Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightചങ്ങരംകുളത്ത് നിന്ന്...

ചങ്ങരംകുളത്ത് നിന്ന് ഐ.എസ്.ആർ.ഒയുടെ അമരത്തേക്ക്

text_fields
bookmark_border
ചങ്ങരംകുളത്ത് നിന്ന് ഐ.എസ്.ആർ.ഒയുടെ അമരത്തേക്ക്
cancel
camera_alt

എ​ൻ. ജ​യ​ൻ

ചങ്ങരംകുളം: ചങ്ങരംകുളത്തിന്റെ മണ്ണിൽനിന്ന് രാജ്യത്തിന്റെ ബഹിരാകാശസ്വപ്നങ്ങൾക്ക് അഗ്നി പകരാൻ മൂക്കുതല സ്വദേശി എൻ. ജയൻ. ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായി ഇദ്ദേഹം നിയമിതനായ സന്തോഷത്തിലാണ് നാട്.

ഇന്ത്യയുടെ തദ്ദേശീയ ക്രയോജനിക് എൻജിൻ വികസനത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യ ശാസ്ത്രജ്ഞനാണ് ജയൻ. ജി.എസ്.എൽ.വി മാർക്ക്-3 റോക്കറ്റിന്റെ വിജയത്തിന് പിന്നിലെ സി.ഇ - 20 എൻജിൻ വികസിപ്പിച്ചെടുത്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

ബഹിരാകാശ ഗവേഷണരംഗത്തെ സംഭാവനകൾ പരിഗണിച്ച് ‘രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാർ ’ നൽകി ആദരിച്ചിരുന്നു. റിട്ട. വി.എസ്.എസ്.സി ശാസ്ത്രജ്ഞൻ എടപ്പാൾ കെ.സി. നാരായണൻ നമ്പൂതിരിയുടെയും മൂക്കുതല പന്താവൂർ മനയിൽ ലീലയുടെയും മകനാണ്.

Show Full Article
TAGS:Changaramkulam isro 
News Summary - From Changaramkulam to the helm of ISRO
Next Story