Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightമരുതിക്ക് വേണം, മഴ...

മരുതിക്ക് വേണം, മഴ നനയാതെ കിടക്കാനൊരു കൂര

text_fields
bookmark_border
മരുതിക്ക് വേണം, മഴ നനയാതെ കിടക്കാനൊരു കൂര
cancel

അ​ഗ​ളി: നി​യ​മ​ങ്ങ​ളു​ടെ കാ​ർ​ക്ക​ശ്യ​ത്തി​ൽ മാ​നു​ഷി​ക പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ വീ​ട്ടി​ൽ ആ​ദി​വാ​സി വ​യോ​ധി​ക​ക്ക് ദു​രി​ത ജീ​വി​തം. കോ​ട്ട​ത്ത​റ ക​ൽ​ക്ക​ണ്ടി​യൂ​രി​ലെ മ​രു​തി​ക്ക് പ്രാ​യം 65 പി​ന്നി​ട്ടു. ഇ​ട​ക്കി​ട​ക്ക് മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന മ​രു​തി പ​ക്ഷെ, ഇ​പ്പോ​ൾ ക​ഴി​യു​ന്ന ഭ​വ​നം വി​ട്ട് മ​റ്റെ​വി​ടെ​യും പോ​കാ​ൻ ത​യാ​റു​മ​ല്ല.

മ​രു​തി​യു​ടെ ദു​രി​തം ക​ണ്ട അ​യ​ൽ വാ​സി​ക​ൾ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ക​ഴി​യാ​ൻ പ​ല​യാ​വ​ർ​ത്തി വി​ളി​ച്ച് നോ​ക്കി​യെ​ങ്കി​ലും മ​രു​തി കൂ​ട്ടാ​ക്കാ​റി​ല്ല. ഭ​ക്ഷ​ണം ന​ൽ​കി​യാ​ലും വാ​ങ്ങി ക​ഴി​ക്കി​ല്ല. ക​ഴി​യും​പോ​ലെ സ്വ​യം പാ​കം ചെ​യ്ത് ക​ഴി​ക്കാ​നാ​ണ് മ​രു​തി​ക്ക് ഇ​ഷ്ടം. അ​രി​യും സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ ഊ​രു​കാ​ർ ചേ​ർ​ന്ന് ന​ൽ​കി​യ​താ​ണ്. ഷീ​റ്റി​ട്ട മേ​ൽ​ക്കൂ​ര​യു​ടെ പാ​തി​യും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മ​രു​തി ക​ഴി​യു​ന്ന വീ​ട്.

ശ​ക്ത​മാ​യൊ​രു മ​ഴ പെ​യ്താ​ൽ വീ​ട്ടി​ൽ വെ​ള്ളം നി​റ​യും. മ​ഴ മാ​റു​ന്ന​ത് വ​രെ വീ​ടി​ന്റെ ചോ​ർ​ച്ച​യി​ല്ലാ​ത്ത മൂ​ല​യി​ൽ കൂ​നി​ക്കൂ​ടി​യി​രി​ക്കും. മ​രു​തി​യു​ടെ ദു​രി​ത ജീ​വി​തം പ​ല​വ​ട്ടം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി വീ​ട് ന​വീ​ക​ര​ണ​ത്തി​നും മ​റ്റും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​വെ​ങ്കി​ലും ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ല. ആ​ധാ​ർ കാ​ർ​ഡോ മ​റ്റ് തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​തു​വ​രെ ഇ​വ​ർ​ക്ക് വാ​ർ​ധ​ക്യ പെ​ൻ​ഷ​നോ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ ലഭിച്ചിട്ടില്ല.

മ​ഴ​യും കാ​റ്റും ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​രു​തി​ക്ക് എ​ത്ര​യും വേ​ഗം സു​ര​ക്ഷി​ത​മാ​യ വീ​ട് ശ​രി​യാ​ക്കി ന​ൽ​ക​ണ​മെ​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​തെ വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ പോ​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ശ​രി​യാ​ക്കി ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
TAGS:Latest News Local News Palakkad News Homeless adivasi women 
News Summary - Maruti needs a shelter to sleep in without getting wet in the rain.
Next Story