Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightതോക്കേന്തിയ കൈകൾ...

തോക്കേന്തിയ കൈകൾ പൂന്തോട്ടമൊരുക്കി; യുദ്ധസ്മാരകത്തിൽ ചെണ്ടുമല്ലിപ്പൂക്കാലം

text_fields
bookmark_border
തോക്കേന്തിയ കൈകൾ പൂന്തോട്ടമൊരുക്കി; യുദ്ധസ്മാരകത്തിൽ ചെണ്ടുമല്ലിപ്പൂക്കാലം
cancel
camera_alt


കിനാനൂർ സൈനിക യുദ്ധസ്മാരകത്തിന് സമീപത്തെ ചെണ്ടുമല്ലിപ്പൂവസന്തം


നീലേശ്വരം: തോക്കേന്തിയ കൈകളിൽ പൂവസന്തം വിരിയിച്ച് പട്ടാളക്കാരുടെ കൂട്ടായ്മ. രാജ്യത്തിന്റെ കാവൽക്കാരായിരുന്നവർ പിരിഞ്ഞശേഷം നാട്ടിലെത്തി രൂപവത്കരിച്ചതാണ് കിനാനൂര്‍-കരിന്തളം സൈനികക്കൂട്ടായ്മ. ഇവിടെയുള്ള യുദ്ധസ്മാരകത്തിന് സമീപത്ത് ഇത്തവണ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഇവർ ചെണ്ടുമല്ലിപ്പൂക്കൾ വിരിയിച്ചു. 2025 മേയില്‍ ഉദ്ഘാടനം ചെയ്ത യുദ്ധസ്മാരകത്തിന്റെ സമീപമൊരുക്കിയ പൂന്തോട്ടത്തിലാണ് ചെണ്ടുമല്ലികള്‍ വിരിഞ്ഞുനില്‍ക്കുന്നത്.

ധീരസൈനികരുടെ ഓര്‍മകള്‍ പുതുക്കാനും ആദരമര്‍പ്പിക്കാനും വിവിധ പ്രദേശങ്ങളില്‍നിന്നും പ്രമുഖ വ്യക്തിത്വങ്ങളും സ്‌കൂള്‍ വിദ്യാർഥികളുമെല്ലാം എത്താറുണ്ട്. ചെണ്ടുമല്ലിവസന്തം കൂടിയായതോടെ സെല്‍ഫി എടുക്കാനെത്തുന്നവരുടെ തിരക്കാണിവിടെ. സൈനികക്കൂട്ടായ്മ ജോ. സെക്രട്ടറി സുധാകരന്‍ ബിരിക്കുളത്തിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടമൊരുക്കിയത്. ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് വസന്തന്‍ തോളേനി, സെക്രട്ടറി ജോഷി വര്‍ഗീസ്, ട്രഷറര്‍ പി.വി. ബിജു എന്നിവരാണ്.

Show Full Article
TAGS:Marigolds localnews Kasargod 
News Summary - War Memorial Turns Into a Marigold Garden
Next Story