Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightഡ്രസ്സിനോടൊപ്പം ലുക്ക്...

ഡ്രസ്സിനോടൊപ്പം ലുക്ക് കിട്ടാൻ വാച്ച് കൂടെ ധരിച്ചാലോ..

text_fields
bookmark_border
dress and watch
cancel

ചെറുപ്പം മുതലെ കൂടുതൽ പേരും മറക്കാതെ ഉപയോഗിക്കുന്ന ഒരു ആക്സസറിയാണ് വാച്ച്. സമയം നോക്കാൻ മാത്രമല്ല, ഡ്രസിങ് സ്റ്റൈൽ പൂർണമാക്കാനും വാച്ച് വളരെ പ്രധാനമാണ്. അടിപൊളി സ്റ്റൈലിൽ വ്യത്യസ്തമായ മോഡലിൽ പല തരം വാച്ചുകൾ ഇപ്പോൾ ലഭ്യമാണ്.

ട്രെൻഡുകൾ അറിയാം... ഡ്രെസ്സുകളുടെ ട്രെൻഡുകൾ മാറുന്നത് പോലെ തന്നെയാണ് വാച്ചുകളുടെയും ട്രെൻഡ്. സ്ട്രാപ്പുകളും ഡയലുകളും പുതിയ മോഡലുകളിൽ ഇറങ്ങി കൊണ്ടേയിരിക്കും. ന്യൂട്രൽ കളറിലുള്ള സ്ട്രാപ്പുകൾ തിരഞ്ഞെടുക്കുന്നതിലൂടെ എല്ലാ കളർ ഡ്രെസ്സുകളിലേക്കും മാച്ച് ആകുന്ന രീതിയിൽ നമുക്ക് വാച്ചുകൾ ധരിക്കാൻ സാധിക്കും.

ക്ലാസിക്, വിന്‍റേജ് മോഡലുകൾ ട്രെൻഡിങ് ആക്കാം. എല്ലാ കാലത്തും ഒരു പോലെ ഔട്ട് ഓഫ് ഫാഷൻ ആകാത്ത മോഡലുകളാണ് ക്ലാസിക് ആൻഡ് വിന്‍റേജ് മോഡലുകൾ. ഇവെന്‍റുകളിൽ എല്ലായ്​പ്പോഴും ലക്ഷ്വറി ലുക്ക് നൽകാൻ ഈ മോഡലുകൾക്ക് കഴിയും.

പണ്ടത്തെ ഓർമകൾ കൂടെ കൂട്ടുന്നത് പോലെ ഒരുപാട് പഴയ ഓർമകൾ നമുക്ക് സമ്മാനിക്കാനും ഈ മോഡലുകൾക്ക് കഴിയും എന്നതും ഒരു വലിയ പ്രത്യേകതയാണ്.

മോഡസ്​റ്റ്​ ഫാഷൻ മോഡൽ, യൂ ട്യൂബർ

instagram: ponky_pinky

Youtube: SAMEERASAHID

Web: https://www.semara.com

Show Full Article
TAGS:fashion dress watch 
News Summary - Wear a watch to get the look with the dress
Next Story