Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഹാ​ൾ ഓ​ഫ് ഫെ​യിം...

ഹാ​ൾ ഓ​ഫ് ഫെ​യിം അം​ഗീ​കാ​ര നി​റ​വി​ൽ അ​ർ​ഷ​ദ്

text_fields
bookmark_border
Arshad
cancel
camera_alt

അ​ർ​ഷ​ദ്

Listen to this Article

തു​വ്വൂ​ർ: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സൈ​ബ​ർ സു​ര​ക്ഷ വീ​ഴ്ച ക​ണ്ടെ​ത്തി തു​വ്വൂ​ർ സ്വ​ദേ​ശി. ഇ​തു​വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡാ​റ്റാ ചോ​ർ​ച്ച ത​ട​ഞ്ഞ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​ക്ക് ല​ഭി​ച്ച​ത് ദേ​ശീ​യ അം​ഗീ​കാ​രം. തു​വ്വൂ​ർ പ​ള്ളി​പ്പ​റ​മ്പി​ലെ അ​യ​നി​ക്ക​ൽ അ​ർ​ഷ​ദി​നെ (23) യാ​ണ് കേ​ന്ദ്ര ഐ.​ടി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ ഇ​ന്ത്യ​ൻ ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം ​ഹാ​ൾ ഓ​ഫ് ഫെ​യിം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ​രി​ച്ച​ത്.

രാ​ജ്യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ ആ​സ്തി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഗ​വേ​ഷ​ക​ർ​ക്കും എ​ത്തി​ക്ക​ൽ ഹാ​ക്ക​ർ​മാ​ർ​ക്കും ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. സ്വ​ന്തം പ​രി​ശ്ര​മ​ത്താ​ൽ ഐ.​ടി വൈ​ദ​ഗ്ധ്യം നേ​ടി​യ അ​ർ​ഷ​ദ് ക​ള​മ​ശ്ശേ​രി കി​ൻ​ഫ്ര​യി​ലെ ഐ.​ടി ക​മ്പ​നി​യി​ൽ എ​ൻ​ജി​നീ​യ​റാ​ണ്. റി​ട്ട. അ​ധ്യാ​പ​ക​നും ക​രു​വാ​ര​കു​ണ്ട് ദാ​റു​ന്ന​ജാ​ത്ത് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​റു​മാ​യ അ​യ​നി​ക്ക​ൽ അ​ബ്ദു​റ​ഹ്മാ​ന്റെ​യും ഉ​മ്മു​സു​ലൈ​മി​ന്റെ​യും മ​ക​നാ​ണ്.

Show Full Article
TAGS:Hall of fame achievement Life Men 
News Summary - Arshad at the Hall of Fame acceptance ceremony
Next Story