ പറഞ്ഞ ‘ഭാഗ്യ’മുണ്ടാവില്ല. അപ്പോൾ ഭാഗ്യ​ത്തിൽ നമുക്ക്​ വിശ്വാസമർപ്പിക്കാൻ പറ്റില്ലല്ലോ.

ഭാഗ്യം കൊണ്ടാണ്​ രക്ഷപ്പെട്ടതെന്ന്​ പറയാൻ സാധിക്കില്ലല്ലോ. ഞാൻ ലവ്​ 24x7 ചെയ്​ത്​ നാലുവർഷം കഴിഞ്ഞോ മറ്റോ ആണ്​ ‘അരവിന്ദ​ന്‍റെ അതിഥികൾ’ ചെയ്യുന്നത്​. ഭാഗ്യമാണ്​ ഘടകമെങ്കിൽ നാലുവർഷം കാത്തിരിക്കണോ?


വിജയത്തി​ന്‍റെ ​ക്രെഡിറ്റ്​ ആർക്കാണ്? ദൈവത്തിന്​ കൊടുക്കുമോ?

വിജയത്തി​ന്‍റെ ക്രെഡിറ്റ്​ ഡയറക്​ടർക്കാണ്​ കൊടുക്കുക. എന്നാൽ, ദൈവത്തിന്​ നന്ദി പറയുന്നത്​ തെറ്റല്ലല്ലോ. ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്​. പക്ഷേ, അന്ധവിശ്വാസിയല്ല. എനിക്കിഷ്​ടമുള്ളപ്പോൾ അമ്പലത്തിൽ പോകാറുണ്ട്​.

എന്നുവെച്ച് എല്ലാ ദിവസവും വിളക്ക്​ കത്തിച്ച്​ പ്രാർഥിക്കാ​െറാന്നുമില്ല. നിർബന്ധങ്ങളില്ല. ഇന്നത് ചെയ്​താലേ ഇന്നത്​ കിട്ടുകയുള്ളൂ എന്ന്​ കരുതുന്നില്ല. എന്നുവെച്ച്​ അങ്ങനെ ചെയ്യുന്നത്​ തെറ്റാണെന്നും പറയാനാവില്ല. ഒരുപാടാളുകൾ അങ്ങനെ ചെയ്യുന്നുണ്ടല്ലോ. ​

വിജയം ആർക്ക്​ സമർപ്പിക്കണമെന്നത്​ വ്യക്തിപരമായ ചോയ്​സാണ്. സിനിമ വിജയിക്കുന്നതിന്​ പിന്നിൽ ഒരുപാട്​ കഷ്​ടപ്പാടുകളുണ്ട്​. എല്ലാം അതി​ന്‍റേതായ വഴിക്ക്​ യഥാവിധി​ നടന്നാലേ വിജയമുണ്ടാകൂ.


നായികാ​ പ്രാധാന്യമുള്ള സിനിമകൾ ആഗ്രഹിക്കുന്നുണ്ടോ?

സ്​ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്​. കൊമേഴ്​സ്യൽ സിനിമകളിൽ സ്​ത്രീകളുടെ പ്രാതിനിധ്യമെന്ന്​ പറയുന്നത്​ ബുദ്ധിമുട്ടുള്ള കാര്യമാണ്​. ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ പ്ലോട്ടിൽ എ​ന്‍റെ കഥാപാത്രത്തിന്​ നല്ല പ്രാധാന്യമുണ്ട്​.

പക്ഷേ, സ്​ക്രീൻ സ്​പേസി​ന്‍റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ വളരെ കുറവാണ്​. ആ കഥ ഒരിക്കലും ​എന്‍റെ കഥാപാത്രമില്ലാതെ നടക്കില്ല. അങ്ങനെയുള്ള സിനിമകൾ തിരഞ്ഞെടുക്കുക എന്നതാണ്​ കൊമേഴ്​സ്യൽ സിനിമകളുടെ കാര്യത്തിൽ ഞാൻ ചെയ്യുന്നത്.

കുറച്ചുകൂടി ഫീമെയിൽ ഓറിയന്‍റഡായ സിനിമകൾ ചെയ്യു​​മ്പോഴാണ്​ നമുക്ക്​ അങ്ങനെ എഫർട്ട്​ എടുക്കാനൊക്കെ കഴിയുക. സ്​ത്രീപ്രാധാന്യമുള്ള രണ്ട്​ സിനിമകൾക്ക്​ ഇപ്പോൾ കമ്മിറ്റ്​ ചെയ്​തിട്ടുണ്ട്​. അത്​ വർക്ക്​ ആവുമോ എന്ന്​ നോക്കിയിട്ടുവേണം അത്തരത്തിലുള്ള കൂടുതൽ കഥാപാത്രങ്ങൾക്കുവേണ്ടി കാത്തിരിക്കാൻ.


നായകന്മാരോളം നായികമാർക്ക്​ നിലനിൽപില്ലല്ലോ, എന്തുകൊണ്ടാണത്?

മലയാള സിനിമയിൽ മാത്രമല്ല, പൊതുവേ സിനിമയിൽ നായികക്ക്​ പരമാവധി കൽപിച്ചിരിക്കുന്നത്​ അഞ്ച്​ അല്ലെങ്കിൽ ആറുവർഷത്തെ പീക്​ ടൈമാണ്. എന്തുകൊണ്ടാണ്​ അങ്ങനെ വന്നതെന്ന്​ അറിയില്ല. അഞ്ചുവർഷം കഴിയുമ്പോൾ ചിലപ്പോൾ ഫീൽഡ്​ ഔട്ടായിപ്പോകും, അല്ലെങ്കിൽ കല്യാണം കഴിഞ്ഞുപോകും.

ആദ്യമേ ഞാൻ തീരുമാനിച്ചിരുന്നത്​ അങ്ങനെ അഞ്ചുവർഷത്തെ കരിയർ എനിക്ക്​ സിനിമയിൽ വേണ്ട എന്നാണ്​​. ഞാനിപ്പോൾ സിനിമയിൽ വന്നിട്ട്​ ​15 വർഷം കഴിഞ്ഞു. അതിനിടയിൽ സിനിമ ചെയ്യാതിരുന്ന സമയമുണ്ടായിട്ടുണ്ട്​. എന്നാലും സിനിമയിൽ ഞാൻ നിലനിൽക്കുന്നുണ്ട്​.

കുടുംബ പശ്ചാത്തലം

എന്‍റേത്​ യാഥാസ്ഥിതിക കുടുംബമല്ല. കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരാണ്​ സ്വദേശം. അച്ഛൻ സ്​റ്റാറ്റിസ്​റ്റിക്​സ്​ ഡിപ്പാർട്ട്​മെന്‍റ് ഉദ്യോഗസ്ഥനായിരുന്നു. പഴയ നക്​സലൈറ്റായിരുന്നു.

അമ്മ നൃത്താധ്യാപികയും. ഞാൻ ജനിച്ചപ്പോൾ അച്ഛൻ നക്​സലിസം വിട്ടിരുന്നു. പാർട്ടിഗ്രാമമായ കീഴാറ്റൂരിലാണ്​ ജനിച്ചതെന്നതുകൊണ്ട്​ എ​ന്‍റെ ഐഡിയോളജി ലെഫ്​റ്റായി. ഗ്രാമത്തിൽ എവിടെയും പാർട്ടിക്കൊടിയും പാർട്ടി ചിഹ്നങ്ങളും കണ്ടാണ്​ വളർന്നത്​. അതെല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ട്​.

രാഷ്​ട്രീയമായി എവിടെയും പ്രവർത്തിച്ചിട്ടില്ല. കോളജിലും പ്രവർത്തിച്ചിട്ടില്ല. എസ്​.എഫ്​.ഐയിൽ മെംബറുമായിരുന്നില്ല. ഏതെങ്കിലും രാഷ്​ട്രീയ പാർട്ടികളോട്​ മമതയോ വെറുപ്പോ ഇല്ലതാനും.

കല്യാണം

ഇല്ല. പദ്ധതിയായിട്ടില്ല. വേണ്ട എന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ കല്യാണം കഴിക്കാൻ താൽപര്യമില്ല.

അച്ഛനും അമ്മയും ചേച്ചിയും എവിടെയാണോ അതാണ്​ എനിക്ക്​ വീട്

എ​ന്‍റെ സങ്കൽപത്തിലെ വീട്​ നാട്ടിലെ വീടാണ്. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ എവിടെയാണോ അതാണ്​ എനിക്ക്​ വീട്​. കണ്ണൂർ വിട്ടുപോകാനാവില്ല. അവിടവുമായി ഭയങ്കര അടുപ്പമാണ്​. അവിടെ വീട്​ വേണം എന്ന നിർബന്ധമുണ്ട്​. ജന്മനാട്ടിലേക്ക്​ പോകുന്നത്​ വലിയ സന്തോഷമുള്ള കാര്യമാണ്​.

ചെറുപ്പം മുതലേ ഞാൻ പഠിച്ചത്​ കോട്ടയം ജില്ലയിലെ ഭരണങ്ങാനത്തായിരുന്നു. ഹോസ്​റ്റലിൽനിന്ന് തിരിച്ച്​​ വീട്ടിലേക്ക്​ വരുമ്പോൾ കണ്ണൂരിലേക്ക്​ കടന്നാൽ തന്നെ വലിയ സന്തോഷമുണ്ടാകുമായിരുന്നു. വീട്​ എന്നെ വിളിച്ചില്ലെങ്കിലും ഞാൻ വീട്ടിലേക്കോടിപ്പോകാറുണ്ട്​. നാട്ടിലെ വീട്ടിലേക്ക്​ ഓടിയെത്തണമെന്ന ചിന്ത എല്ലായിപ്പോഴുമുണ്ടാകാറുണ്ട്​.

സ്വന്തമായി വീട്​ വെക്കുന്നില്ലേ?

എറണാകുളത്ത്​ സ്ഥലമെടുത്ത്​ എന്‍റെ സങ്കൽപത്തിലുള്ള വീട്​ വെച്ചാലോ എന്നൊരു ആലോചനയുണ്ട്​. കോൺക്രീറ്റ്​ വീടുകൾ ഇഷ്​ടമല്ല. മണ്ണ്, കല്ലുകൾ കൊണ്ടൊക്കെയുള്ള വീടാണ്​ ഇഷ്​ടം. നല്ല കലാസൗന്ദര്യാത്മകതയുള്ള (എസ്തെറ്റിക്) വീട്.

ചെങ്കല്ലി​ന്‍റെ വീടുകൾ അല്ലെങ്കിൽ മണ്ണുകൊണ്ടുള്ള വീടുകൾ അങ്ങ​നത്തെ നിർമാണങ്ങളോടാണ്​ താൽപര്യം. എവിടെയായാലും വീടായിട്ട്​ നിർമിക്കുകയാണെങ്കിൽ അത്​ ചെങ്കല്ലുകൊണ്ടുള്ളതാവും.

തീപ്പെട്ടിക്കൂടുപോലുള്ള, ഒരേ പാറ്റേണിലുള്ള വീടുകൾ ഇഷ്​ടമല്ല. ഹോട്ടൽ റൂമുകൾ പോലെ തോന്നിക്കുന്നതാണ്​ അവ. അങ്ങനത്തെ ലക്ഷ്വറി വീടുകൾ ഇഷ്​ടമല്ല. കാറ്റുംവെളിച്ചവും കടക്കുന്ന തുറസ്സായ, വിശാലതയുള്ള വീടാവണം. വീടുണ്ടാക്കാൻ വേണ്ടിയുള്ള വീടുകൾ അല്ല. താമസിക്കാൻ വേണ്ടിയുണ്ടാക്കുന്ന വീട്​ മതി, ഹോം ഫീൽ കിട്ടുന്ന വീട്​.

നാട്ടിലേത്​ കോൺക്രീറ്റ്​ വീടാണ്​. അത്​ അമ്മയും അച്ഛനും ഉണ്ടാക്കിയ വീടാണ്​. നാട്ടിലെ വീട്ടിൽ അമ്മയും ചേച്ചിയുമാണുള്ളത്. എല്ലാ മാസവും കൃത്യ തീയതിവെച്ച്​ അവിടേക്ക്​ പോകാറില്ലെങ്കിലും പോകുന്ന സമയത്ത് പത്ത്​ ദിവസമെങ്കിലും തങ്ങിയി​ട്ടേ മടങ്ങാറുള്ളൂ. അമ്മ കൊച്ചിയിലെ എ​ന്‍റെ ഫ്ലാറ്റിലേക്കും വരാറുണ്ട്​.

വായന

വായന വളരെ കാര്യമായിട്ട്​ തന്നെയുണ്ട്​. ഫിക്​ഷനാണ്​ വായിക്കാനേറെയിഷ്​ടം. രാവിലെയാണ്​ വായന.

കുറെനാളായി വായന കുറവായിരുന്നു. അത്​ തിരിച്ചുപിടിക്കുകയാണ്​.

സംസാരപ്രിയയാണോ?

അച്ഛൻ നന്നായി സംസാരിക്കുന്നയാളാണ്. വീട്ടിലുള്ളവരെല്ലാം നന്നായി സംസാരിക്കുന്നവരാണ്​. അച്ഛൻ അൽപം സാഹിത്യം കലർന്ന ഭാഷയിലാണ്​​ സംസാരിച്ചിരുന്നത്​​. അത്​ എന്നിലും സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം.

വരാനിരിക്കുന്ന സിനിമകൾ?

ഞാനും ഉണ്ണിമുകുന്ദനും ചെയ്​ത ‘ഗെറ്റ്​ സെറ്റ്​ ബേബി’യെന്ന സിനിമയാണ്​ വരാനുള്ളതിലൊന്ന്​. വിനീത്​ ശ്രീനിവാസ​ന്‍റെ ‘ഒരു ജാതി ഒരു ജാതകം’, മിഥുൻ മാനുവൽ തോമസി​ന്‍റെ ‘അണലി’ എന്ന വെബ്​ സീരീസ്​, മനു അശോക​ന്‍റെ ‘ഐയ്​സ്​’ വെബ്​സീരീസ് എന്നിവയൊക്കെ വരാനുള്ളതാണ്​.

തമിഴിൽ ‘വാഴൈ’ കഴിഞ്ഞു. അവിടെ ഒരു സീരീസും സിനിമയും ചർച്ചയിലുണ്ട്​. മറ്റ്​ ഭാഷകളിലേക്കൊന്നു തൽക്കാലമില്ല. മലയാളത്തിൽ തന്നെ കംഫർട്ടാണ്​.




Show Full Article
TAGS:Lifestyle starchat Nikhila Vimal 
News Summary - nikhila vimal talks
Next Story