Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_righttechnologychevron_rightനിങ്ങൾക്കറിയാമോ...

നിങ്ങൾക്കറിയാമോ വാട്സ്ആപ്പിലെ ഈ കിടിലൻ ഫീച്ചറുകൾ?

text_fields
bookmark_border
നിങ്ങൾക്കറിയാമോ വാട്സ്ആപ്പിലെ ഈ കിടിലൻ ഫീച്ചറുകൾ?
cancel

വാട്സ്ആപ് സ്റ്റാറ്റസിൽ വന്ന പുതിയ മാറ്റങ്ങൾ എന്തൊക്കെ?

വാട്സ്ആപ് ഒരു മെറ്റ അപ്ലിക്കേഷൻ ആയതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മറ്റു മെറ്റ അപ്ലിക്കേഷനുകളിലെ വിഡിയോകൾ ഡൗൺലോഡ് ചെയ്യാതെതന്നെ വാട്സ്ആപ് സ്റ്റാറ്റസായി വെക്കാൻ ഇപ്പോൾ സാധിക്കും. അതിന് പ്രസ്തുത വിഡിയോയുടെ ഷെയർ ഓപ്ഷനിൽ പോയാൽ വാട്സ്ആപ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ആ വിഡിയോ നമുക്ക് വാട്സ്ആപ് സ്റ്റാറ്റസായി വെക്കാൻ സാധിക്കും.

അതുപോലെ സ്റ്റാറ്റസ് വെക്കുന്ന വിഡിയോ, ഫോട്ടോ ഒക്കെ പാട്ട് കൂടെ ചേർത്ത് ഷെയർ ചെയ്യാൻ വാട്സ്ആപ് അവസരം നൽകുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുമ്പോൾ ചോദ്യങ്ങൾ, സമയം, ഇമോജി തുടങ്ങിയവ ആഡ് ചെയ്യുന്നപോലെ ഇപ്പോൾ വാട്സ്ആപ് സ്റ്റാറ്റസിലും ചെയ്യാവുന്നതാണ്. ഈ ഫീച്ചർ നിങ്ങളുടെ വാട്സ്ആപ്പിൽ ലഭ്യമല്ലെങ്കിൽ ആപ് സ്റ്റോറിലോ പ്ലേ സ്റ്റോറിലോ പോയി വാട്സ്ആപ് അപ്ഡേറ്റ് ചെയ്‌താൽ മതി.

ആരെങ്കിലും വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ അറിയാൻ സാധിക്കുമോ?

ആര് ഹാക്ക് ചെയ്യാൻ ശ്രമിച്ചാലും നിങ്ങൾക്ക് വാട്സ്ആപ് തന്നെ സെക്യൂരിറ്റി നോട്ടിഫിക്കേഷൻ തരും. നിലവിൽ ഐഫോണിലാണ് ഇത് ലഭ്യമാകുന്നത്. അതിനായി വാട്സ്ആപ് സിറ്റിങ്സിൽ അക്കൗണ്ട് തിരഞ്ഞെടുത്തെ ശേഷം സെക്യൂരിറ്റി നോട്ടിഫിക്കേഷൻ എന്ന ഓപ്ഷനിൽ പോകുക, അത് ഓൺ ആക്കി വെക്കുക (enable). പിന്നീട് ആര് നിങ്ങളുടെ വാട്സ്ആപ് ലോഗിൻ ചെയ്യാൻ ശ്രമിച്ചാലും നിങ്ങൾക്ക് വാട്സ്ആപ് തന്നെ നോട്ടിഫിക്കേഷൻ അയക്കുന്നതാണ്.

വാട്സ്ആപ് ഗ്രൂപ്പിലുള്ള അംഗങ്ങളിൽ ചിലരെ മാത്രം തിരഞ്ഞെടുത്ത് ഗ്രൂപ് കാൾ ചെയ്യാൻ എന്ത് ചെയ്യണം?

ഒരു വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് ചില അംഗങ്ങളെ മാത്രം തിരഞ്ഞെടുത്തു നമുക്ക് കാൾ ചെയ്യാൻ സാധിക്കും. അതിനു വേണ്ടി ഗ്രൂപ്പിൽ കയറി, ഗ്രൂപ് കാൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ആരൊക്കെയാണോ ആ ഗ്രൂപ്പിലെ അംഗങ്ങൾ അവരുടെ എല്ലാം പേര് കാണാൻ സാധിക്കും. അതിൽനിന്ന് നിങ്ങൾക്ക് വിളിക്കേണ്ടവരെ തിരഞ്ഞെടുത്തതിന് ശേഷം കാൾ ചെയ്യാവുന്നതാണ്.

വാട്സ്ആപ്പിലൂടെ തന്നെ ഡോക്യുമെന്‍റ് സ്കാൻ ചെയ്യുന്നത് എങ്ങനെ?

ഐഫോൺ ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. ഡോക്യുമെന്‍റ് വാട്സ്ആപ്പിൽ തന്നെ സ്കാൻ ചെയ്യാനും അത് എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചർ വാട്സ്ആപ് തന്നെ ഇപ്പോൾ തരുന്നുണ്ട്.

ആർക്കാണോ സ്കാൻ ചെയ്തു ഡോക്യുമെന്‍റ് അയക്കേണ്ടത് അവരുടെ ചാറ്റിൽ താഴെ ഇടത് ഭാഗത്തു കാണുന്ന കാണുന്ന പ്ലസ് ചിഹ്നം അമർത്തുക. അപ്പോൾ അതിൽ സ്കാൻ ഡോക്യുമെന്‍റ് എന്ന ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുത്ത് നിങ്ങൾക്ക് അയക്കേണ്ട ഡോക്യുമെന്‍റ് സ്കാൻ ചെയ്യാം. ഇനി സ്കാൻ ചെയ്ത ഡോക്യുമെന്‍റ് എഡിറ്റ്‌ ചെയ്യണമെങ്കിൽ കളർ, ഗ്രേ സ്കൈൽ, ബ്ലാക്ക് ആൻഡ് വൈറ്റ് എന്നി ഓപ്ഷനുകൾ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്യാവുന്നതാണ്.

വാട്സ്ആപ് മറ്റു ഫോണിലോ കമ്പ്യൂട്ടറിലോ ലിങ്ക്ഡ് ആണോ എന്ന് എങ്ങനെ അറിയാം?

സെറ്റിങ്സിൽ പോയി linked devices എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ വാട്സ്ആപ് ലിങ്ക് ആണെങ്കിൽ ഏതു ഫോണിലോ കമ്പ്യൂട്ടറിലോ ആണ് അത് എന്ന് അവിടെ കാണാൻ സാധിക്കും. അത് ഒഴിവാക്കാൻ അവിടെ തന്നെ ആ പ്രസ്തുത ഫോൺ/കമ്പ്യൂട്ടർ തിരഞ്ഞെടുത്തു ലോഗ്ഔട്ട്‌ ഓപ്ഷൻ അമർത്തിയാൽ മതിയാകും.

ഒരാളുടെ ഫോൺ നമ്പർ സേവ് ചെയ്യാതെ തന്നെ എങ്ങനെ വാട്സ്ആപ്പിൽ കാൾ ചെയ്യാം?

വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചർ പ്രകാരം ഒരു ഫോൺ നമ്പർ സേവ് ചെയ്യാതെ തന്നെ നമുക്ക് കാൾ ചെയ്യാം. അതിനായി വാട്സ്ആപ്പിൽ കാൾ ഓപ്ഷനിൽ പോകുക. അവിടെ കാൾ നമ്പർ എന്ന ഓപ്ഷൻ എടുത്തശേഷം വിളിക്കേണ്ട നമ്പർ ഡയൽ പാടിൽ ടൈപ്പ് ചെയ്യുക, എന്നിട്ട് കാൾ ബട്ടൺ അമർത്തുക.

വാട്സ്ആപ് മൂലം ഫോണിൽ storage full ആകുന്ന പ്രശ്നം ഇപ്പോൾ സാധാരണമാണ്. അതിനുള്ള പരിഹാരം എന്താണ്?

വാട്സ്ആപ് സെറ്റിങ്സിൽ സ്റ്റോറേജ് ആൻഡ് മീഡിയ ഓപ്ഷനിൽ പോയി മാനേജ് സ്റ്റോറേജ് ഓപ്ഷൻ തിരഞ്ഞെടുത്താൽ അവിടെ മീഡിയ ഫയൽസ് ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. ഗ്രൂപ്പ്‌ ചാറ്റ് എടുത്തു അതിൽ മീഡിയ വിസിബിലിറ്റി ഓഫ്‌ ചെയ്തു വെച്ചാൽ ഗ്രൂപ്പിൽ വരുന്ന മീഡിയ ഫയൽസ് ഗാലറിയിൽ സേവ് ആവുകയില്ല.

Show Full Article
TAGS:Tech News WhatsApp features whatsapp new feature 
News Summary - Awesome features of WhatsApp
Next Story