Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightമിസ് കേരള കിരീടം മേഘ...

മിസ് കേരള കിരീടം മേഘ ആന്‍റണിക്ക്; എൻ. അരുന്ധതിയും ഏയ്ഞ്ചൽ ബെന്നിയും റണ്ണറപ്പുമാർ

text_fields
bookmark_border
Miss Kerala 2024 title to Megha Antony
cancel
camera_alt

മിസ് കേരള കിരീടം നേടിയ മേഘ ആന്‍റണി, ഫസ്റ്റ് റണ്ണറപ്പ് എൻ. അരുന്ധതി, സെക്കൻഡ് റണ്ണറപ്പ് ഏയ്ഞ്ചൽ ബെന്നി

കൊച്ചി: ഇംപ്രസാരിയോ മിസ് കേരള -2024 കിരീടം എറണാകുളം വൈറ്റില സ്വദേശി മേഘ ആന്‍റണിക്ക്. കോട്ടയം സ്വദേശി എൻ. അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി തെരഞ്ഞെടുത്തു.

എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് മേഘ. മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയും മിസ് ടാലന്‍റ് ആയി അദ്രിക സഞ്ജീവും തെരഞ്ഞെടുക്കപ്പെട്ടു.

മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി അമ്മു ഇന്ദു അരുണും മിസ് ഫോട്ടോജനിക്, മിസ് ബ്യൂട്ടിഫുൾ ഹെയ‌ർ എന്നിവയിൽ സാനിയ ഫാത്തിമയും വിജയിയായി.

ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനൽ. മിസ് കേരള 24–ാമത് പതിപ്പിൽ 300 മത്സരാർഥികളിൽ നിന്ന് വിവിധ മത്സരങ്ങൾക്ക് ശേഷം വിജയികളായ 19 പേരാണ് ഫൈനൽ റൗണ്ടിൽ എത്തിയത്. മൂന്ന് റൗണ്ടുകളാണ് ഫൈനലിൽ ഉണ്ടായിരുന്നത്.

Show Full Article
TAGS:Miss Kerala 2024 Megha Antony N Arundhati Angel Benny ST Teresas College 
News Summary - Miss Kerala title to Megha Antony; N. Arundhati and Angel Benny are runners up
Next Story