Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightകൂൾ ആണ് കുലോട്ട്സ്​...

കൂൾ ആണ് കുലോട്ട്സ്​ സ്കർട്ട്

text_fields
bookmark_border
കൂൾ ആണ് കുലോട്ട്സ്​ സ്കർട്ട്
cancel

Divider skirt അഥവാ Culottes skirt ആദ്യം ധരിച്ച്​ തുടങ്ങിയത് പുരുഷന്മാർ ആയിരുന്നു. മുട്ടിനു താഴെ നിൽക്കുന്ന, താഴേക്കു അല്പം വീതിയുള്ള ടൈപ്പ് ഫാഷൻ ആയിരുന്നു അത്. അരക്കെട്ടിനോട്‌ ചേർന്ന് ഫിറ്റിങ് ആയി ധരിക്കുവാൻ ബട്ടൻസ് വരുന്ന രീതിയിൽ അവർ അത് ഉപയോഗിച്ച് പോന്നു. പ്രൗഢിയുടെ ഒരു ചിഹ്നമായി അങ്ങനെ Culottes മാറി. സാമ്പത്തിക അവസ്ഥയും സമൂഹത്തിലെ ഉയർന്ന തട്ടിൽ ഉള്ളവരും ധരിക്കുന്ന വസ്ത്രം മാത്രമായി ഈ ഫാഷൻ മാറി.

വിക്​ടോറിയൻ കാലഘട്ടത്തിൽ സ്ത്രീകൾ രൂപബേധത്തോടെ Culottes skirt ഉപയോഗിച്ചുതുടങ്ങി. കാണുമ്പോൾ സ്കർട്ട്​ പോലെയും എന്നാൽ പാന്‍റ്​സിനെ പോലെ കാലിനു ഡിവിഷൻ വരുന്നതുമായ ഈ വസ്ത്രം നീളം കുറഞ്ഞും ഫുൾ ലെങ്​തിലും എല്ലാമായി പ്രചാരത്തിൽ വന്നു. സ്ത്രീകൾ ടെന്നീസ് കളിക്കുന്നതിനും കുതിര സവാരി നടത്തുന്നതിനും സൈക്ലിങ് ചെയ്യുന്നതിനും സൗകര്യപൂർവം Culottes തിരഞ്ഞെടുത്തു.

ഇന്നും ഈ സ്കർട്ട്​ ഫാഷൻ ലോകത്ത് ഏറെ പ്രിയപ്പെട്ടതായി തുടരുന്നു. Culottes skirtന്‍റെ കൂടെ ഷോർട്ട്​ ടോപ്​​ /ക്രോപ് ടോപ്​, തുട വരെ എത്തി നിൽക്കുന്ന ടോപ്​ എല്ലാം ധരിക്കാവുന്നതാണ്. ഷോർട്ട്​ ടോപ്​ tuck in ചെയ്തും ചെയ്യാതെയും ധരിക്കാവുന്നതാണ്.

Model- Remya Sajith
Photography- Sabna Ashraf
Editing- Roshin Alavi
Insta- jasmi-_nkassim

Show Full Article
TAGS:fashion world Culottes skirt 
News Summary - Culottes skirt, a cool outfit
Next Story