ഇന്ധന വിലവർധനക്കെതിരെ 'ചേസൈ'യിൽ കേരളം ചുറ്റാൻ ആദിത്തും സംഘവും
text_fieldsഇന്ധന വിലവർധനക്കെതിരെ പ്രതിഷേധ ചക്രങ്ങളുമായി 'ചേസൈ'യിൽ കേരളം ചുറ്റാൻ പാലക്കാട്ടുകാരൻ ആദിത്തും സംഘവും. ചേതക് സ്കൂട്ടറിെൻറ മുൻഭാഗവും സൈക്കിളിെൻറ പിൻഭാഗവും ചേർത്തുണ്ടാക്കിയ 'ചേസൈ'യിലാണ് ഒമ്പതാം ക്ലാസുകാരൻ ആദിത്തിെൻറ കേരളയാത്ര. ഇലക്ട്രിക് മോേട്ടാർ ഇണക്കിച്ചേർത്ത ഇൗ സൈക്കിൾ പെഡൽ ചെയ്യാതെ 50 കി.മീ ദൂരം സഞ്ചരിക്കും.
ഒരു മാസത്തിനടുത്ത് സമയമെടുത്ത് 8000 രൂപ ചെലവിൽ സ്വന്തമായുണ്ടാക്കിയ ചേസൈയിൽ കേരളം ചുറ്റണെമന്ന ആഗ്രഹവുമായി നടക്കുേമ്പാഴാണ് മറ്റൊരു യാത്രക്കിടെ കോഴിക്കോട്ടുകാരായ പ്ലസ് വൺ വിദ്യാർഥി ഹബിൻ മോഹൻ, നഴ്സിങ് രണ്ടാംവർഷ വിദ്യാർഥി സി. അമൽ എന്നിവരെ കണ്ടുമുട്ടിയത്. സമാന ചിന്താഗതിയും ആഗ്രഹവുമുള്ള രണ്ടു ചേട്ടന്മാരെ കിട്ടിയപ്പോൾ കേരള യാത്രയെ കുറിച്ചായി ചർച്ചകൾ.
മുമ്പ് കാസർകോട്-കന്യാകുമാരി യാത്ര നടത്തിയവരെ ബന്ധെപ്പട്ട് കാര്യങ്ങൾ മനസ്സിലാക്കിയശേഷം തീയതി തീരുമാനിച്ചു കാസർകോെടത്തുകയായിരുന്നു. ആദിത്ത് ചേസൈയിലും സുഹൃത്തുക്കൾ സാധാരണ ഗിയർ സൈക്കിളുകളിലുമാണ് അത്യുത്തര ദേശത്തുനിന്ന് ഞായറാഴ്ച രാവിലെ തലസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. ആദ്യദിനം 100കി.മീ ദൂരം സഞ്ചരിച്ച് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചതായി ആദിത്ത് 'മാധ്യമ'േത്താട് പറഞ്ഞു. തിങ്കളാഴ്ച വയനാട്ടിലേക്ക് തിരിക്കും. തുടർന്ന് കോഴിക്കോട് വഴി യാത്ര തുടരുമെന്നും ആദിത്ത് പറഞ്ഞു.