ജോൺസൺ കീപ്പള്ളിക്ക് ‘മഹാത്മാ ഗാന്ധി ദേശസേവാ’ പുരസ്കാരം
text_fieldsജോൺസൺ കീപ്പള്ളിൽ
ദമ്മാം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ വെയിൽ ഫൗണ്ടേഷൻ ഈ വർഷത്തെ 'മഹാത്മാ ഗാന്ധി ദേശസേവാ' പുരസ്ക്കാരത്തിന് ജോൺസൺ കീപ്പള്ളിയെ തിരഞ്ഞെടുത്തു. ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ്.
കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന ഉപഹാരം ഒക്ടോബർ അഞ്ചിന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
സെന്റ് ജോർജ്സ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ, ടി.എം വർഗീസ് മെമ്മോറിയൽ ഹൈസ്ക്കൂൾ വെട്ടിയാർ എന്നീ സ്കൂളുകളുടെ മാനേജരും സെൻറ് ഗ്രിഗോറിയോസ് വിദ്യാനികേതൻ മാവേലിക്കര, സെൻറ് ജോർജ് പബ്ലിക് സ്കൂൾ കൈപ്പട്ടൂർ, അൽഖോബാറിലെ എവർഷൈൻ ഇൻറർനാഷനൽ സ്കൂൾ എന്നിവയുടെ ചെയർമാനുമാണ് ജോൺസൺ. ലൈഫ് കോച്ചിംഗ് ആൻഡ് കരിയർ ഗൈഡൻസ് പരിശീലന ഗവേഷണ സംഘടനയായ കേരള പവർ മൈൻഡ് വിഷന്റെ ചെയർമാനും മുഖ മാസികയായ 'മനസി'ന്റെ ചീഫ് എഡിറ്ററാണ്.
ജോൺസൺ കീപ്പള്ളിൽ സാധരണക്കാർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുന്നതിന് പരിശ്രമം നടത്തുന്ന വ്യക്തിത്വമാണ്. വിദ്യാഭ്യാസ മേഖലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് വൈ.എം.സി.എ.യുടെ സർ ജോർജ് വില്യംസ് ഇന്റർനാഷനൽ യൂത്ത് അവാർഡ് (2015), ഇന്തോ-ബ്രിട്ടീഷ് എക്സലൻസ് അവാർഡ്, ഇംഗ്ലണ്ട് (2017), നവയുഗം സ്വർഗ്ഗപ്രവാഹം അവാർഡ്, സൗദി അറേബ്യ (2016), സെന്റ് തോമസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ (എസ.ടി.ഒ.സി) അവാർഡ് സൗദി അറേബ്യ (2017) എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.