ജീൻസിൽ മെലിഞ്ഞ ലുക്ക് എങ്ങനെ നേടാം?
text_fieldsജീൻസ് വാങ്ങുമ്പോഴും ധരിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ജീൻസ് വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നിരവധി ചോദ്യങ്ങൾ നമ്മുടെ മനസിൽ ഉയർന്നുവരും. ശരീരത്തിന് അനുയോജ്യമായ ജീൻസ് എങ്ങനെ തിരഞ്ഞെടുക്കാം, ജീൻസ് ധരിക്കുമ്പോഴുള്ള ലുക്ക് എങ്ങിനെയായിരിക്കും, മറ്റുളവർ എന്തു കരുതും തുടങ്ങിയ ചിന്തകളെല്ലാം മനസിൽ ഉയരും. ഈ ചിന്തകളെ നേരിടാനുള്ള ചില ടിപ്സുകൾ ഇന്ന് പരിചയപ്പെടാം. സ്ലിം ബൂട്ട് കട്ട് ജീൻസുകൾ
തെരഞ്ഞെടുക്കാം എല്ലാവർക്കും ഒരുപോലെ ഇണങ്ങുന്നതരം ജീൻസാണ് സ്ലിം ബൂട്ട് കട്ട് ജീൻസുകൾ. തടിയുള്ള കാലുകൾക്കും മെലിഞ്ഞ കാലുകൾക്കും ഇവ ഒരുപോലെ ഇണങ്ങും. മാച്ച് ആയ ടോപ് കൂടി ആയാൽ നല്ല കോൺഫിഡൻസ് ലുക്ക് തന്നെ ലഭിക്കും. കളർ ശ്രദ്ധിക്കണം ജീൻസ് ധരിച്ച് മെലിഞ്ഞ ലുക്ക് ലഭിക്കാൻ ജീൻസിന്‍റെ കളർ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഡാർക്ക് ഷെയ്ഡുകളിലുള്ള ജീൻസുകളാണ് സ്ലിം ലുക്ക്കിട്ടാൻ ഏറ്റവും അനുയോജ്യം.
ടൈറ്റ് ഷൂ ധരിക്കാം ജീൻസ് ധരിച്ചാൽ എല്ലാമായി എന്നുകരുതരുത്. അനുയോജ്യമായ ഷൂസും പ്രധാനമാണ്. കംപ്ലീറ്റ് പെർഫെക്റ്റ്ലുക്കിന് പാദരക്ഷകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഷൂസുകളും പെർഫെക്റ്റ് ആയാൽ മൊത്തത്തിലുള്ള ലുക്കും പെർഫെക്റ്റാകും.