Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightഓണത്തിന് സ്റ്റൈൽ...

ഓണത്തിന് സ്റ്റൈൽ ചെയ്യാന്‍ നയന്‍താരയുടെ മിനിമൽ ഐവറി സാരി ലുക്ക്

text_fields
bookmark_border
ഓണത്തിന് സ്റ്റൈൽ ചെയ്യാന്‍ നയന്‍താരയുടെ മിനിമൽ ഐവറി സാരി ലുക്ക്
cancel

പരമ്പരാഗത വസ്ത്രധാരണം അധികം അലങ്കാരങ്ങളില്ലാതെ തന്നെ ഏറെ സ്റ്റൈലിഷാക്കാൻ തെന്നിന്ത്യന്‍ സൂപ്പർ താരം നയൻതാരക്ക് പ്രത്യേക കഴിവുണ്ട്. താരം ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളിലെ ലുക്ക് ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ താരത്തിന്‍റെ സ്റ്റൈലിഷ് ലുക്ക് ആരാധകരും ഏറ്റെടുത്തു. നിരവധി പ്രശംസകളുമായി കമന്‍റ്ബോക്സും നിറഞ്ഞു.

ഐവറി നിറത്തിലുള്ള ലളിതമായ സിൽക്ക്-ലിനൻ സാരിയാണ് ചിത്രത്തിൽ നയൻതാര ധരിച്ചിരിക്കുന്നത്. സാരിയുടെ അരികുകളിലായി നേർത്ത ഗോൾഡന്‍ കളർ ബോർഡർ മാത്രമാണുള്ളത്. കേരള കസവുസാരിയുടെ പരിചിതമായ ഭംഗി ഇതിനുണ്ടെങ്കിലും ഭാരം കുറഞ്ഞതും മിനിമലുമാണ് ഇതിന്‍റെ പ്രത്യേകത. സാരിക്കൊപ്പം ലളിതവും സ്വാഭാവികവുമായ മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് സാരിയുടെ എലഗന്റ് ലുക്കിന് പ്രാധാന്യം നൽകുന്നു. ഹൈനെക്ക് കഴുത്തിനൊപ്പം സ്ലീവ്ലെസ് കൈകളുള്ള ബ്ലൗസാണ് നയൻതാര ധരിച്ചത്. പരമ്പരാഗത സാരി ലുക്കിന് കൂടുതൽ ഇണങ്ങുന്ന തരത്തിൽ സമകാലിക ഭാവം ഇത് നൽകുന്നു. ലെയറുകളുള്ള ഗോൾഡ് ചോക്കർ ഹൈനെക്കിന് കൂടുതൽ ഭംഗി നൽകുന്നു. കൈകളിൽ അണിഞ്ഞ ക്ലാസിക് വളകളും ഗോൾഡന്‍ വാച്ചും സാരിക്ക് ഏറെ ഭംഗി നൽകുന്നു. വലിയ ഡയമണ്ട് സ്റ്റഡുകളാണ് കാതിലണിഞ്ഞിരിക്കുന്നത്.

നയൻതാരയുടെ ഓണം ലുക്ക് എങ്ങനെ സ്വന്തമാക്കാം?

ഓണാഘോഷമോ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള ചെറിയ ചടങ്ങോ ആണെങ്കിൽ, നയൻതാരയുടെ ഈ ലുക്ക് തീർച്ചയായും പരീക്ഷിക്കാവുന്നതാണ്. ഐവറി അല്ലെങ്കിൽ സോഫ്റ്റ് ന്യൂട്രൽ ഷേഡിലുള്ള കുറഞ്ഞ ഭാരമുള്ള സിൽക്ക്-ലിനൻ ചന്ദേരി സാരി തിരഞ്ഞെടുക്കാം. ഇതിനൊപ്പം ഹൈനെക്ക് ബ്ലൗസും ധരിക്കാം.

ആഭരണങ്ങളിൽ പരമ്പരാഗത ഗോൾഡ് ആഭരണങ്ങൾക്ക് പ്രാധാന്യം നൽകാം. ഒപ്പം മുല്ലപ്പൂക്കൾ കൂടി ചേർത്താൽ ലുക്ക് കൂടുതൽ മനോഹരമാകും. അൽപം കാജൽ, ന്യൂഡ് ലിപ്സ്റ്റിക്, ചുവന്ന പൊട്ട് എന്നിവ മതി ലുക്ക് പൂർത്തിയാക്കാൻ.

ചടങ്ങുകൾ വൈകുന്നേമാണെങ്കിൽ ഇതേ വസ്ത്രധാരണത്തിന് അൽപം കൂടി ഷാർപ്പ് ലുക്ക് നൽകാം. സാരിയുടെ പ്ലീറ്റുകൾ ഭംഗിയായി ക്രമീകരിച്ച് മുല്ലപ്പൂവിന് പകരം സ്ലീക്ക് ലോ ബൺ പരീക്ഷിക്കാം. ഗോൾഡ് വാച്ചോ സിംപിൾ കഫ്സോ കൂടി ചേർത്താൽ ലുക്ക് കൂടുതൽ സ്റ്റൈലിഷാകും.

Show Full Article
TAGS:Lifestyle fashion Nayanthara Trending Looks onam Stylish Look 
News Summary - How to get Nayanthara's Onam look
Next Story