മോകാ മൂസ്സ്... ഇതൊരു നിറമാണ്
text_fieldsഡിസൈൻ ലോകം കാത്തിരിക്കാറുള്ള പ്രഖ്യാപനമാണ് പാന്റോൺ കളർ ഓഫ് ദ ഇയർ’. വിവിധ വ്യവസായങ്ങളിലും മറ്റും അതതു വർഷത്തെ നിറമായി തീമിലും ഡിസൈനിലും ഇത് ഉപയോഗിക്കും. ചോക്ലറ്റ് ബ്രൗണിന്റെ ആർഭാട വിന്യാസമുള്ള ‘മോകാ മൂസ്സ്’ (mocha mousse) നിറമാണ് 2025 ലെ കളർ ഓഫ് ദ ഇയർ.
ആനന്ദവും ആശ്വാസവുമേകുന്ന ബ്രൗൺ നിറം എന്നാണ് ‘മോകാ മൂസ്സി’നെ പാന്റോൺ വിശേഷിപ്പിച്ചത്. ലളിത നിറമെന്ന് പേരുള്ള തവിട്ടുനിറത്തെക്കുറിച്ചുള്ള വീക്ഷണം മാറ്റി സമ്പന്നവർണമെന്ന മാനമാണ് ‘മോകാ മൂസ്സ്’ നൽകുന്നതെന്നും പാന്റോൺ പറയുന്നു.
ലൈറ്റ് നിറത്തിലുള്ള ഡെസേർട്ടിൽ കാപ്പിയും ചോക്ലറ്റും ഒപ്പം ചേർത്തുള്ള വിഭവത്തിന്റെ പേരാണ് ‘മോകാ മൂസ്സ്’ എന്നത്. പ്രകൃതിയോട് ചേർന്നുനിൽക്കണമെന്ന സന്ദേശമാണ് ഈ നിറം ആഹ്വാനം ചെയ്യുന്നത്.
വർഷംതോറും പ്രഖ്യാപിക്കുന്ന ‘കളർ ഓഫ് ദ ഇയർ’ ഡിസൈൻ ലോകത്ത് പുതിയ ട്രെൻഡുകൾ സൃഷ്ടിക്കാറുണ്ട്. 1999ൽ ‘സ്കൈ ബ്ലൂ’വിനെയാണ് ആദ്യമായി തെരഞ്ഞെടുത്തത്. 2023ൽ വിവ മജന്തയെയും 2024ൽ പീച്ച് ഫസിനെയും െതരഞ്ഞെടുത്തിരുന്നു.