Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightലോഗോ ഡിസൈനിങ്ങിൽ...

ലോഗോ ഡിസൈനിങ്ങിൽ മായാതെ അസ്‍ലം മാസ്റ്ററുടെ സൈൻ

text_fields
bookmark_border
ലോഗോ ഡിസൈനിങ്ങിൽ മായാതെ അസ്‍ലം മാസ്റ്ററുടെ സൈൻ
cancel

തി​രൂ​ർ: സം​സ്ഥാ​ന-​ജി​ല്ല ത​ല​ങ്ങ​ളി​ൽ സ്കൂ​ൾ ക​ലാ​മേ​ള​ക​ൾ​ക്ക് വേ​ദി​യു​ണ​രു​മ്പോ​ൾ അ​സ്‍ലം മാ​സ്റ്റ​ർ തി​രൂ​രും ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. ക​ലാ​മേ​ള​ക​ളി​ലെ ലോ​ഗോ രൂ​പ​ക​ൽ​പ​ന​യി​ലാ​ണ് അ​സ്‍ലം കൈ​യ​ടി നേ​ടാ​റു​ള്ള​ത്. ന​വം​ബ​ർ അ​വ​സാ​നം ആ​ല​ത്തി​യൂ​രി​ൽ ന​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത​തും റി​ട്ട. അ​ധ്യാ​പ​ക​നാ​യ അ​സ്‍ല​മാ​ണ്.

നൃ​ത്തം, സം​ഗീ​തം, ചി​ത്ര​ക​ല, നാ​ട​കം, സാ​ഹി​ത്യം തു​ട​ങ്ങി ക​ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളെ അ​തി​മ​നോ​ഹ​ര​മാ​യി സ​മ​ന്വ​യി​പ്പി​ച്ചി​രി​ക്കു​ന്നു ഈ ​ലോ​ഗോ​യി​ൽ. ക​ലോ​ത്സ​വ​ത്തി​ന്റെ വൈ​വി​ധ്യ​ത്തെ​യും സ​ർ​ഗാ​ത്മ​ക​ത​യെ​യും ഒ​രൊ​റ്റ ദൃ​ശ്യ​ഭാ​ഷ​യി​ൽ ആ​വി​ഷ്ക​രി​ക്കു​ന്ന​താ​ണി​ത്.

2025ൽ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന 63ാമ​ത് കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത​തും അ​സ്‍ല​മാ​യി​രു​ന്നു.

സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സ്, സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ങ്ങ​ൾ, പ്ര​ഥ​മ കേ​ര​ള ഗെ​യിം​സ്, സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം തു​ട​ങ്ങി 125ല​ധി​കം മേ​ള​ക​ളു​ടെ ലോ​ഗോ​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യി​ട്ടു​ണ്ട്.

22 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ൽ നി​ന്ന് 2024 മാ​ർ​ച്ചി​ലാ​യി​രു​ന്നു തു​മ​ര​ക്കാ​വ് എ.​എ​ൽ.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​സ്‍ലം വി​ര​മി​ച്ച​ത്.

‘​സം​കൃ​ത പ​മ​ഗ​രി’ എ​ന്നു തു​ട​ങ്ങു​ന്ന മാ​പ്പി​ള​പ്പാ​ട്ടി​ന്റെ ര​ച​യി​താ​വും അ​റി​യ​പ്പെ​ടു​ന്ന അ​റ​ബി ക​ലി​ഗ്ര​ഫ​റു​മാ​യി​രു​ന്ന പ്ര​ശ​സ്ത മാ​പ്പി​ള ക​വി വാ​ഴ​പ്പു​ള്ളി മു​ഹ​മ്മ​ദി​ന്റെ പേ​ര​മ​ക​നാ​യ അ​സ്‍ലം, ആ ​ക​ല-​സാ​ഹി​ത്യ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ക​വി​ത-​മാ​പ്പി​ള​ഗാ​ന ര​ച​ന​രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മു​കു​ന്ദ​ന്റെ പ്രേ​ര​ണ​യാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ്വ​ന്തം വി​ദ്യാ​ല​യ​ത്തി​ലെ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്താ​ണ് അ​സ്‍ല​മി​ന്റെ ഈ ​മേ​ഖ​ല​യി​ലെ തു​ട​ക്കം. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ അ​ദ്ദേ​ഹം വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ളോ​ളം തി​രൂ​ർ ഉ​പ​ജി​ല്ല അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ങ്ങ​ളി​ൽ റി​സോ​ഴ്സ് പേ​ഴ്സ​നാ​യും വി​ദ്യാ​രം​ഗം ക​ല-​സാ​ഹി​ത്യ വേ​ദി​യു​ടെ ചി​ത്ര​ക​ല ശി​ൽ​പ​ശാ​ല​യി​ൽ പ​രി​ശീ​ല​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

തി​രൂ​ർ സ്വ​ദേ​ശി​യാ​യ അ​സ്‌​ലം റി​ട്ട. സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫി​സ​ർ മു​ണ്ട​ക്കാ​ട്ട് മൊ​യ്തീ​ൻ കു​ട്ടി-​കോ​ടി​യേ​രി ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്. ഭാ​ര്യ: ശ​ബ്ന മെ​ഹ്റ. മ​ക​ൻ: ജ​സീം അ​സ്‌​ലം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:school arts fest Logo Design 
News Summary - Aslam Master's signature remains unchanged in logo design
Next Story