ഡ്രസിങ്ങിൽ സംഭവിക്കുന്ന ചില അബദ്ധങ്ങൾ
text_fieldsഫാഷനബിളായി ഡ്രസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷെ ഡ്രസിങ്ങിൽ നമ്മൾ ശ്രദ്ധിക്കാതെ സംഭവിക്കുന്ന ചില അബദ്ധങ്ങൾ നമ്മുടെ മൊത്തത്തിലുള്ള ലുക്കിനെ വളരെ മോശമായി ബാധിക്കാറുണ്ട്. പൊതുവേ കണ്ടുവരുന്ന ചില അബദ്ധങ്ങൾ ശ്രദ്ധിച്ചാൽ ഇനിമുതൽ അവ ആവർത്തിക്കാതിരിക്കാൻ കഴിയും.
1. ആക്സസറീസ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം:
എത്ര നന്നായി വസ്ത്രം ധരിച്ചാലും അതിനോടൊപ്പമുള്ള ചില ആക്സസറീസ് നമ്മുടെ ലുക്ക് നശിപ്പിക്കും. ഡ്രസിന് ഇണങ്ങുന്ന ആഭരണങ്ങൾ എപ്പോഴും സ്റ്റൈലിഷ് ലുക്ക് തരുമെങ്കിലും തിരഞ്ഞെടുക്കുന്ന നിറം, സ്റ്റൈൽ എന്നിവ ശ്രദ്ധിക്കണം. വസ്ത്രവുമായി മാച്ച് ചെയ്യുന്ന ആഭരണമല്ലെങ്കിൽ ലുക്ക് തന്നെ മാറിപ്പോകും. മോഡേൺ ആയി ഡ്രസ് ധരിക്കുമ്പോൾ ട്രഡീഷനലായ ആഭരണങ്ങൾ ഉപയോഗിക്കരുത്. ധരിക്കുന്ന ഡ്രസിന് യോജിക്കുന്നവ മാത്രമേ തിരഞ്ഞെടുക്കാവു.
2. ജീൻസും ലഗിൻസും ഒന്നല്ല:
ജീൻസിനോടൊപ്പം ഇറക്കം കുറഞ്ഞ ടോപ്പുകൾ ധരിക്കുന്നത് പോലെയാണ് പലരും ലെഗിൻസിനൊപ്പം ഇറക്കം കുറഞ്ഞ ടോപ്പുകൾ ധരിക്കുന്നത്. വളരെ മോശം ലുക്ക് തരുന്ന കോമ്പിനേഷനാണിത്. ഇറക്കം കൂടിയ, സൈഡിൽ പൊളിവില്ലാത്ത ടൈപ്പ് ടോപ്പുകൾ മാത്രമേ ലെഗ്ഗിൻസിനോടൊപ്പം ഉപയോഗിക്കാവു. അതാണ് ഏത് ശരീരഘടനയിലുള്ളവർക്കും ഭംഗി.
3. ഹെയർസ്റ്റൈൽ മുഖ്യം:
വസ്ത്രത്തിനനുസരിച്ച് ഹെയർസ്റ്റൈൽ മാറ്റുന്നത് നല്ലതായിരിക്കും. എല്ലാ തരം വസ്ത്രങ്ങൾക്കും ഒരേ ടൈപ്പ് ഹെയർസ്റ്റൈൽ യോജിക്കില്ല. ധരിക്കുന്ന ഡ്രസിനനുസരിച്ച് ഹെയർ സ്റ്റൈലുകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.