വിന്‍റേജ് സ്റ്റൈലിൽ ടിയേഴ്ഡ് ഗൗൺ
text_fieldsതികച്ചും റെട്രോ ലുക്ക് നൽകുന്ന ഒരു ഫാഷനാണ് നിരയുള്ള ഗൗൺ (tiered style) അഥവാ നോവൽറ്റി ഗാതേഡ് ഗൗൺ. ഇടുപ്പ് മുതൽ താഴേക്ക് പല തട്ടുകളായി ഞൊറിവുകൾ കൂട്ടി താഴത്തെ ലയർ ആവുമ്പോഴേക്കും നല്ല ഫ്ലയർ ആകുന്ന രീതിയാണ് നിരയുള്ള ഗൗൺ. ഫ്ലോറൽ/പ്ലെയിൻ ഫാബ്രിക്കിൽ ചെയ്യാവുന്ന പാറ്റേണാണിത്. ഹൈ നെക്ക് കോളറും ബിഷപ്പ് സ്ലീവും നിരയുള്ള ഗൗണിന് ഒരു വിേൻറജ് ലുക്ക് നൽകുന്നു.
ബിഷപ്പ് സ്ലീവ് എന്നാൽ നീളം കൂടിയതും സ്ലീവിെൻറ അറ്റം മടക്കുകൾ അല്ലെങ്കിൽ ഞൊറികളാൽ ചുരുക്കി പ്ലൈയ്ൻ ബാൻഡ് സ്കിൻ ഫിറ്റ് രീതിയിൽ പിടിപ്പിക്കുന്ന രീതിയാണ്. ബിഷപ്പ് സ്ലീവ് ഒഴുകികിടക്കുന്ന ഫാബ്രിക്കിൽ നന്നായി ചേർന്ന് പോവും. വളരെ സ്ത്രൈണത നൽകുന്ന ഒരു ഫാഷൻ കൂടിയാണിത്. സ്ലിം ആയിട്ടുള്ളവർക്കാണ് ഈ ഫാഷൻ നന്നായി ചേരുന്നത്.1850 കളിൽ വലിയ ബിഷപ്പ് സ്ലീവ് ആയിരുന്നു പ്രചാരം.
എന്നാൽ 1890 ആയപ്പോഴേക്കും ചെറിയ സൈസിൽ ഉള്ള ബിഷപ്പ് സ്ലീവ് ഫാഷൻ ആയി മാറിക്കഴിഞ്ഞു. വർഷങ്ങൾ ഇപ്പുറവും ബിഷപ്പ് സ്ലീവ് സ്റ്റൈൽ ഫാഷൻ ലോകം നെഞ്ചിലേറ്റുന്നു. മോഡൽ ധരിച്ചിരിക്കുന്ന ഗൗൺ സ്ഖദ മെറ്റീയൽ ഉപയോഗിച്ച് ചെയ്തിരിക്കുന്നതാണ്. ക്രേപ്/ക്രേപ് സിൽക്/ ഷിഫോൺ/ജോർജറ്റ് തുടങ്ങിയ ഫാബ്രിക്കിലും ഈ പാറ്റേൺ ചെയ്യാവുന്നതാണ്.
Models: Chinnu Suresh, Photography: Anshad Guruvayoor