Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകാലം മായ്ക്കാത്ത...

കാലം മായ്ക്കാത്ത സംഗീതമധുരം; നൂറ്റാണ്ട് പിന്നിട്ട ഗ്രാമഫോണുമായി അബ്ദുല്ല നഹ

text_fields
bookmark_border
കാലം മായ്ക്കാത്ത സംഗീതമധുരം; നൂറ്റാണ്ട് പിന്നിട്ട ഗ്രാമഫോണുമായി അബ്ദുല്ല നഹ
cancel
camera_alt

അബ്ദുല്ല നഹ


പരപ്പനങ്ങാടി: കാലത്തിന്റെ മാറ്റങ്ങൾക്ക് കാത് കൊടുക്കാതെ സംഗീത ഗൃഹാതുരത്വം നെഞ്ചിലേറ്റിയ പരപ്പനങ്ങാടി കേയിസ് ഭവനിലെ ഗ്രാമഫോണിന് നൂറ്റാണ്ടിന്റെ നിറവ്. എഴുപത് പിന്നിട്ട കേയീസ് ഭവനിലെ അബ്ദുല്ല നഹയുടെ പിതാവ് മമ്മുക്കേയി എന്ന വാച്ചകേയി നൂറ് വർഷം മുമ്പ് വാങ്ങിയ ഈ ഗ്രാമഫോണിനെ മകൻ അബ്ദുല്ല നഹ മക്കളെ പോലെയാണ് പരിചരിക്കുന്നത്. പഴയ കാല ഹിന്ദി, മലയാളം ഗാനങ്ങളുമായി ഇതിനകം വിദേശത്തും സ്വദേശത്തുമായി അമ്പതിലധികം വേദികളിൽ പാടി കൈയടി നേടിയ അബ്ദുല്ല നഹ റാഫി ഗാനങ്ങളുടെ സ് പെഷലിസ്റ്റാണ്. നിരവധി ഹിന്ദി ഗാനങ്ങൾ ഇന്നും അബ്‌ദുളള നഹയുടെ ഗ്രാമഫോണിൽ മുഴങ്ങും.

വിഖ്യാതമായ നീലക്കുയിൽ പോലുള്ള മലയാളം ഗാനങ്ങളും ഈ ഗ്രാമഫോണിന് സുപരിചിതമാണ്. നേരത്തെ ഗൾഫ് എയർ ഹ്യൂമൺ റിസോഴ്സ് ഓഫിസറായിരുന്ന അബ്ദുല്ല നഹ സർവീസ് കാലയളവിലും വിശ്രമകാല ജീവിതത്തിലും പാട്ടുമായി വഴി പിരിഞ്ഞ സമയമില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Gramophone parappanangadi life` Life Men 
News Summary - Music Lover Preserves Vintage Gramophone
Next Story