Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightവിവാദങ്ങൾക്കി​ടെ...

വിവാദങ്ങൾക്കി​ടെ കോലാപുരി ചെരുപ്പുകൾ സ്വന്തമാക്കി‘പ്രാഡ’: പങ്കാളിത്ത പദ്ധതിയിൽ ഇന്ത്യ ഒപ്പുവെച്ചു

text_fields
bookmark_border
kohlapuri vs prada
cancel

പരമ്പരാഗത രീതിയിൽ കൈ കൊണ്ട് നിർമിക്കുന്ന തുകൽ ചെരിപ്പുകളായ കോലാപുരി ചെരുപ്പ് ഇനി ആഗോള വിപണിയിലേക്ക്. ഫാഷൻ രംഗത്തെ പ്രധാനപ്പെട്ട കമ്പനിയായ ‘പ്രാഡ’യാണ് കോലാപുരി ചെരുപ്പുകളുടെ വിപണനം ലോകമെമ്പാടും എത്തിക്കുന്നത്. ചെരുപ്പുകളുടെ ആഗോള വിപണിക്കായി പ്രാഡയും സർക്കാർ സ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മുംബൈയിലെ ഇറ്റാലിയൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ചാണ് കരാറുറപ്പിച്ചത്. 2026 ഫെബ്രുവരിയോടെ ലോകമെമ്പാടുമുള്ള പ്രാഡയുടെ ഔട്ട്ലെറ്റുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ചെരുപ്പുകൾ ലഭ്യമായി തുടങ്ങും.

പ്രാഡ മേഡ് ഇൻ ഇന്ത്യ- ഇൻസ്പയർഡ് ബൈ കോലാപൂരി ചപ്പൽസ്’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹാരാഷ്ട്രയിലും കർണാടകയിലുമുള്ള കരകൗശല വിദഗ്ധരെ ഉപയോഗിച്ച്​ പ്രാഡയുടെ ഡിസൈനും ഉൽപന്നങ്ങളും ഉപയോഗിച്ച് ഇന്ത്യയിൽ നിന്നാണ് ചെരുപ്പുകൾ നിർമിക്കുക. ഇതോടെ ഇന്ത്യയു​ടെ പരമ്പരാഗത തുകൽ കരകൗശലവും ഇന്ത്യയുടെ പൈതൃകവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത നിർമിതിയും പ്രാഡയുടെ സാ​ങ്കേതിക വിദ്യകളും സംയോജിപ്പിച്ചാണ് ചെരുപ്പുകൾ വിണിയിലെത്തുക​. മഹാരാഷ്ട്ര മുഖ്യന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ തുടങ്ങിയവർ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്.

കരാർ ഇന്ത്യയിലെ കരകൗശല വിദഗ്ധർക്കും സംരഭകർക്കും ഗുണം ​ചെയ്യുമെന്ന് സാമൂഹിക നീതി മന്ത്രി പറഞ്ഞു. ഇന്ത്യയിലെ കരകൗശല വിദഗ്ധരുടെ കഴിവുകൾക്ക് ആഗോളാടിസ്ഥാനത്തിൽ അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ കോലാപൂർ, സ്‍ലാംഗി, സത്താറ,​ സോളാപൂർ, കർണാടകയിലെ ബാഗലോട്ട്, ധാർവാഡ്, ബിജാപൂർ എന്നിവയുൾ​പ്പടെ എട്ട് ജില്ലകളാണ് നിലവിൽ ചെരുപ്പുകൾ ഉത്പാദിപ്പിക്കു​ന്നത്. ഭൂമിശാസ്ത്രപരമായ സൂചനകൾ (ഗൂഡ്‌സ് രജിസ്ട്രേഷൻ ആൻഡ് പ്രൊട്ടക്ഷൻ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ജി.ഐ ഉൽപ്പന്നമാണിത്.

ഇതിനിടെ തങ്ങളു​ടെ ഉൽപന്നം കോപ്പിയടിച്ചെന്നാരോപിച്ച് പ്രാഡക്കെതിരെ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരുന്നു. മിലാനില്‍ നടന്ന മെന്‍സ് സ്പ്രിം/സമ്മര്‍ 2026 ഫാഷന്‍ ഷോയില്‍ 'ടോ റിങ് സാന്‍ഡല്‍സ്' പുറത്തിക്കിയാണ് പ്രാഡ വിവാദങ്ങളില്‍ ഇടംപിടിച്ചത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചെരുപ്പിനെ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കിയ പ്രാഡ ഇന്ത്യയെയോ ഇവിടുത്തെ കരകൗശല വിദഗ്ദ്ധരെയോ എവിടേയും പ്രതിപാദിച്ചിരുന്നില്ല. കോലാപ്പൂരി ചെരുപ്പുകളുടെ ഉറവിടത്തിന് ഒരു നന്ദി പറയാന്‍ പോലും പ്രാഡ തയ്യാറാവാത്തത് സെലിബ്രിറ്റികളെ അടക്കം ചൊടിപ്പിച്ചിരുന്നു.

1913ൽ ഇറ്റലിയിൽ മരിയോ പ്രാഡ സ്ഥാപിച്ച ആഡംബര ഫാഷൻ ഹൗസാണ് ‘പ്രാഡ’. ലെതർ കൊണ്ട് നിർമിച്ച ബാഗുകൾ, യാത്രാസാമഗ്രികൾ, പാദരക്ഷകൾ, വസ്ത്രങ്ങൾ, തുടങ്ങിയ ഫാഷൻ സാമഗ്രികൾ രൂപകൽപ്പന ചെയ്ത് നിർമിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന പ്രശസ്ത കമ്പനിയാണ് പ്രാഡ. 70ലധികം രാജ്യങ്ങളിലായി 600 ലധികം ഔട്ട്ലെറ്റുകൾ പ്രാഡക്കുണ്ട്. പ്രാഡ, മിയു മിയു (Miu Miu), ചർച്ചസ് (Churches), കാർ ഷൂ (Car Shoe), വെർസാച്ചെ (Versace) തുടങ്ങിയ ​പ്രശസ്ത ബ്രാന്റുകൾ പ്രാഡ ഗ്രൂപ്പിന്റെ ഭാഗമാണ്.

Show Full Article
TAGS:Prada Kolhapuri sandals Memorandum of Understanding India 
News Summary - Prada signs deal to take Kolhapuri chappals global
Next Story