മണവാട്ടിക്കൊപ്പം കളം നിറയാൻ...
text_fieldsപശ്ചാത്യ രീതിയാണെങ്കിലും നമ്മുടെ നാട്ടിലും ഏറെ പ്രചാരമുള്ളതാണ് മണവാട്ടിയെ അനുഗമിക്കുന്ന സുന്ദരികളായ ചെറിയ പെൺകുട്ടികൾ. വധുവിെൻറ അടുത്ത ബന്ധുക്കളായ മൂന്നു മുതൽ എട്ടു വയസ്സുവരെ പ്രായമുള്ളവരായിരിക്കും ഇങ്ങിനെ അണിനിരക്കാറ്. ഏറ്റവും ചെറിയ ഫ്ലവർ ഗേൾ ആയിരിക്കും വധുവിെൻറ തൊട്ടടുത്തായി നിലകൊള്ളുക. പുറകിൽ വലുപ്പമനുസരിച്ച് മറ്റു കുട്ടികളും.
വധുവിെൻറ വസ്ത്രത്തിന് മാച്ച് ആയി കൈയിൽ െബാക്കെയും തലയിൽ ഫ്ലവർബാൻഡുമായി (Tiara ) ഇവർ തിളങ്ങും. വധുവിെൻറ വസ്ത്രത്തിെൻറ തലം കൈയിലേന്തിയോ പരസ്പരം കൈകൾ കോർത്തോ ബലൂണുകൾ കൈകളിൽ പിടിച്ചോ ആണ് ഇവർ വേദിയിലേക്ക് വരാറുള്ളത്. വിവാഹ ദിനത്തിൽ ഏറെ നേരം ധരിക്കേണ്ടതായതിനാൽ കുഞ്ഞുങ്ങൾക്ക് ധരിക്കാൻ സൗകര്യമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം.

ഒരുപാട് സ്റ്റിഫ് ആയി നിൽക്കാത്തതും വളരെ ഹെവി വർക്ക് ഉള്ളതും ഈ അവസരത്തിൽ പാടെ ഒഴിവാക്കണം. ഷിഫോൺ, ഓർഗാൻസാ, ടുൾ നെറ്റ് ഫ (tulle) തുടങ്ങിയവയാണ് പൊതുവെ കാണാറുള്ളത്. മുട്ടിന് അൽപം താഴെ വരെയുള്ളതോ ഫ്ലോർ ലെങ്തുള്ളതോ ആയ ഡിസൈൻ തെരഞ്ഞെടുക്കാം. അമിത സൈസുള്ള വസ്ത്രങ്ങൾ ഉപേക്ഷിക്കണം. ബ്രൈഡൽ സ്റ്റോറുകളിലോ ഓൺലൈൻ
ആയോ ഇത്തരം വസ്ത്രങ്ങൾ വാങ്ങാം. കോട്ടൺ ലൈനിങ്ങും ലൈറ്റ് വെയ്റ്റായ വസ്ത്രവുമാണ് അനുയോജ്യം. കാരണം, കുട്ടികൾക്ക് കൂടുതൽ നേരം ധരിക്കാൻ ഇത് സഹായകരമാകും. ഫ്ലാറ്റ് ഷൂ ഉപയോഗിക്കുന്നതാണ് ഉചിതം.