Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 7:36 AM GMT Updated On
date_range 2022-06-12T13:06:37+05:30ഹാൻഡ് കർചീഫ് സ്റ്റൈൽ ജീൻസും ഷോർട് ടോപ്പും
text_fieldsListen to this Article
അലസമായി ഒരു ടവൽ തൂക്കിയിട്ടാൽ കോണുകൾ തൂങ്ങി കിടക്കുന്ന ഫീൽ വരുന്ന ഫാഷനാണ് ഹാൻഡ് കർചീഫ് സ്റ്റൈൽ (handkerchief). ജീൻസിന്‍റെ കൂടെ ഇടുന്ന ഷോർട് ടോപ്പുകൾ, കുർത്തി ലെങ്തുള്ള ടോപ്പുകൾ, മാക്സി ഡ്രസ് തുടങ്ങിയവയിൽ ഈ സ്റ്റൈൽ കാണാം.
വസന്തകാലത്തും വേനൽകാലത്തുമാണ് ഈ ഫാഷൻ കൂടുതലായും ഉപയോഗിക്കുന്നത്. കോട്ടൺ, റയോൺ, സാറ്റിൻ, ഷിഫോൺ, ജോർജിറ്റ് തുടങ്ങിയവയിലെല്ലാം ഇന്ന് ഈ സ്റ്റൈൽ വസ്ത്രങ്ങൾ ലഭ്യമാണ്.
എല്ലാ തരം ശരീര പ്രകൃതിയുള്ളവർക്കും ചേരും. കാഷ്വൽ ആയും ഫോർമൽ ആയും ധരിക്കാൻ കഴിയുന്ന പാറ്റേണാണിത്. ബോഹേമിയൻ, ഹിപ്പി സ്റ്റൈൽ വസ്ത്രങ്ങളിൽ ഏറെ കാണാറുള്ള പാറ്റേൺ കൂടിയാണിത്. വൈബ്രന്‍റായ പ്രിന്‍റുകളിലാണ് കൂടുതലും കാണാറുള്ളത്.
Next Story