Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right100-ാം വയസ്സിലും...

100-ാം വയസ്സിലും കോടതിയിൽ; ഗിന്നസ് റെക്കോഡ് നേട്ടത്തിന് പിന്നാലെ അഡ്വ. ബാലസുബ്രഹ്മണ്യൻ മേനോന് ഹൈകോടതിയുടെ ആദരം

text_fields
bookmark_border
Balasubramanian Menon
cancel
camera_alt

അഡ്വ. ബാലസുബ്രഹ്മണ്യൻ മേനോൻ

100 വയസ്സ് തികയുന്ന ഒരാൾക്ക് എന്താണ് സമ്മാനം കൊടുക്കുക? സാധാരണ കേക്കും മെഴുകുതിരിയും പൂക്കളും ഒക്കെയാകും. പക്ഷേ പാലക്കാട്ടുകാരനായ പി. ബാലസുബ്രഹ്മണ്യൻ മേനോന് കിട്ടിയത് അതൊന്നുമല്ല. കേരളത്തിലെ നിയമ ചരിത്രത്തിൽ ഇതുവരെ ആർക്കും കിട്ടാത്ത ഒരു അംഗീകാരം.100-ാം പിറന്നാളിന് ആറ് ദിവസം മുൻപ്, 2026 ഒക്ടോബർ 9ന്, കേരള ഹൈകോടതി അദ്ദേഹത്തെ സീനിയർ അഡ്വക്കേറ്റായി പ്രഖ്യാപിച്ചു. ഒക്ടോബർ 15നാണ് അദ്ദേഹം 100 വയസ്സ് തികയുന്നത്. ആ സുവർണ്ണ ദിനത്തോടനുബന്ധിച്ചാണ് കോടതി ഈ തീരുമാനമെടുത്തത്.

കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് ഈ നീക്കത്തിന് മുൻകൈ എടുത്തത്. മോഫസിൽ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകന് സീനിയർ പദവി ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണെന്ന് 'ബാർ ആൻഡ് ബെഞ്ച്' റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി ഹൈകോടതിയിൽ സ്ഥിരമായി ഹാജരാകുന്ന വലിയ അഭിഭാഷകർക്കാണ് സീനിയർ പദവി കിട്ടാറുള്ളത്. എന്നാൽ ബാലസുബ്രഹ്മണ്യൻ മേനോൻ ഒരു ട്രയൽ ലോയറാണ്.

അതായത്, കേസുകൾ ആദ്യം കേൾക്കുന്ന താഴ്ന്ന കോടതികളിൽ വാദിക്കുന്ന അഭിഭാഷകൻ. അങ്ങനെയൊരാൾക്ക് ഈ പദവി ലഭിക്കുന്നത് കേരളത്തിലെ നിയമലോകത്ത് ചരിത്രമാണ്. അഡ്വക്കേറ്റ്‌സ് ആക്ട് 1961ലെ സെക്ഷൻ 16 പ്രകാരം ഇന്ത്യയിൽ രണ്ട് തരം അഭിഭാഷകരാണുള്ളത്. സീനിയർ അഡ്വക്കേറ്റും മറ്റ് അഡ്വക്കേറ്റും. കഴിവ്, ബാറിലെ പ്രശസ്തി, നിയമത്തിലെ പ്രത്യേക അറിവ് അല്ലെങ്കിൽ പരിചയം എന്നിവ പരിഗണിച്ച് ഹൈകോടതിക്ക് ഒരാളെ സീനിയറായി പ്രഖ്യാപിക്കാം. 76 വർഷത്തെ അനുഭവസമ്പത്താണ് അദ്ദേഹത്തെ സീനിയർ അഭിഭാഷകനാക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.

പാലക്കാട്ടെ പരമ്പരാഗത കുടുംബത്തിൽ ജനിച്ച മേനോൻ മദ്രാസ് ലോ കോളജിലാണ് നിയമം പഠിച്ചത്. 1950ൽ മദ്രാസ് ഹൈകോടതിയിലാണ് കരിയർ തുടങ്ങിയത്. അന്നത്തെ അഡ്വക്കേറ്റ് ജനറൽ കുട്ടികൃഷ്ണൻ മേനോന്റെ കീഴിലായിരുന്നു പരിശീലനം.രണ്ട് വർഷത്തിന് ശേഷം അദ്ദേഹം പാലക്കാട്ടേക്ക് മടങ്ങി. പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ കെ.എസ്. രാമകൃഷ്ണ അയ്യരുടെ കീഴിൽ ജോലി ചെയ്തു.

ഈ തലമുറയിലെ പല അഭിഭാഷകരെയും പോലെ നിയമം അദ്ദേഹത്തിന്റെ ആദ്യ ചോയ്‌സ് ആയിരുന്നില്ല എന്ന് 2023ൽ ബാർ ആൻഡ് ബെഞ്ചിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ആദ്യകാല കേസുകളെല്ലാം ക്രിമിനൽ കേസുകളായിരുന്നു. പക്ഷേ കൊച്ചിയിൽ ഒരു കേസിനിടെ ഒരു ജഡ്ജിയുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ വഴി മാറ്റി. 1952 മുതൽ അദ്ദേഹം സിവിൽ നിയമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്നും അതാണ് അദ്ദേഹത്തിന്റെ പ്രധാന മേഖല.

ഗിന്നസ് വേൾഡ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും ബാലസുബ്രഹ്മണ്യൻ മേനോന് ലഭിച്ചിട്ടുണ്ട്. 73 വർഷവും 60 ദിവസവും. ഏറ്റവും കൂടുതൽ കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത പുരുഷൻ എന്ന റെക്കോർഡ് അദ്ദേഹത്തിനാണ്. ഇതിന് മുൻപ് ആ റെക്കോർഡ് ജിബ്രാൾട്ടർ അഭിഭാഷകനായ ലൂയിസ് ട്രയയുടെ പേരിലായിരുന്നു. 70 വർഷവും 311 ദിവസവും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Senior Advocate Kerala High Court Palakkad lawyer Guinness World Record 
News Summary - 100-Year-Old Lawyer Becomes Senior Advocate
Next Story