സിംപിളായി ഫാഷനാവാം
text_fieldsസ്റ്റൈലിഷായി നടക്കാൻ ആഗ്രഹമില്ലാത്തവർ വളരെ കുറവാണ്. ഒരു ഡ്രസ്സിന് നമ്മുടെ ലുക്കിനെ മാത്രമല്ല, മൂഡിനെ വരെ മാറ്റാൻ കഴിവുണ്ട്. കുറച്ച് സമയം അതിന് വേണ്ടി മാറ്റി വെച്ചാൽ ഉണ്ടാകുന്ന മാറ്റം വളരെ പോസിറ്റീവ് ആയിരിക്കും.
ശരീരത്തിന്റെ ഷെയ്പ് അനുസരിച്ച് വസ്ത്രം ധരിക്കുക എന്നതാണ് നമ്മൾ ആദ്യമായി ശ്രദ്ധിക്കേണ്ടത്. എങ്കിൽ മാത്രമേ കംഫർട്ടബിൾ ആയി നടക്കാൻ സാധിക്കുകയുള്ളു.
ഒരുപാട് കളേഴ്സ് ഒരുമിച്ച് മിക്സ് ആൻഡ് മാച്ച് ചെയ്ത് ധരിക്കുന്നത് നമുക്ക് ബോർ ലുക്ക് മാത്രമേ നൽകൂ. അതിനാൽ പരമാവധി മൂന്ന് കളർ മാത്രം ഒരുമിച്ച് ധരിക്കാൻ ശ്രദ്ധിക്കണം. സ്കിൻ കളറിനെ ബ്രൈറ്റ് ആക്കുന്ന ഡ്രസ്സ് കളറുകൾ സെലക്ട് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
നമുക്ക് ഇണങ്ങാത്ത നിറങ്ങൾ നമ്മെ ഡാർക്ക് ആക്കാൻ ഇടയാക്കും. കാലാവസ്ഥക്കനുസരിച്ച് വസ്ത്രം ധരിക്കാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വിയർപ്പ്, തണുപ്പ് എന്നിവ ഒഴിവാക്കാൻ ഇത് നമ്മെ സഹായിക്കും.