Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചായക്കൊപ്പം കഴിക്കാം...

ചായക്കൊപ്പം കഴിക്കാം കോൺ പണിയാരം

text_fields
bookmark_border
Corn Pariyaram
cancel

ആവശ്യമുള്ള സാധനങ്ങൾ:

  • സ്വീറ്റ് കോൺ -1(വേവിച്ച് അല്ലികൾ അടർത്തി എടുക്കുക)
  • റവ - 1/2 കപ്പ്‌
  • അരിപ ൊടി - 1/2 കപ്പ്‌
  • തൈര് -1/4 കപ്പ്‌
  • ബേക്കിങ് പൗഡർ, ഉപ്പ് - പാകത്തിന്
  • മല്ലിയില,
  • സവാള - ചെറുതായി അറിഞ്ഞത്
  • പച്ചമുളക് -ചെറുതായി അറിഞ്ഞത്
  • വെള്ളം - ആവശ്യത്തിന്
  • ഓയിൽ, അല്ലെങ്കിൽ നെയ്യ് -ആവശ്യത്തിന്

തയാറാക്കേണ്ട വിധം:

ഒരു ബൗളിൽ റവ, അരിപൊടി, ബേക്കിങ് പൗഡർ, തൈര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, സ്വീറ്റ് കോൺ, മല്ലിയില, അൽപം വെള്ളം എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇത് ഉണ്ണിയപ്പ ചട്ടിയിൽ എണ്ണയൊഴിച്ച് ചുട്ടെടുക്കുക.

തയാറാക്കിയത്: ഷൈമ വി.എം.

Show Full Article
TAGS:Corn Pariyaram Pariyaram dishes food Lifestyle News 
Next Story