വിന്‍റർ ഫാഷൻ: ചില ടിപ്സുകൾ
text_fieldsഫാഷനിൽ എല്ലാ കാലാവസ്ഥയും വ്യത്യസ്തമാണ്. ഓരോ കാലാവസ്ഥക്കും അനുയോജ്യമായ വേഷവിധാനങ്ങൾ തിരഞ്ഞെടുക്കുക എന്നത് വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യമാണ്. ഒരുപാട് വസ്ത്രങ്ങൾ വാങ്ങി കൂട്ടുന്നതിലല്ല കാര്യം, എങ്ങനെ എല്ലാ കാലാവസ്ഥക്കും അനുയോജ്യമായത് നോക്കിയെടുക്കാം എന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്.
ഓവർ കോട്ട്, ജാക്കറ്റ്, കാർഡിഗൻ ഇതെല്ലാം നമ്മൾ സമ്മറിലും ഉപയോഗിക്കുന്നതാണ്. കുറച്ച് കട്ടിയുള്ള തരം നോക്കി വാങ്ങിയാൽ അത് വിന്‍ററിലും ഉപകാരപ്പെടും.
അതിനകത്ത് സമ്മർ ഡ്രസ്സ് തന്നെ ഉപയോഗിക്കുകയും ചെയ്യാം എന്നതിനാൽ വീണ്ടും ഷോപ്പിങ് ചെയ്യേണ്ട അവസ്ഥയുണ്ടാകില്ല. ബൂട്സ്, ഷാൾ പിന്നെ ലെയറിങ് ആണ് വിന്‍റർ സീസണിൽ കാര്യമായി വേണ്ടത്.
മൂന്ന് ഐറ്റം എങ്കിലും നമുക്ക് ഉള്ളിലിട്ട് ലെയറിങ് ചെയ്യാൻ വളരെ ഈസിയായി കഴിയുമെന്നതിാൽ ഒരുപാട് ഡ്രസ്സ് വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല. സീസൺ ഏതായാലും നമ്മുടെ കംഫർട്ടാണ് ഡ്രസ്സിങ്ങിൽ ഏറ്റവും പ്രധാനം. അതിന് വേണ്ട പ്രാധാന്യം കൊടുക്കാൻ ശ്രദ്ധിക്കണം.