Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightBeauty Spotchevron_right‘പഠനയാത്ര പോകാം, പുതിയ...

‘പഠനയാത്ര പോകാം, പുതിയ അധ‍്യയന വർഷത്തിൽ’ -കേരളത്തിലെ പ്രധാന സ്പോട്ടുകൾ

text_fields
bookmark_border
‘പഠനയാത്ര പോകാം, പുതിയ അധ‍്യയന വർഷത്തിൽ’ -കേരളത്തിലെ പ്രധാന സ്പോട്ടുകൾ
cancel
camera_alt

സൈലന്‍റ്​വാലി നാഷനൽ പാർക്ക്


തിരുവനന്തപുരം

● വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (VSSC) - ബഹിരാകാശ പഠനം -(മുൻകൂർ അനുമതി വേണം)

● കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം, വ്യോമസേന മ്യൂസിയം -ശാസ്ത്ര പഠന കുതുകികൾക്ക്​

● പദ്മനാഭപുരം കൊട്ടാരം -പഴയകാല രാജഭരണ സമ്പ്രദായം

● നെയ്യാർ ഡാം, വന്യജീവി സങ്കേതം -പ്രകൃതിയുടെയും ജലശേഷിപ്പിന്‍റെയും പഠനം

കൊല്ലം

● ശാസ്താംകോട്ട കായൽ -കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായൽ

● പോളാച്ചിറ -ജൈവവൈവിധ്യം പഠിക്കാൻ അനുയോജ്യം

● തങ്കശ്ശേരി ലൈറ്റ്​ ഹൗസും കോട്ടയും

പത്തനംതിട്ട

● കോന്നി ആനക്കൂട്​ -ആനകളുടെ സംരക്ഷണ കേന്ദ്രം, ആനകളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ തടിക്കൂടും കാണാം.

ആലപ്പുഴ

● കൃഷ്ണപുരം കൊട്ടാരം -പഴയകാല കലയുടെയും സംസ്കാരത്തിന്‍റെയും അവശിഷ്ടങ്ങൾ

● ആലപ്പുഴ കായൽ യാത്ര -ജലസൗഹൃദ ടൂറിസവും പരിസ്ഥിതിയും

കോട്ടയം

● കുമരകം ബേർഡ് സാങ്​ച്വറി -പക്ഷി വൈവിധ്യ പഠനം

● കോട്ടയം നഗരം: വിവിധ പത്രങ്ങളും അച്ചടിയന്ത്രങ്ങളും പരിചയപ്പെടാം

ഇടുക്കി

● ഇടുക്കി അണക്കെട്ട് -ജലവൈദ്യുതി ഉൽപാദനം

● തേക്കടിയും പെരിയാർ വന്യജീവി സങ്കേതവും -വന്യജീവി പഠനം

● മറയൂർ-ചിന്നാർ വനങ്ങൾ -ജൈവവൈവിധ്യവും വനസംരക്ഷണവും

എറണാകുളം

● കൊച്ചി മെ​ട്രോ ട്രെയിൻ, ജല മെട്രോ -പുതിയ സാ​ങ്കേതികവിദ്യയിലൂന്നിയ ട്രാഫിക്​ തിരക്കുകളിൽ ഫലപ്രദമായ മാർഗങ്ങൾ അറിയാം

● ഹിൽപാലസ്​ തൃപ്പൂണിത്തുറ -കൊട്ടാരം, പുരാതന രേഖകൾ, ചരിത്ര സ്മാരകം

● തട്ടേക്കാട്​ പക്ഷിസ​​​ങ്കേതം -പ്രകൃതി പഠനം, ജൈവ വൈവിധ്യം

തൃശൂർ

● കേരള സാഹിത്യ അക്കാദമി -മലയാള സാഹിത്യ ചരിത്രം

● തൃശൂർ മൃഗശാല -വന്യജീവികളെ അടുത്തറിയാം

● കേരള കലാമണ്ഡലം, ചെറുതുരുത്തി -കലകൾ

● പുന്നത്തൂർകോട്ട -ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെ കോട്ടപ്പടിയിൽ. കേരളത്തിലെത്തന്നെ ഏറ്റവും വലിയ ആനവളർത്തൽ കേന്ദ്രം

പാലക്കാട്

● മലമ്പുഴ ഡാം -ജലശേഷിപ്പുകൾക്കായുള്ള പഠനം

● സൈലന്‍റ്​വാലി നാഷനൽ പാർക്ക് -വന്യജീവി പരിസ്ഥിതി പഠനം

● വിക്ടോറിയ കോളജ് മ്യൂസിയം -ചരിത്ര-സാംസ്കാരിക പഠനം

മലപ്പുറം

● കോട്ടക്കൽ ആര്യവൈദ്യശാല

● പൊന്നാനി കടൽത്തീരം

● നിലമ്പൂർ തേക്ക്​ മ്യൂസിയം

● നിലമ്പൂർ കനോലി പ്ലോട്ട്

കോഴിക്കോട്

● കാപ്പാട് ബീച്ച് -വാസ്കോ ഡ ഗാമയും ചരിത്രപഠനവും

● കോഴിക്കോട് ഗവ. മ്യൂസിയം -ചരിത്ര-സാംസ്കാരിക പഠനം

● കോഴിക്കോട് റീജനൽ സയൻസ്​ സെന്‍റർ ആൻഡ്​ പ്ലാനറ്റോറിയം

വയനാട്

● വയനാട് എടക്കൽ ഗുഹകൾ -പുരാതന മനുഷ്യവാസികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ചിത്രങ്ങൾ, കൊത്തുപണികൾ

● തോൽപ്പെട്ടി വന്യജീവി സങ്കേതം -വന്യജീവി പഠനം

● കുറുവ ദ്വീപ് -ജൈവവൈവിധ്യ പഠനം

കണ്ണൂർ

● കണ്ണൂർ, തലശ്ശേരി കോട്ടകൾ

● പറശ്ശിനിക്കടവ്​ സ്​നേക്ക്​ പാർക്ക്​

● ആറളം വന്യജീവി സങ്കേതം

കാസർകോട്

● ബേക്കൽ കോട്ട -കേരളത്തിലെ ഏറ്റവും വലിയ കോട്ട

● ചന്ദ്രഗിരി കോട്ട -ചരിത്രപരമായ പഠനം

● കുമ്പള -കേരളത്തിലെ ഭാഷവൈവിധ്യം അടുത്തറിയാം (മലയാളം, തുളു, കന്നട, കൊങ്കണി ഭാഷ സംസാരിക്കുന്നവർ ഇടകലർന്ന്​ ജീവിക്കുന്നയിടം)

Show Full Article
TAGS:Travel Destinations Study trip 
News Summary - Study tour spots in Kerala
Next Story