Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightDress Makingchevron_rightകുട്ടികളെ...

കുട്ടികളെ സുന്ദരികളാക്കും മനോഹര പാർട്ടി ഗൗൺ

text_fields
bookmark_border
കുട്ടികളെ സുന്ദരികളാക്കും മനോഹര പാർട്ടി ഗൗൺ
cancel

ആവശ്യമായ തുണി

ഡാർക് ഒനിയൻ പിങ്ക് നെറ്റ് (എട്ടു മീറ്റർ), ഷിജോണിൽ ത്രഡ് ഹാങ്ങിങ്ങുള്ള മെറ്റീരിയൽ (ഒന്നര മീറ്റർ), ക്രെയ്പ് ലൈനിങ് (ഒന്നര മീറ്റർ)

എടുക്കേണ്ട അളവുകൾ

ബസ്റ്റ് റൗണ്ട് +2 ഇഞ്ച്, ബസ്റ്റ് ലൈൻ, വെയ്സ്റ്റ് റൗണ്ട് +2 ഇഞ്ച്, വെയ്സ്റ്റ് ലൈൻ, ആം റൗണ്ട്, നെക്ക് അളവുകൾ (വിഡ്ത്, ലെങ്ത്), ഷോൾഡർ, ഫുൾ ലെങ്ത് +2 ഇഞ്ച്


കട്ട് ചെയ്യുന്ന വിധം

നാലു വയസ്സ് പ്രായമുള്ള കുട്ടിയുടെ അളവാണ് കാണിക്കുന്നത്. ഫ്രോക്കിനുള്ള തുണി നാലായി മടക്കി അളവുകൾ രേഖപ്പെടുത്തുക. രണ്ടേകാൽ ഇഞ്ച് അളവിൽ നെക്ക് അകലം, രണ്ടര ഇഞ്ച് അളവിൽ നെക്ക് ഇറക്കം ഈ രീതിയിൽ കട്ട് ചെയ്യുക. ആറ് ഇഞ്ച് നീളത്തിൽ സ്ട്രാപ്പിനാവശ്യമായ തുണി കട്ട് ചെയ്യുക.

12 ഇഞ്ച് വീതിയും 26 ഇഞ്ച് നീളവുമുള്ള നെറ്റ് തുണി ഓവർലാപ്പിങ്ങിനായി കട്ട് ചെയ്ത് മാറ്റിവെക്കണം. ശേഷം അറ്റാച്ച്ഡ് സ്കർട്ടിനുള്ള തുണി കട്ട് ചെയ്യാം.

ഓരോ ലെയറും 10 ഇഞ്ച് വീതിയിലാണ് കട്ട് ചെയ്യേണ്ടത്. ആദ്യ ലെയറിന്‍റെ മൂന്ന് ഇരട്ടിയാണ് അടുത്ത ലെയർ എടുക്കേണ്ടത്. അതിനുശേഷം വെയ്സ്റ്റ് റൗണ്ടിന്‍റെ അളവിൽനിന്ന് ആറ് ഇഞ്ച് കുറച്ച് കിട്ടുന്ന അളവിൽ രണ്ട് ഇഞ്ച് വീതിയുള്ള ഒരു ബാൻഡ് തയാറാക്കുക.


സ്റ്റിച്ച് ചെയ്യുന്ന വിധം

ഫ്രോക്ക് പാർട്ട് ലൈനിങ് വെച്ച് മറിച്ചശേഷം നെക്ക് പാർട്ട് തയ്ച്ചെടുക്കുക. പിറകുവശത്ത് മൂന്ന് ഇഞ്ച് ഇറക്കത്തിൽ ഒരു ഓവൽ ഷെയ്പ് ഓപണിങ് കൊടുക്കാം. ശേഷം സ്ട്രാപ് സ്റ്റിച്ച് ചെയ്ത് പിടിപ്പിക്കുക. ചെസ്റ്റ് ഭാഗത്തുള്ള ഓവർ ലാപ്പിങ് സ്റ്റിച്ച് ചെയ്യുക. ആവശ്യമുള്ള ലെങ്തും വിഡ്തും അടയാളപ്പെടുത്തി സ്റ്റിച്ച് ചെയ്തെടുക്കുക.

തുടർന്ന് അറ്റാച്ച്ഡ് സ്കർട്ടിനുള്ള ​ഫ്രിൽ ഇട്ടുതുടങ്ങാം. മൂന്ന് ലെയറും പൂർത്തിയാക്കിയശേഷം നേരത്തേ തയാറാക്കിവെച്ച ബാന്‍റിലോട്ട് സ്റ്റിച്ച് ചെയ്ത് മാറ്റിവെക്കുക. ഈ സ്കർട്ടിന്‍റെ ബാൻഡ് വരുന്ന ഭാഗത്ത് രണ്ടു വശത്തുമായി ഓരോ സ്ട്രാപ്പും കൊടുത്ത് പൂർത്തിയാക്കാം. ഈ സ്ട്രാപ് മുൻവശത്തും പിറകുവശത്തുമായി കെട്ടാം. ചിത്രത്തിൽ പിറകുവശത്തായാണ് കെട്ടിയിരിക്കുന്നത്.




Show Full Article
TAGS:Dress Making 
News Summary - Party gowns make children look beautiful
Next Story