ട്രെൻഡി കീഹോൾ ഫാഷൻ
text_fieldsകഴുത്തിന് താഴെയായി ചെറിയൊരു ഹോൾ കൊടുക്കുന്ന രീതിയാണ് കീഹോൾ നെക്ക്. കഴുത്തിന് താഴെ മുൻവശത്തോ പിറകിലോ ആവാം ഇത്. ഇന്ത്യൻ സാരി ബ്ലൗസുകളിലും പരീക്ഷിക്കാവുന്ന ട്രെൻഡാണ് ഇത്.
കീഹോളിന്‍റെ രൂപവും വലിപ്പവുമെല്ലാം എല്ലാം അതിന്‍റെ പൊസിഷൻ അനുസരിച്ച് മാറാറുണ്ട്. ടിയർഡ്രോപ്, ഓവൽ, സർക്ക്ൾ, ഡയമണ്ട്, ലീഫ് തുടങ്ങിയ ഷേപ്പുകളിലാണ് സാധാരണയായി കീഹോൾ കണ്ട് വരുന്നത്. കഴുത്തിന്‍റെ ഏതെങ്കിലും സൈഡിലായി കീഹോൾ നൽകുന്നത് അസിമെട്രിക് ലുക്ക് നൽകുന്നു.
കീ ഹോൾ മുന്നിലാണെങ്കിൽ അധികം വലിപ്പം ആവശ്യമില്ല. എന്നാൽ, പുറകിൽ നൽകുമ്പോൾ അല്പം വലിപ്പം കൂട്ടിയാണ് ഡിസൈൻ ചെയ്യുന്നത്. വെറുതെ ഒരു കീഹോൾ അല്ലാതെ അലങ്കാര രീതിയിലും കീ ഹോൾ ചെയ്യാം.
ഹാങ്ങിങ് ടസ്ൽസ്, ബീഡ്സ്, പേൾസ്, സ്റ്റോൺസ്, കുന്ദാൻ തുടങ്ങിയവയാണ് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഈ ചിത്രത്തിലെ മോഡൽ ധരിച്ചിരിക്കുന്ന ഗൗണിന് ഹാർട്ടിന്‍റെ രൂപത്തിലുള്ള കീഹോൾ നെക്കാണ് നൽകിയിരിക്കുന്നത്.