ഫാബ്രിക്കിൽ ഡൈ ചെയ്യൽ ഇനി സിംപ്ൾ
text_fieldsമോഡൽ: അർഫ ഫാസിർ. ചിത്രം: ജവാസ് സി.ജെ
ഭാഗികമായി മാത്രം ഫാബ്രിക് ഡൈ ചെയ്യുന്ന രീതിയാണ് ഓംബ്രേ ഡൈയിങ് (ombre dyeing). ഇഷ്ടമുള്ള നിറം ലഭിക്കാൻ ഒരു നിറം മാത്രം നേരിട്ട് ഉപയോഗിക്കാം. അല്ലെങ്കിൽ ഒന്നിലധികം നിറങ്ങൾ ചേർത്തുണ്ടാക്കിയവയും പരീക്ഷിക്കാം.
കോട്ടൺ, ഷിഫോൺ, ജോർജെറ്റ്, സാറ്റിൻ തുടങ്ങി ഏതുതരം ഫാബ്രിക്കിലും ഇത് പരീക്ഷിക്കാം. ലഭിക്കുന്ന കളർ ഏതെന്ന് അറിയാൻ ആദ്യം ഒരു ഫാബ്രിക് കഷണത്തിൽ ചെയ്തുനോക്കാം.
ഫാബ്രിക് പെയിന്‍റ് ഉപയോഗിച്ച് ഡൈ ചെയ്യുമ്പോൾ നാം എടുക്കുന്ന നിറത്തേക്കാൾ മങ്ങിയ ഷേഡാണ് ഡൈ കിട്ടുക. ഡാർക്ക് കളർ ലഭിക്കണമെങ്കിൽ കടുത്ത നിറമുള്ള പെയിന്‍റ് ഉപയോഗിക്കേണ്ടിവരും.
Step 1
ഫാബർ കാസ്റ്റെൽ (Faber castell) എന്ന ബ്രാൻഡ് ഫാബ്രിക് പെയിന്‍റാണ് ഉപയോഗിച്ചിരിക്കുന്നത്.
Step 2
തുണി ഉണക്കാൻ ഉപയോഗിക്കുന്ന സ്റ്റാൻഡ് അല്ലെങ്കിൽ അയലിൽ ക്ലോത്ത് ഡൈചെയ്ത് ഉണക്കാനിടാം.
step 3
ഒരു കുപ്പി ഫാബ്രിക് പെയിന്‍റ് ഒരു കപ്പ് വെള്ളത്തിൽ തരിയില്ലാതെ അലിയിച്ചെടുക്കുക. ശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് ഇളക്കുക. ഫാബ്രിക് പെയിന്‍റ് അൽപം കട്ടിയുള്ളതായതിനാൽ കട്ടയില്ലാതെ അലിയിച്ചെടുക്കുക എന്നത് വളരെ പ്രധാനമാണ്. അല്ലെങ്കിൽ അത് ക്ലോത്തിൽ പല ഭാഗങ്ങളിലായി കട്ടിയോടെ പറ്റിപ്പിടിക്കും. ഒരിക്കൽ ക്ലോത്തിൽ പറ്റിയ നിറം പിന്നീട് പോവുകയില്ല. ഡൈ ചെയ്യുമ്പോൾ ശ്രദ്ധയേറെ വേണം.
step 4
ഡൈ ചെയ്യാനുള്ള സ്കേർട്ട് പാർട്ട് മുറിച്ചുമാറ്റി വെക്കുക.
step 5
ആദ്യം തന്നെ ഡൈ ചെയ്യാനുള്ള ഫാബ്രിക്, വെള്ളത്തിൽ പൂർണമായി നനച്ച് നല്ലപോലെ പിഴിയുക. ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഡൈ എല്ലാ ഭാഗത്തും ഒരുപോലെ പിടിക്കാൻ വേണ്ടിയാണിത്. എന്നിട്ട് സ്കർട്ട് പാർട്ടിന്റെ പകുതിയോളം ഡൈയിൽ മുക്കുക (മുക്കി വെക്കേണ്ട ആവശ്യമില്ല). ശേഷം ഉണങ്ങാൻ വെക്കുക.
വീടിന്‍റെ അകത്തുനിന്ന് ചെയ്യുകയാണെങ്കിൽ കളർ തറയിൽ വീഴാതിരിക്കാൻ ബക്കറ്റ് വെക്കുകയോ പഴയ തുണി ഇടുകയോ ചെയ്യാം. ഉണങ്ങാനുള്ള സമയം കൊടുക്കണം.
step 6
ഫാബ്രിക് ഫ്ലവർ ഡൈ ചെയ്ത ശേഷമുള്ളത്. ഡൈ ചെയ്ത് ഉണക്കാനിടുമ്പോൾ ഫാബ്രിക് ക്ലിപ്പുകൾ ഉപയോഗിച്ച് ഭദ്രമാക്കുക.