Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightനൂലാമാലകളില്ലാതെ ലോകം...

നൂലാമാലകളില്ലാതെ ലോകം ചുറ്റാം; പുതിയ റാങ്കിംങ് വിവരങ്ങൾ പുറത്തുവിട്ട് 'പാസ്പോർട്ട് റിപ്പോർട്ട്സ്'

text_fields
bookmark_border
നൂലാമാലകളില്ലാതെ ലോകം ചുറ്റാം; പുതിയ റാങ്കിംങ് വിവരങ്ങൾ പുറത്തുവിട്ട് പാസ്പോർട്ട് റിപ്പോർട്ട്സ്
cancel

ലണ്ടൻ: വിസ അപേക്ഷകളുടെയും നൂലാമാലകളുടെയും ബുദ്ധിമുട്ടുകൾ ഒഴിവാക്കി ലോകമെമ്പാടും എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ഏറ്റവും പുതിയ പാസ്പോർട്ട് റാങ്കിംങ് റിപ്പോർട്ട് പുറത്തു വന്നു. 'പാസ്പോർട്ട് റിപ്പോർട്ട്സ്' നടത്തിയ പഠനത്തിൽ വിവിധ രാജ്യങ്ങളുടെ പാസ്പോർട്ട് കരുത്തും വിസ രഹിതമായി സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ വിവരങ്ങളും വിലയിരുത്തിയിട്ടുണ്ട്. വിസയില്ലാതെയോ, ഇലക്ട്രോണിക് ട്രാവൽ അതോറിറ്റി (ഇ.ടി.എ) വഴിയോ, അറൈവൽ വിസയിലൂടെയോ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് മൊബിലിറ്റി സ്കോർ കണക്കാക്കിയിരിക്കുന്നത്.

പുതിയ റാങ്കിംങ് പ്രകാരം യു.എഇ ഒന്നാം സ്ഥാനത്തും സിംഗപ്പൂർ രണ്ടാം സ്ഥാനത്തും തുടരുമ്പോൾ, നാലാം സ്ഥാനത്ത് മലേഷ്യയാണ്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ രണ്ട് യൂറോപ്യൻ രാജ്യങ്ങളാണ് ഇടംനേടിയിട്ടുള്ളത്.

യൂറോപ്പിൽ ഏറ്റവും ശക്തമായ പാസ്പോർടായി മാറിയ സ്പെയിൻ, ആഗോളതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 174 മൊബിലിറ്റി സ്കോറാണ് സ്പെയിനിനുള്ളത്. സ്പാനിഷ് പാസ്പോർട്ട് ഉടമകൾക്ക് 121 രാജ്യങ്ങളിലേക്ക് വിസ രഹിതമായും 42 രാജ്യങ്ങളിലേക്ക് അറൈവൽ വിസയിലും പ്രവേശിക്കാം. അതേസമയം, 11 രാജ്യങ്ങളിൽ പ്രവേശിക്കാൻ ഇടിഎയും (ഇ.ടി.എ) 24 രാജ്യങ്ങളിൽ പ്രവേശിക്കാൻ മുൻകൂട്ടി വിസയും ആവശ്യമാണ്.

173 മൊബിലിറ്റി സ്കോറുമായി ലക്സംബർഗ് ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തണ്ട്. ലക്സംബർഗ് പാസ്പോർട്ട് ഉപയോഗിച്ച് 122 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 41 രാജ്യങ്ങളിലേക്ക് അറൈവൽ വിസയിലും പോകാം. 10 രാജ്യങ്ങൾക്ക് ഇ.ടി.എയും 25 രാജ്യങ്ങൾക്ക് വിസയും ആവശ്യമാണ്.

173 മൊബിലിറ്റി സ്കോറോടെ ബെൽജിയവും ഫ്രാൻസും സംയുക്തമായി ആറാം സ്ഥാനത്താണ്. ഈ രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾക്ക് 121 രാജ്യങ്ങളിൽ വിസ രഹിതമായും 41 രാജ്യങ്ങളിൽ അറൈവൽ വിസയിലും പ്രവേശിക്കാം. 11 രാജ്യങ്ങൾക്ക് ഇടിഎയും 25 രാജ്യങ്ങൾക്ക് വിസയും നിർബന്ധമാണ്.

കൂടാതെ, അതേ മൊബിലിറ്റി സ്കോറോടുകൂടി ആറ് യൂറോപ്യൻ രാജ്യങ്ങൾ ഏഴാം സ്ഥാനം പങ്കിടുന്നു. ഡെൻമാർക്ക്, ഫിൻലാൻഡ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്സ്, സ്വീഡൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ഈ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് 120 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 42 രാജ്യങ്ങളിലേക്ക് അറൈവൽ വിസയിലും യാത്ര ചെയ്യാം. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 11 ഇടങ്ങളിൽ ഇടിഎയും 25 രാജ്യങ്ങളിൽ പ്രവേശിക്കാൻ വിസയും ആവശ്യമാണ്.

Show Full Article
TAGS:passport traveling flight world UAE 
News Summary - World's Most Powerful Passports: Latest Rankings
Next Story