Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightDress Makingchevron_rightകിടുവാക്കാം...

കിടുവാക്കാം ഫ്രോക്കുകൾ, ഫാബ്രിക് ഫ്ലവേഴ്സ് ഉപയോഗിച്ച്

text_fields
bookmark_border
കിടുവാക്കാം ഫ്രോക്കുകൾ, ഫാബ്രിക് ഫ്ലവേഴ്സ് ഉപയോഗിച്ച്
cancel
camera_alt

മോഡൽ: രുദ്ര രാഗേഷ്


അൽപം നെറ്റ് ഫാബ്രിക്കും മുത്തുകളും ഉണ്ടെങ്കിൽ ഫാബ്രിക് ഫ്ലവേഴ്സ് തയാറാക്കി പ്ലെയിനായി തയ്ച്ചെടുത്ത ഫ്രോക്ക് എലഗന്‍റ് ആക്കാം. മാച്ചിങ് ഹെയർ ബാൻഡ് ഉണ്ടാക്കുമ്പോൾ ഫിക്സ് ചെയ്യാനും ഉടുപ്പിന് മാച്ച് ആയി ഷൂവിൽ ഒട്ടിച്ചുകൊടുക്കാനും സാധിക്കും. നെറ്റുകൊണ്ട് ഫ്ലവേഴ്സ് തയാറാക്കിയാൽ റോ എഡ്ജ് ആയി വിട്ടാലും നൂല് ഊരിപ്പോവുകയോ ഫിനിഷിങ് ഇല്ലാത്തപോലെ തോന്നുകയോ ചെയ്യില്ല...

സ്റ്റെപ് 1

രണ്ട് ഇഞ്ച് വീതിയും നാല് ഇഞ്ച് നീളവുമുള്ള ആറു പീസ് നെറ്റിൽനിന്ന് മുറിച്ചെടുക്കുക

സ്റ്റെപ് 2

എഡ്ജ് ഫോൾഡ് ചെയ്യുക

സ്റ്റെപ് 3

വീണ്ടും ഫോൾഡ് ചെയ്യുക

സ്റ്റെപ് 4

ഒരു തവണ കൂടി ഫോൾഡ് ചെയ്താൽ ട്രയാങ്ക്ൾ ഷേപ് ലഭിക്കും. അതിൽ ഒരു ഫോൾഡുള്ള ഭാഗവും രണ്ട് റോ എഡ്ജുള്ള ഭാഗവും ഉണ്ടാവും

സ്റ്റെപ് 5:

റോ എഡ്ജുള്ള രണ്ട് സൈഡിലും റണ്ണിങ് സ്റ്റിച്ച് ഇടുക

സ്റ്റെപ് 6:

റണ്ണിങ് സ്റ്റിച്ച് ഇട്ട് വലിക്കുകയാണെങ്കിൽ ഒരു പെറ്റൽ ഇതുപോലെ ഉണ്ടാക്കിയെടുക്കാം

സ്റ്റെപ് 7

ആറു പെറ്റൽസ് ഇതുപോലെ കോർത്ത് ഉണ്ടാക്കുക

സ്റ്റെപ് 8

ആദ്യത്തെ പെറ്റൽ ആയി ചേർത്ത് ​െവക്കുമ്പോൾ ഒരു ഫ്ലവർ ആയി മാറും

സ്റ്റെപ് 9

ഫ്രോക്കിൽ ഫ്ലവേഴ്സ് പിടിപ്പിക്കുമ്പോൾ നടുഭാഗത്ത് മുത്തുകൾ ചേർത്ത് പിടിപ്പിക്കാം





Show Full Article
TAGS:Lifestyle Dress Making 
News Summary - Frocks can be made beautiful with fabric flowers
Next Story