തിളങ്ങാം ഹാഫ് പാനൽ ഗൗണിൽ
text_fieldsModel: Ameena Jaleel | Photography: Anshad Guruvayoor
ഇന്ത്യൻ ഫാഷനിൽ ഫുൾ ലെങ്ത് ഗൗണുകൾ ടീനേജുകാർക്കിടയിലും യുവതികൾക്കിടയിലും ഒഴിച്ചു കൂടാനാവാത്ത ട്രെൻഡാണ്. അരക്കെട്ടിന് താഴേക്ക് പല പാനലുകൾ ഒരുമിച്ച് യോജിപ്പിക്കുന്ന പാറ്റേൺ ആണിത്. െഫ്ലയർ കൂട്ടിയും കുറച്ചും ഇത്തരം ഗൗണുകൾ അണിയാറുണ്ട്. പാർട്ടി വിയർ ആയി ധരിക്കുന്ന ഇത്തരം ഗൗണുകളുടെ വർക് കൂടിയും കുറഞ്ഞും അവസരത്തിന് അനുസരിച്ച് അണിയാം.
മണവാട്ടികൾക്കായി അധികം െഫ്ലയർ ഇല്ലാതെ ഇത്തരത്തിൽ ഇറക്കുന്ന ഗൗണുകൾ മേൽത്തരം സിൽക്ക്, ജോർജെറ്റ്, ഷിഫോൺ തുടങ്ങിയവയിലാണ് ഇപ്പോൾ ട്രെൻഡ് ആയി കണ്ട് വരുന്നത്. ഒപ്പം ഹെവി ആയ ദുപ്പട്ടയും അണിയാറുണ്ട്. ഗാഗ്ര ചോളി പോലെ ട്രഡീഷനലായി ധരിക്കുന്ന വസ്ത്രമായി പല തരത്തിലുള്ള ഗൗണുകൾ സ്ഥാനം പിടിച്ചിട്ട് ഏറെ കാലമായില്ലെങ്കിലും വൻ സ്വീകാര്യതയാണ് നേടാൻ കഴിഞ്ഞത്.
പ്രമുഖ ഡിസൈനർ ബ്രാൻഡുകളെല്ലാം പാർട്ടിവെയർ, സെമി പാർട്ടിവെയർ എന്നീ കാറ്റഗറികളിൽ ഇവ ലഭ്യമാക്കുന്നു. പൊതുവെ 3/4, ഫുൾ സ്ലീവ് ആണ് കാണപ്പെടുന്നത് എങ്കിലും വത്യസ്തമായ പാറ്റെണുകൾ സ്ലീവിൽ പരീക്ഷിച്ചും കാണാറുണ്ട്. അല്പം വണ്ണം ഉള്ളവർ ഇത്തരം ഗൗണുകൾ ധരിക്കുമ്പോൾ ജോർജെറ്റ്, ഷിഫോൺ തുടങ്ങിയ മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത് സ്ലിം ലുക്ക് നൽകാൻ ഉപകരിക്കും.
ഒതുങ്ങിയ അരക്കെട്ട് ഉള്ളവർ വെയ്സ്റ്റ് ലൈൻ വെളിപ്പെടുന്ന രീതിയിൽ വർക്ക് വരുന്ന ഗൗണുകൾ ധരിക്കുന്നത് കൂടുതൽ മനോഹരമാരിക്കും. ഈ ചിത്രത്തിൽ മോഡൽ ധരിച്ചിരിക്കുന്നത് അരക്കെട്ട് വരെ സിക്വിൻ-സർദോശി (sequin -zardosi) ഉപയോഗിചുള്ള ഹാൻഡ് എംബ്രോയ്ഡേഡ് ഗൗൺ ആണ്.