Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2026 8:12 AM GMT Updated On
date_range 3 Jun 2026 8:12 AM GMTഫോബ്‌സ് പട്ടികയിൽ ഇടംനേടി ദേവൻ ചന്ദ്രശേഖരൻ
text_fieldscamera_alt
ദേവൻ ചന്ദ്രശേഖരൻ
കൊച്ചി: കേരള സ്റ്റാർട്ടപ് മിഷനില്‍ (കെ.എസ്.യു.എം) ഇൻകുബേറ്റ് ചെയ്ത ഡ്രോൺ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പായ ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദേവൻ ചന്ദ്രശേഖരന്‍ ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ 2026-ലെ ‘30 അണ്ടർ 30 ഏഷ്യ’ പട്ടികയില്‍ ഇടംനേടി. വ്യവസായം, ഉൽപാദനം, ഊർജം എന്നീ വിഭാഗങ്ങളിലെ മികച്ച സംഭാവനകളും തദ്ദേശീയ സാങ്കേതികവിദ്യ വികസനത്തിലെ മുന്നേറ്റങ്ങളും കണക്കിലെടുത്താണ് ഈ നേട്ടം.
എറണാകുളം ആസ്ഥാനമായ ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്, കൃഷി, വ്യവസായം, ദുരന്തനിവാരണം, പ്രതിരോധം, നിരീക്ഷണം തുടങ്ങിയ മേഖലകൾക്കായി അത്യാധുനിക ആളില്ലാ വിമാനങ്ങളും ഓട്ടോണമസ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന സ്ഥാപനമാണ്. എയറോസ്‌പേസ് എഞ്ചിനീയറായ ദേവൻ ചന്ദ്രശേഖരന്‍ 2020ലാണ് ഫ്യൂസലേജിന് തുടക്കം കുറിച്ചത്.
Next Story


