Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightസിമ്പിളാണ് എന്നാൽ...

സിമ്പിളാണ് എന്നാൽ റോയലുമാണ്: ഓണാഘോഷങ്ങളിൽ തരംഗമായി മൽകോട്ടൺ സാരികൾ

text_fields
bookmark_border
സിമ്പിളാണ് എന്നാൽ റോയലുമാണ്: ഓണാഘോഷങ്ങളിൽ തരംഗമായി മൽകോട്ടൺ സാരികൾ
cancel

നാടെങ്ങും ഓണാഘോഷത്തിലാണ്. പൂക്കളമിട്ടും സദ്യയുണ്ടും ഓണക്കോടിയുടുത്തും ഏവരും ഓണത്തെ വരവേൽക്കുകയാണ്. സ്കൂൾ, കോളജ് മുതൽ വിവിധ സ്ഥാപനങ്ങൾ വരെ ഇത്തവണത്തെ ഓണം കളറാക്കികൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ ഓണാഘോഷങ്ങൾക്കൊപ്പം ട്രെന്‍ഡിങ്ങിൽ ഇടം പിടിച്ച ഒന്നാണ് മൽകോട്ടൺ സാരികൾ. പരമ്പരാഗത ഭംഗിയും ആധുനിക സ്റ്റൈലും ഒരുമിച്ച് ഇഴചേരുന്നതിനാൽ ഇവ പെട്ടെന്ന് തന്നെ പ്രചാരം നേടി. ഭാരം കുറഞ്ഞതും ധരിക്കാന്‍ സുഖകരവുമായതിനാൽ ഓണാഘോഷങ്ങൾക്കും ഓഫീസ് വെയറിനും ഒരു പോലെ ഇവ അനുയോജ്യമാണ്.

എന്താണ് മൽകോട്ടൺ സാരികൾ

മൽമൽകോട്ടന്‍റെ മൃദുത്വവും ലളിതമായ ഘടനയും ചേർന്നവയെയാണ് പൊതുവെ മൽകോട്ടൺ സാരികൾ എന്നു വിളിക്കുന്നത്. അയഞ്ഞതും വായുസഞ്ചാര ലഭിക്കുന്നതുമായതിനാൽ ഇവ ഏത് കാലാവസ്ഥയിലും കംഫർട്ടബിളാണ്.

ഓണഘോഷങ്ങളിൽ ട്രെൻഡിങ്

ലളിതവും കംഫർട്ടബിളുമായതിനാൽ ആഘോഷവേളകളിൽ മണിക്കൂറുകളോളം ഇവ ധരിച്ചാലും അസ്വസ്ഥതയുണ്ടാകില്ല. കേരള കസവ് സാരികളോട് സാമ്യമുള്ള മൽകോട്ടൺ സാരികളിൽ കസവ് ബോർഡർ, ഗോൾഡൻ സീക്വിൻസ്, ചെറിയ മോട്ടിഫുകൾ എന്നീ ഡീസൈനുകൾ വരുമ്പോൾ ഓണത്തിന് പ്രത്യേക ഭംഗി നൽകുന്നു.

ഓഫ് വൈറ്റ്, പീച്ച്, ലാവെൻഡർ, ബേബി പിങ്ക്, മിന്റ് ഗ്രീൻ തുടങ്ങിയ സോഫ്റ്റ് ഷേഡുകൾ അഥവാ പേസ്റ്റൽ ഷേയ്ഡുകൾ ഇന്ന് പ്രചാരത്തിലുള്ള നിറങ്ങളാണ്. ഇവയിൽ വരുന്ന മൽകോട്ടൺ സാരികളും ട്രെന്‍ഡിങിൽ ഇടം പിടിച്ചിട്ടുണ്ട്. അധികം അലങ്കാരങ്ങളില്ലാതെ തന്നെ ഇത്തരം സാരികൾ എലഗന്റ് ലുക്ക് നൽകുന്നു. ലളിതമായ കോട്ടൺ ബ്ലൗസ് മുതൽ എമ്പ്രോയ്ഡറി, സ്ലീവ് ഡിസൈനുകൾ, കോൺട്രാസ്റ്റ് ബ്ലൗസുകൾ വരെ ഇവക്കായി പരീക്ഷിക്കാം.

ഓണത്തിന് എങ്ങനെ സ്റ്റൈൽ ചെയ്യാം?

കസവ് ബോർഡറുള്ള ഓഫ്-വൈറ്റ് മൽകോട്ടൺ സാരിയോടൊപ്പം ഗോൾഡൻ ബ്ലൗസ് ആണ് അനുയോജ്യം. കൂടുതൽ മോഡേൺ ലുക്ക് വേണമെങ്കിൽ പേസ്റ്റൽ നിറത്തിലുള്ള സാരിക്കൊപ്പം കോൺട്രാസ്റ്റ് സ്ലീവ് ബ്ലൗസ് പരീക്ഷിക്കാം. ജുമുക്കകൾ, ചെറിയ ഗോൾഡ് ചെയിൻ, വളകൾ, മുല്ലപ്പൂ എന്നിവ കൂടി ഉൾപ്പെടുത്തിയാൽ കേരളത്തനിമയുള്ള ഓണം ലുക്ക് ലഭിക്കും. അതേസമയം, ഓക്സിഡൈസ്ഡ് ആഭരണങ്ങളും മിനിമൽ ആക്സസറീസും ഉപയോഗിച്ചാൽ കൂടുതൽ മോഡേൺ ലുക്ക് നേടാം. ചുരുക്കത്തിൽ കസവിന്റെ കേരളീയ ചാരുതയും കോട്ടണിന്റെ കംഫർട്ടും ഒരുമിച്ച് വേണമെങ്കിൽ ഈ ഓണത്തിന് മൽകോട്ടൺ സാരികൾ മികച്ചൊരു ഓപ്ഷനാണ്

Show Full Article
TAGS:onam fashion Sarees Trending Kerala 
News Summary - Malcotton sarees make waves in Onam celebrations
Next Story