കാടിന്റെ കൗമാരക്കാർക്കൊപ്പം റാംപിൽ ചുവടുവെച്ച് ഹൈബി ഈഡന്
text_fieldsലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടനത്തില്‍ അടിമാലി ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാർക്കൊപ്പം ഹൈബി ഈഡന് എം.പിയും റാംപില്‍ ചുവടുവെക്കുന്നു
കൊച്ചി: ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടനവേദിയില്‍ തരംഗമായത് ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരുടെ ചുവടുവെപ്പ്. അടിമാലിയിലെ ആദിവാസി ഊരില്‍ നിന്നുള്ള കൗമാരക്കാരാണ് ചുവടുവെച്ചത്.
സൃഷ്ടി വാക്-ടു-റിമംബര്‍ ആശയത്തില്‍ ഒരുക്കിയ ഫാഷന്‍ ഷോയില്‍ റാംപിലേക്ക് ചുവടുവെച്ച് കൗമാരങ്ങള്‍ എത്തിയപ്പോള്‍ സദസ്സും കൈയടിച്ച് സ്വീകരിച്ചു. ഹൈബി ഈഡന് എം.പി മുഖ്യാതിഥിയായി.
ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരോടൊപ്പം എം.പിയും ഫാഷന്‍ റാംപില്‍ ചുവടുവെച്ചു. ഹൈബി ഈഡന് അടിമാലിയിലെ കൗമാരക്കാര്‍ക്ക് സമ്മാനം നല്കി.
ലുലു ഗ്രൂപ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, കൊച്ചി റീജനല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം എന്നിവർ കുട്ടികള്‍ക്കും ഊര് മൂപ്പനും ഉപഹാരം സമ്മാനിച്ചു. ഷോ ഡയറക്ടർ ഡാലു കൃഷ്ണദാസിനെ അനുമോദിച്ചു. 11ന് ഫാഷന്‍ വീക്ക് സമാപിക്കും.