Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right25ാം വർഷത്തിലും റമദാൻ...

25ാം വർഷത്തിലും റമദാൻ കവിതയുമായി ഗിന്നസ് സത്താർ ആദൂർ

text_fields
bookmark_border
25ാം വർഷത്തിലും റമദാൻ കവിതയുമായി ഗിന്നസ് സത്താർ ആദൂർ
cancel
camera_alt

സത്താർ ആദൂർ, സത്താർ ആദൂറിന്‍റെ കവിതകൾ

തൃശൂർ: വിശുദ്ധ റമദാൻ പ്രമേയമാക്കി തുടർച്ചയായ ഇരുപത്തിയഞ്ചാം വർഷവും കവിതയെഴുതി പ്രസിദ്ധീകരിച്ച് കവിയും കഥാകൃത്തും മിനിയേച്ചർ പുസ്തക പ്രചാരകനുമായ ഗിന്നസ് സത്താർ ആദൂർ. 2002ൽ ‘സന്തുഷ്ട കുടുംബം’ മാസികയുടെ റമദാൻ സ്പെഷൽ പതിപ്പിൽ ‘റമദാൻ’ എന്ന കവിതയെഴുതിയാണ് ഈ കാവ്യയാത്ര ആരംഭിച്ചത്. തുടർന്ന് ഓരോ നോമ്പ് കാലത്തും മൂന്നും നാലും കവിതകൾ വീതം എഴുതി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു പോന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച ‘സൺഡേ പ്രഭാത’ത്തിലാണ് 25 വർഷം പൂർത്തിയാക്കി കവിത പ്രസിദ്ധീകരിച്ചത്. ഇതിനിടെ പത്രങ്ങളിലെ ഞായറാഴ്ച പതിപ്പുകളിലും ആനുകാലികങ്ങളിലുമായി റമദാൻ പ്രമേയമാക്കി ആകെയെഴുതിയത് 85 കവിതകൾ. നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ സാധിക്കുന്ന 3137 വ്യത്യസ്തമായ മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച സത്താർ, അൺബ്രേക്കബിൾ ഗിന്നസ് വേൾഡ് റെക്കോഡിന് ഉടമയാണ്.

വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി 2008ൽ ആരംഭിച്ച കുഞ്ഞുപുസ്തകങ്ങളുടെ സൗജന്യ വിതരണം ഇപ്പോൾ അരലക്ഷം കോപ്പിയിലേക്ക് അടുക്കുകയാണ്. വ്യക്തിഗത ഇനത്തിൽ ഗിന്നസ് റെക്കോഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് വേൾഡ് റെക്കോഡ് ഹോൾഡേഴ്സിന്റെ സംസ്ഥാന പ്രസിഡന്റും സംസ്കാര സാഹിതി തൃശൂർ ജില്ല ചെയർമാനുമാണ് സത്താർ ആദൂർ.

Show Full Article
TAGS:Guinness record ramadan poetry 
News Summary - Guinness Sattar Adoor with Ramadan poetry in 25th year
Next Story