പട്ടാമ്പി നഗരസഭ; അസ്‌ന ഹനീഫ വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക്
text_fieldsഅസ്‌ന ഹനീഫ
പട്ടാമ്പി: യു. ഡി. എഫ് പിടിച്ചെടുത്ത പട്ടാമ്പി നഗരസഭയിൽ വൈസ് ചെയർഴേ്സൻ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിലെ അസ്‌ന ഹനീ യെ മൽസരിപ്പിക്കാൻ പാർലമെൻററി പാർട്ടി യോഗം തീരുമാനിച്ചു. നഗരസഭ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.ടി കുഞ്ഞുമുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ പാലേമെൻററി ബോർഡ് ചെയർമാൻ മുസ്‌തഫ പോക്കുപ്പടി പാർലമെൻററി പാർട്ടി ലീഡറെയും വൈസ്ചെയർമാനെയും പ്രഖ്യപിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ. സാജിത്, സംസ്ഥാന പ്രവർത്തക സമിതി അംഗം പി.പി. റഷീദ് തങ്ങൾ, നേതാക്കളായ കെ.പി.എ. റസാഖ്, ടി.പി. ഉസ്മാൻ, ഉമ്മർ പാലത്തിങ്ങൽ, ഇൻമാസ് ബാബു, എം.കെ. മുഷ്താഖ്, മുനീറ ഉനൈസ്, അസ്‌ന ഹനീഫ തുടങ്ങിയവർ സംസാരിച്ചു. പുതുതായി രൂപവത്കരിച്ച 29ാം വാർഡ് വള്ളൂർ സെൻററിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അസ്‌ന ഹനീഫ എം.ബി.എ ബിരുദധാരിണിയാണ്.
വള്ളൂർ നോർത്ത് ശാഖാ വനിത ലീഗ് ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവും ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മേഖലാ പ്രസിഡന്റുമായ കല്ലിങ്ങൽ ഹനീഫയുടെ പത്‌നിയുമാണ്. മുസ്‌ലിം ലീഗ് പാർലമെൻററി പാർട്ടി ലീഡറായി ടി.പി. ഉസ്മാനെയും വിപ്പായി ഷാഹുൽ ഹമീദ് പാലത്തിങ്ങലിനെയും സെക്രട്ടറിയായി ഷഫീഖ് പുഴക്കലിനെയും തെരഞ്ഞെടുത്തു.
കെ.പി.എ. നാസർ, മൊയ്തീൻകുട്ടി പതിയിൽ, പി. ഷാഹുൽ ഹമീദ്, ഇ.ടി റഷീദ്, എം.കെ. അബ്‌ദുറഹ്‌മാൻ, ഒ.പി. ഷുക്കൂർ, ഒ.പി ലത്തീഫ്, കൗൺസിലർമാരായ ഷഫീഖ് പുഴക്കൽ, എം.പി സുബ്രമണ്യൻ, സാദിഖ് പി, ഷെഫീദ അഷറഫ്, മുനവ്വിറ റാസി, ഷംസീന നാസർ, ആശ സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.


